അഖിലിനെ കൂടെയുള്ളവർ തന്നെ കാലുവാരിയോ: സഹിക്കാനാവാത്ത സങ്കടം; പക്ഷെ എല്ലാം തന്ത്രമെന്ന്- കുറിപ്പ്
ഈ ആഴ്ചയിലെ ക്യാപ്റ്റന്‍സി നോമിനേഷനില്‍ നിന്നും സഹമത്സരാർത്ഥികള്‍ തന്നെ തഴഞ്ഞതിലുള്ള അതൃപ്തി അഖില്‍ മാരാർ പരസ്യമായി വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ കണ്ടത്. പനിയായിട്ടും ടാസ്കില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തനിക്ക് ക്യാപ്റ്റന്‍സി നോമിനേഷനില്‍ വരാന്‍ പൂർണ്ണ അർഹതയുണ്ടെന്നായിരുന്നു അഖിലിന്റെ അവകാശ വാദം.
അതേസമയം ,ക്യാപ്റ്റൻസി നോമിനേഷൻ അഖില്‍ മാരാർ മനപ്പൂർവ്വം ചർച്ചക്ക് വിധേയമാക്കിയതാണെന്നാണ് അദ്ദേഹത്തിന്റെ ആരാധാകർ അവകാശപ്പെടുന്നത്. . മിഷൻ എക്സ് ടാസ്കിൽ ഏറ്റവും കൂടുതൽ എഫേർട്ടിട്ടത് മറ്റ് മത്സരാർത്ഥികളെ കൊണ്ട് പറയാതെ പറയിപ്പിക്കുകയായിരുന്നു അയാളെന്നാണ് ബിഗ് ബോസ് ഗ്രൂപ്പില്‍ പങ്കുവെച്ച ഒരു കുറിപ്പില്‍ ഒരു ആരാധകന്‍ കുറിക്കുന്നത്. ആ ആരാധകന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
എന്ത് കൊണ്ട് ക്യാപ്റ്റൻസി നോമിനേഷൻ മാരാർ ചർച്ചക്ക് വിധേയമാക്കി. അവിടെയാണ് മാരാർ എന്ന മൈൻഡ് ഗെയിമറുടെ ഇന്റലിജൻസ്. മിഷൻ എക്സ് ടാസ്കിൽ ഏറ്റവും കൂടുതൽ എഫേർട്ടിട്ടത് മറ്റ് മത്സരാർത്ഥികളെ കൊണ്ട് പറയാതെ പറയിപ്പിക്കുകയായിരുന്നു അയാൾ. ആ ടാസ്ക് കണ്ട പ്രേക്ഷകർക്കറിയാം 102 ഡിഗ്രി പനിയായിട്ടും മികച്ച പെർഫമൻസ് നടത്തി ആ ടീമിനെ വിജയിപ്പിചത് മാരാർ തന്നെയായിരുന്നു. 2 റൗണ്ടിലും മിനിമം 4 പേര് വെച്ചായിരുന്നു അയാളെ ടാർഗറ്റ് ചെയ്തിരുന്നത്.

പലരും അയാൾ ക്യാപ്റ്റൻസിയിലേക്ക് റിപ്പീറ്റഡ് ആയി വരരുത് എന്ന നിർബന്ധബുദ്ധിയിലാണ് വൈൽഡ് കാർഡ് എൻട്രിയായ അനുവിനെ നോമിനേറ്റ് ചെയ്തത്. അനുവിനെക്കാൾ പെർഫമൻസ് ചെയ്ത റിനോഷിനേയും ശ്രുതിയേയും പോലും അവർ നോമിനേറ്റ് ചെയ്തില്ല. മാരാർ ക്യാപ്ടൻസി ടാസ്കി ലേക്ക് വന്നാൽ അയാൾ ജയിക്കുമെന്ന് ഏവരും ഭയപ്പെട്ടിരുന്നു.
മാരാർ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത് നോമിനേഷനിൽ ടാസ്കിൽ ഓരോരുത്തരും കാണിച്ച ഇരട്ടത്താപ്പ് പ്രേക്ഷകരിലേക്കെത്തിക്കുകയാണ്. ഒരോ വാക്കിലൂടെയും അയാൾ പ്രേക്ഷകരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുകയാണ്. .ശോഭ എത്രയൊക്കെ മാരാർ വിരോധിയാണെങ്കിലും മാരാരുള്ള ഗ്രൂപ്പ് നോക്കി ചേരുകയാണ് ചെയ്യാറുള്ളത്. മിഷൻ എക്സ് ടാസ്കിലും അത് തന്നെയാണ് ശോഭ ചെയ്തത്.
റിനോഷാകട്ടെ മാരാരുടെ സ്റ്ട്രാറ്റജി ജനങ്ങളുടെ ഇടയിൽ സ്വീകര്യത ലഭിക്കുന്നുണ്ടെന്ന് മനസ്സിലാക്കി അവന്റെ സൈലന്റ് ട്രാക്ക് വിട്ട് ഇപ്പോൾ കുറച്ച് കോമഡിയും അഗ്‌രസീവുമാകാൻ ശ്രമിക്കുന്നു. മാരാരും റിനോഷും മിഥുനും നോമിനേഷനിൽ ഇല്ലാത്തതിനാൽ ശ്രുതി അവരെ സപ്പോർട്ട് ചെയ്തുള്ള ഗെയിം സ്ട്രാറ്റജിയാണ് ഫോളോ ചെയ്യുന്നത്.
മാരാരെ എതിർത്തുനിന്നാൽ മാരാരുടെ ഹേറ്റെർസ് തനിക്ക് വോട്ട് ചെയ്യുമെന്നാണ് ശോഭ കരുതുന്നത്. അനുവിനെ വിഷ്ണുവിനും ഷിജുവിനുമൊപ്പം ക്യാപ്ടൻസി ടാസ്കിലേക്ക് നോമിനേറ്റ് ചെയ്യുക വഴി അനു പരാജയപ്പെടുമെന്നും അങ്ങനെ അനുവിനെ ഡൗണാക്കാമെന്നും ജുനൈസും ടീമും തീർച്ചയാക്കി. ജുനൈസ് അടുത്ത ദിവസങ്ങളിൽ മാരാരെ സപ്പോർട്ട് ചെയ്തുള്ള ഗെയിം പ്ലാൻ സ്വീകരിക്കാനാണ് സാധ്യത. എന്തായാലും ഇത്തവണത്തെ ക്യാപ്ടൻസിലേക്ക് യോഗ്യരായവർ മാരാരും ഷിജുവും വിഷ്ണുവും തന്നെയായിരുന്നു.
Vastu Tips: നിങ്ങളുടെ ടോയ്‌ലറ്റ് വീടിന്റെ ഈ ദിശയിലാണോ; എങ്കില്‍ ദോഷം, പരിഹാഹം എന്ത്












Click it and Unblock the Notifications