Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശോഭ ഇത്രക്ക് ക്രൂരയാണോ: വിക്സ് പോലും ചോദിച്ചിട്ട് കൊടുത്തില്ലേ': എന്താണ് ശരിക്കും സംഭവിച്ചത്

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഈ ആഴ്ചയിലെ ശ്രദ്ധേയമായ ടാസ്കുകളില്‍ ഒന്നായിരുന്നു "സ്പോട്ട് എവിക്ഷൻ" പ്രാങ്ക്. ബിഗ് ബോസിന്റെ നിർദേശ പ്രകാരം മറ്റെല്ലാം താരങ്ങളും കൂടി ശോഭ വിശ്വനാഥിനെ പുറത്താക്കുന്ന രീതിയിലായിരുന്നു പ്രാങ്ക് ടാസ്ക്. ഒടുവില്‍ ഭൂരിപക്ഷ അഭിപ്രായ പ്രകാരം ശോഭയെ പുറത്താക്കുന്നതായി ബിഗ് ബോസ് പ്രഖ്യാപിച്ചു. ഇതോടെ വളരെ വൈകാരികമായിട്ടായിരുന്നു ശോഭയുടെ പ്രതികരണമെന്നതും എല്ലാവരും കണ്ടു.

അഖില്‍ മാരാറോട് വലിയ രീതിയില്‍ ദേഷ്യപ്പെട്ട ശോഭ നാദിറയോട് യാത്ര പറയാന്‍ പോലും തയ്യാറായില്ല. ഈ സംഭവം പുറത്തുള്ള ശോഭയുടെ എതിരാളികള്‍ പ്രചരിപ്പിച്ചത് വേറൊരു തരത്തിലായിരുന്നു. ഷിജു ഒരു വിക്സ് ചോദിച്ചപ്പോള്‍ അതുപോലും കൊടുക്കാത്ത ഇവർ എന്തൊരു സ്ത്രീയാണ് എന്ന തരത്തിലൊക്കെയായിരുന്നു പ്രചരണം.

 shobha

എന്നാല്‍ ഈ വിഷയത്തില്‍ ശോഭയെ പിന്തുണച്ചുകൊണ്ട് അവരുടെ ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. എന്തുകൊണ്ടാണ് ശോഭ അത്തരത്തില്‍ പ്രതികരിച്ചതെന്നാണ് കുറിപ്പില്‍ വിശദീകരിക്കുന്നത്. ഇതിനോടകം തന്നെ വലിയ ചർച്ചയായി മാറിയിരിക്കുന്ന ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

"സ്പോട്ട് എവിക്ഷൻ" പ്രാങ്ക് കഴിഞ്ഞ ശേഷം മാരാർ ഫാൻസ്‌ ആസൂത്രിതമായ അക്രമണമാണ് ശോഭ എന്ന മത്സരാർത്ഥിക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ കാരണങ്ങളാണ് അതിലേറെ രസം. എല്ലാവരോടും യാത്ര പറഞ്ഞില്ല, ദേഷ്യപ്പെട്ടു സംസാരിച്ചു, പൂതന അങ്ങനെ പോകുന്നു കാരണങ്ങൾ. സത്യത്തിൽ ശോഭക്ക് അമർഷം വരാനുണ്ടായ കാരണങ്ങൾ അഖിലിന്റെയും നാദിറയുടേയും നോമിനേഷനുകളാണ്.

എത്രയൊക്കെ ശത്രുപക്ഷത്ത് നിർത്തുമ്പോഴും ദേഷ്യപ്പെട്ട സമയത്ത് മാരാർ ശോഭക്ക് കൊടുക്കുന്നില്ലെന്ന് പറഞ്ഞ "റെസ്‌പെക്ട്" ശോഭ മാരാർക്ക് കൊടുത്തിട്ടുണ്ട്. ബിഗ്ബോസ്സ് തുടങ്ങിയ ആദ്യ ദിനങ്ങളിൽ തന്നെ നിയന്ത്രണം പോയി അഖിലിന്റെ കണ്ണ് നിറഞ്ഞപ്പോ ഏറ്റവും കൂടുതൽ ആശങ്കപ്പെട്ടതും സമാധാനിപ്പിക്കാൻ പിന്നാലെ ഓടി നടന്നതും ശോഭയായിരുന്നു.

 shobha

അതിനുശേഷം ദിവസങ്ങൾ കടന്ന് പോയി. പലരും പുറത്തായി, മത്സരം മുറുകി. കൂടുതൽ ആരാധരുള്ള അഖിലിന്റെ നേർക്ക് നേരി എതിരാളി എന്ന രീതിയിലേക്ക് ശോഭ പ്രതിഷ്ടിക്കപ്പെട്ടു. അങ്ങനെ ഒരു അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ വീണ്ടും ശോഭയുടെ കാലിലേക്ക് പന്ത് കിട്ടി. കോടതിയും വക്കീലും കേസുമൊക്കെയായി വാദ-പ്രതിവാദങ്ങൾ നടന്ന "മുണ്ട്" പ്രശ്നത്തിന്റെ പേരിൽ അഖിൽ മാരാരെ പുറത്തേക്ക് വിടാനുള്ള സുവർണ്ണാവസരം. അവിടേയും അഖിൽ ശോഭക്ക് കൊടുക്കാത്ത "റെസ്‌പെക്ട്" എന്ന സാധനം ശോഭ തൻറെ എതിരാളിയോട് കാണിച്ചു.

മത്സരം നേർക്കുനേർ നിന്ന് കളിച്ചു ജയിച്ചോളാം എന്നുറപ്പിച്ച്, മാരാരുടെ ഒരു സോറി കൊണ്ട് സംഭവം പറഞ്ഞ് അവസാനിപ്പിച്ചു. അങ്ങനെ ഒരാളിൽ നിന്നാണ് ഒരു പരിഗണനയും ഇല്ലാതെ ശോഭക്ക് തിരിച്ചു ഡയറക്റ്റ് നോമിനേഷന്‍ ലഭിക്കുന്നത്. ഫെയിക് അല്ല എന്ന് ഉറപ്പുള്ള ശോഭ മിനിമം അത്രയെങ്കിലും ദേഷ്യം അയാളോട് കാണിക്കണ്ടേ..?

രണ്ടാമത്തേത് നാദിറ, സ്നേഹിച്ചു കൂടെ നിർത്തിയ ആൾ. മനസ്സിൽ ചേർത്ത് പിടിച്ചൊരാൾ പുറകില്‍ നിന്നും കുത്തിയാൽ ഒരാൾ എത്രത്തോളം വേദനിക്കുമെന്ന് ആർക്കും പറഞ്ഞു തരേണ്ട കാര്യമുണ്ട് എന്ന് തോന്നുന്നില്ല. മാനസികമായി തയ്യാറായി വരുന്ന വീക്കെൻഡ് എവിക്ഷൻ പോലെ അല്ലാതെ പെട്ടെന്നുണ്ടായ എവിക്ഷൻ ആയിരുന്നു. അതിന്റെ പ്രതിഷേധം അപ്പോള്‍ മനസ്സിൽ വന്ന പോലങ്ങു കാണിച്ചു, അത്ര തന്നെ.

എന്തായാലും ഈ പ്രാങ്കോട് കൂടി രണ്ട് കാര്യങ്ങൾ വ്യക്തമാണ്. എല്ലാവരും ഒരുപോലെ ഒറ്റപ്പെടുത്തി പുറത്താക്കിയിട്ടും അവസാനം ബിഗ്ബോസ്സിനോട് സംസാരിക്കുമ്പോൾ വാക്കുകൾ ഇടറിപോയിട്ടും കണ്ണ് നിറയാതെ പിടിച്ചു നിന്നതിൽ നിന്ന് അവർ എത്ര സ്ട്രോങ്ങ്‌ ലേഡി ആണെന്ന് മനസ്സിലാക്കാം. "ബാറ്റിൽ ഓഫ് ഒറിജിനൽ" എന്ന പേരിട്ട ബിഗ്‌ബോസ് സീസണിന്റെ ടൈറ്റിൽ വിന്നറാകാൻ എന്തു കൊണ്ടും യോഗ്യതയുള്ളതും 100% ഒറിജിനൽ ആയ ശോഭക്ക് തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+