Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതൊക്കെ കാണുമ്പോള്‍ തന്നെ നാണക്കേട്, നാട്ടുകാർ എന്ത് വിചാരിക്കും: മാരാർക്കെതിരെ വീണ്ടും മോഹന്‍ലാല്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അഖില്‍ മാരാർ. അവതാരകനായ മോഹന്‍ലാലില്‍ നിന്നും നിരവധി തവണ മാരാർക്ക് ശകാരം കേള്‍ക്കേണ്ടിയും വന്നിട്ടുണ്ട്. ഈ ആഴ്ചത്തെ എപ്പിസോഡിലും അത് ആവർത്തിക്കുന്നതാണ് കണ്ടത്. സ്ത്രീകളുമായുള്ള വഴക്കിന്റെ പേരിലാണ് മാരാർക്ക് ഇത്തവണ ശകാരമേല്‍ക്കേണ്ടി വന്നത്.

ദേഷ്യപ്പെടുമ്പോള്‍ നാക്ക് കടിക്കുന്നത് അത്ര നല്ല ശീലമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മോഹന്‍ലാല്‍ സംസാരം തുടങ്ങിയത്. ഈ സമയത്ത് ആരെങ്കിലും ഒരു തട്ട് നന്നാല്‍ നാവ് മുറിഞ്ഞ് പോവും. എന്താടോ വാര്യറെ നന്നാവാത്തത് എന്ന് പറയുന്നത് പോലെ എന്താടോ മാരാറെ നന്നാവാത്തത്. മാരാർ കൂടുതലായും സ്ത്രീകളോടാണ് ദേഷ്യം കാണിക്കുന്നത്. അത് അവർ ഒന്നും തിരിച്ച് പറയില്ലെന്ന് കരുതിയിട്ടാണോയെന്നും മോഹന്‍ലാല്‍ ചോദിക്കുന്നു.

akhilmohanla

ദേഷ്യപ്പെടുമ്പോള്‍ എന്തൊക്കെയാണ് കാണിക്കുന്നത്. ദേഷ്യമൊക്കെയൊന്ന് നിയന്ത്രിക്കണം. അല്ലാതെ വന്നതിനേക്കാള്‍ മോശമായിട്ട് പുറത്ത് പോയിട്ടെന്താണ് കാര്യം. വഴക്കൊക്കെ കഴിഞ്ഞ് നിങ്ങള്‍ വലിയ സന്തോഷത്തില്‍ കെട്ടിപ്പിടിച്ചിരിക്കുന്നത് കാണുമ്പോള്‍ നമുക്ക് നാണക്കേട് തോന്നും. സത്യത്തില്‍ ആളുകള്‍ ഇങ്ങനെയല്ല എടുക്കുക. വീട്ടിലൊക്കെ ഇങ്ങനെയാണോയെന്ന് ആളുകള്‍ കരുതും. മാരാറെ കുറിച്ച് മാത്രമല്ല എല്ലാവരേയും കുറിച്ചാണ് ഇതെന്നും മോഹന്‍ലാല്‍ പറയുന്നു.

അതേസമയം ഇങ്ങോട്ട് ചൊറിഞ്ഞാല്‍ ജെന്‍ഡർ നോക്കി പ്രതികരിക്കാന്‍ മാരാർ പഠിച്ചിട്ടില്ലെന്നാണ് അഖില്‍ മാരാർ ആരാധകർ അഭിപ്രായപ്പെടുന്നത്. സാഗറിന് ശോഭയോട് മെക്കിട്ട് കയറുന്ന രീതിയിൽ സംസാരിക്കാം. സാഗറിന് നാദിറയുടെയും സെറീനയുടെയും അവർക്ക് പരാതിയില്ലെങ്കിൽ പോലും ദേഹത്ത് തുപ്പാം. ജുനൈസിന് ഏത് സ്ത്രീയോട് വേണമെങ്കിലും കയർത്ത് സംസാരിക്കാം. എന്നിട്ടും അഖില്‍ മാരാർ മാത്രം എന്തുകൊണ്ട് കുറ്റക്കാരനാവുന്നുവെന്നും അഖില്‍ ആരാധകർ ചോദിക്കുന്നു.

biggboss-

മുൻകാല സീസണുകളിലാണെങ്കിൽ പോലും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ആർക്കും ആരോട് വേണമെങ്കിലും ദേഹോപദ്രവം ഏൽപിക്കാതെ കയർത്ത് സംസാരിക്കാം. എന്നാൽ ഈ മനുഷ്യൻ ഇങ്ങോട്ട് വന്നാൽ പരമാവധി ഒഴിഞ്ഞ് മാറി ഒരു മൂലക്കിരുന്നാലും വീണ്ടും തലയിൽ കയറി ചെവി തിന്നാൻ വരുന്നവരെ തൊഴുത് ഓച്ചാനിച്ച് നിൽക്കണം എന്ന് പറയുന്നതിൻ്റെ പൊരുൾ എന്താണ്???

പിന്നെ സ്ത്രീകളോട് മാത്രമല്ല മാരാർ എന്ന വ്യക്തി കയർക്കുക. ദേഹത്ത് വന്ന് വീണ കൈ തിരിച്ചയച്ചിട്ടില്ല ഒരു മോന്റെ മോന്റേയും, സാഗറിനോടും ജുനൈസിനോടും ചോദിച്ചാൽ മതി.
ഇങ്ങോട്ട് ചൊറിഞ്ഞാൽ ജെൻഡർ നോക്കി പ്രതികരിക്കാൻ മാരാർ പഠിച്ചിട്ടില്ല. അത് ആരായാലും പ്രതികരിച്ചിരിക്കും. അതിന് നടത്തിപ്പുകാർ തന്നെ ചില പാവാടകൾ കണക്ക് വുമൺ കാഡിറക്കി കളിക്കാതെടെയ്. ഒറ്റപ്പെടുത്തി ചതിയിലൂടെ ഇദ്ധേഹത്തെ ഇല്ലായ്മ ചെയ്യാം എന്ന ചിന്തയുണ്ടെങ്കിൽ അത് എട്ടായിട്ട് മടക്കി വെച്ചേരെയെന്നും ആരാധകർ കൂട്ടിച്ചേർക്കുന്നു.

പുറത്തുള്ള ഡീഗ്രേഡിങ്ങിൻ്റേയും നെഗറ്റീവടികളുടെയും ശരവർഷങ്ങളോടെ തുഛമായ ജനപിന്തുണയിൽ തുടങ്ങി സീസൺ ഫൈവിൻ്റെ ഏകാധിപതിയായി അഖില്‍ മാരാർ മാറിയെന്നാണ് മറ്റൊരു ആരാധകന്‍ വ്യക്തമാക്കുന്നത്. തൻ്റെ കഴിവിൻ്റേയും പരിശ്രമത്തിൻ്റേയും പിൻ ബലത്തോടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയതാണ്. ടാസ്കുകളിൽ ഭൂരിഭാഗവും വിജയം. രണ്ട് തവണ കാപ്റ്റനായി. ആർക്കായാലും ഉരുളക്കുപ്പേരി പോലെ മറുപടി കൊടുക്കുന്ന പ്രകൃതവും അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു.

ഗെയിം സ്പിരിറ്റല്ലാതെ പകയോ വൈരാഗ്യമോ മനസിൽ സൂക്ഷിക്കാത്ത വ്യക്തിത്വം. എല്ലാം തമാശയായി മാത്രം എടുത്ത് മനസിൽ സ്നേഹം മാത്രം കൊണ്ട് നടന്ന് ചെറുചിരിയിൽ എല്ലാം ഒളിപ്പിക്കുന്ന മനുഷ്യൻ. ഏത് ഗെയിം എവിടെ പ്ലാൻ ചെയ്യണം ആരോട് എങ്ങനെ കൂടെ നിൽക്കണം എന്ന് വ്യക്തമായി ധാരണയുള്ള യഥാർത്ഥ മൈൻ്റ് ഗെയ്മർ. ഈ സീസൺ ഒരു ശോകമാണ് ബോറാണ് എന്ന് പറഞ്ഞവരെക്കൊണ്ട് പോലും ഷോ കാണാൻ പ്രേരിപ്പിച്ച വ്യക്തിയാണ് അഖില്‍ മാരാറെന്നും അദ്ദേഹം കുട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+