ആ താരം ആദ്യ ആഴ്ച തന്നെ പോകുമെന്ന് കരുതി: അഖില്‍ ജയിക്കരുതെന്ന് തോന്നാന്‍ കാരണം: വൈറല്‍ കുറിപ്പ്
പത്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും ബിഗ് ബോസ് മലയാളം സീസണ്‍ 5 പ്രതീക്ഷിച്ച നിലവാരം പുലർത്തുന്നില്ലെന്ന വിമർശനം പൊതുവെ ശക്തമാണ്. പല താരങ്ങളുടേയും മത്സര രീതി ബിഗ് ബോസ് പോലുള്ള ഒരു ഗെയിം ഷോയ്ക്ക് ഒട്ടും ചേർന്നതല്ലെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ഷോ സജീവമാക്കാനായി മുന്‍ സീസണുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റിയാസ് സലീം, ഫിറോസ്, റോബിന്‍, രജിത് കുമാർ എന്നിവരെ ഷോയിലേക്ക് താല്‍ക്കാലികമായ കൊണ്ടുവരികയും ചെയ്തു.
എഴുപത് ദിവസം പിന്നിട്ട ഷോയില്‍ ഇനിയും പ്രേക്ഷകരെ പിടിച്ചിരിത്തുന്ന കണ്ടന്റുകള്‍ വന്നില്ലെങ്കില്‍ അത് ടിആർപിയെ വലിയ തോതില്‍ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ നിന്നുകൊണ്ട് കൂടിയാണ് ഷോയിലെ നിലവിലെ മത്സരാർത്ഥികളെ വിലയിരുത്തിക്കൊണ്ടുള്ള ഒരു കുറിപ്പ് ബിഗ് ബോസിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വൈറലാവുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബിഗ് ബോസ് മലയാളം സീസണ്‍ 5 ടിആർപി ഇല്ലാതെ പാട് പെടുകയാണ്.. പഴയ മത്സരാർത്ഥികളെ കൊണ്ട് വന്ന് ഇതിന് പരിഹാരം കാണാന്‍ അണിയറക്കാർ ശ്രമിച്ച് നോക്കുന്നു. ടിആർപി കുറവായതിൻ്റെ കാരണം മത്സരാർത്ഥികൾ തന്നെയാണ്. ഫിസിക്കല്‍ ഗെയിമർ, മൈൻഡ് ഗെയിമർ, വ്യക്തിഗത ഗുണങ്ങൾ, ഈ മൂന്നും ഒത്തിണങ്ങിയ ഒരു മത്സരാർതി ഇല്ലാത്തത് ആണ് ഈ സീസണിന്റെ പ്രശ്നം. പ്രേക്ഷക പിന്തുണ ഉണ്ടെന്ന് തോന്നുന്ന ചിലരെ കുറിച്ച് ചർച്ച ചെയ്യാം.
അഖിൽ മാരാർ : മികച്ച ഗെയിമർ, തനിക്ക് നേരെ വരുന്ന അമ്പുകളെ ചെറുക്കാനും അത് ദിശ മാറ്റി നെയ്തവർക്ക് നേരെ തിരിക്കാനും കഴിവുള്ളയാൾ. എങ്കിലും അദ്ദേഹത്തിൻ്റെ ചില നിലപാടുകളും, പുരുഷാധിപത്യ ചിന്താഗതിയും, ച്യേഷ്ടകളും അസഹനീയം. പിന്നെ മാരാർക്ക് വിന ആകുന്നുവെന്ന് തോന്നുന്നത് സോഷ്യൽ മീഡിയയിൽ ഓടി നടന്ന് മാരാർ തെറ്റ് ചെയ്താൽ ന്യായീകരിക്കാൻ ശ്രമിക്കുകയും ബാക്കി മത്സരാർത്ഥികളെ ഡീഗ്രേഡ് ചെയ്യുകയും അവരെ സപ്പോർട്ട് ചെയ്യുന്നവരെ തെറി വിളിക്കുകയും ചെയ്യുന്ന ഫാൻസ് ആണ്. ഇതൊക്കെ കാണുന്ന ഒരു ജനവിഭാഗത്തിന് ബാക്കി മത്സരാർത്ഥികൾ ആരെങ്കിലും ജയ്ക്കണം എന്ന് തോന്നുന്നത് സ്വാഭാവികം.
റിനോഷ് ജോർജ്: സീസൺ തുടങ്ങിയപ്പോൾ ഏറ്റവും ട്രെന്‍ഡിങ് ആയിരുന്ന ആള്‍. 18000 ല്‍ നിന്ന ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് 3 ആഴ്ച കൊണ്ട് 187000 ആയി. പക്ഷേ പിന്നീട് ഉണ്ടായ ടാസ്കുകളിൽ വളരെ മോശം പ്രകടനം, പിൻവലിഞ്ഞ് നിക്കൽ എന്നിവ വിനയായി. ഇദ്ദേഹത്തിന്റെ പിന്നീടുള്ള പ്രകടനം കാരണം ബിബി വീട്ടില്‍ ഹൗസിൽ ദിവാൻ കോട്ടുകൾ വരെ ചീത്ത കേട്ടു. എന്നാലും വ്യക്തിയെന്ന നിലയിൽ വോട്ട് കിട്ടും.
വാക്കുകൾ ഇട്ട് അമ്മാനം ആടാൻ അവിടെയുള്ളതിൽ വെച്ച് ഏറ്റവും അറിയുന്ന ആളെന്ന നിലയിൽ ഇനിയുള്ള സമയം എങ്കിലും എല്ലാ വിഷയത്തിലും ഇടപെട്ട് നിലപാടുകൾ പറഞ്ഞാല് മുന്നേറാൻ സാധ്യത. അഖിൽ മാരാർ വിജയിക്കരുതെന്ന് ആഗ്രഹിക്കുന്ന വലിയ ജനവിഭാഗം ഉണ്ട്. ആ വോട്ടുകൾ ഒക്കെ സ്പ്ലിറ്റ് ആയി പോകാതെ നേടുന്നതിൽ ആയിരിക്കും റിനോഷിന്റെ വിജയം.
റെനീഷ റഹ്മാൻ : ഇപ്പോഴത്തെ നിലയിൽ ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങൾ പറയുന്നതായിട്ട് തോന്നുന്നു. ആദ്യം ഡബിൾ സ്റ്റാൻഡുകൾ കാരണം വെറുപ്പായിരുന്നു . എന്നാലും ഇപ്പൊൾ സ്ട്രോങ്ങ് ആയിട്ട് തോന്നുന്ന ഒരു മത്സരാർത്തി. എങ്കിലും സീരിയൽ പ്രേക്ഷകരുടെ സപ്പോർട്ട് ഉള്ളത് കൊണ്ട് മാത്രം ആണ് ഇവിടം വരെ എത്തിയത്തെന്ന് തോന്നുന്നു. ചെയ്യുന്ന ജോലികളിലെ ആത്മാർഥത കാണുമ്പോൾ തോന്നുന്ന ബഹുമാനം വോട്ട് ആയിട്ട് മാറാം.

ജുനൈസ് : ഇക്കയുടെ ഗ്രാഫ് ഒരു തിരമാല പോലെയാണ്. ചില ദിവസങ്ങളിൽ വലിയ ഇഷ്ടവും ചില ദിവസങ്ങളിൽ കിണറ്റില്‍ എടുത്തിടാനും തോന്നും. കണ്ടന്റ് ഉണ്ടാക്കാൻ നല്ല രീതിയിൽ ഉള്ള ശ്രമം നടത്താറുണ്ട്. ചിലതൊക്കെ വിജയിക്കും. മൈൻഡ് സ്ട്രോങ് ആയിട്ട് പുറത്ത് കാണിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും വീക്ക് ആയിട്ട് തോന്നുന്നു.
ശോഭ : ശോഭ ഒരു ഗെയിമർ എന്ന രീതിയിൽ മികച്ച് നില്കുന്നു. നൂറ് ശതമാനം മത്സര ബുദ്ധിയുള്ള മത്സരാത്ഥിയായി തോന്നിയ ഏക വ്യക്തി. പക്ഷേ ചില സമയത്ത് തെറ്റ് സംഭവിച്ചാൽ സ്വയം ന്യായീകരിക്കാൻ ശ്രമിക്കുന്നതും പിന്നെ കാര്യങ്ങൾ വളച്ചൊടിക്കാൻ നോക്കുന്നതും കാണുമ്പോൾ ബുദ്ധിമുട്ടാണ്.
സെറീന : ആദ്യ ആഴ്ചകളിൽ തന്നെ പോയേക്കാം എന്ന് വിചാരിച്ചു. ഭാഗ്യം കൊണ്ട് പിടിച്ച് നിന്നു .എങ്കിലും കഴിഞ്ഞ 2 ആഴ്ചകളിൽ ബെസ്റ്റ് പെർഫോമർ ആയിട്ട് തോന്നിയത് സെറീന ആണ്. എങ്കിലും സെറീനയുടെ കാര്യത്തിൽ 'ടൂ ലേറ്റ്' ആയിട്ട് തോന്നുന്നു. ഇനിയുള്ള 25 ദിവസത്തിൽ ഒരു ഫാൻ ബേസ് ഉണ്ടാക്കുക എന്ന് പറയുന്നത് ദുഷ്കരം .
മിഥുൻ : ഫിസിക്കല്‍ ടാസ്‌കുകളിൽ അദ്ദേഹത്തെ വെല്ലാൻ. ആരുമില്ല. ടിക്കറ്റ് ടു ഫിനാലെ ടാസ്ക് ഉണ്ടെങ്കിൽ ടോപ് 5 ഇൽ എത്തിയേക്കാം. മൈൻഡ് ഗെയിമർ എന്ന രീതിയിൽ പരാജയം ആണ്. ബിബിയിലെ മൊത്തത്തിലുള്ള പ്രകടനം മോശം ആണെങ്കിലും അദ്ദേഹത്തെ കുറിച്ച് മോശം ട്രോളുകൾ വരുമ്പോൾ വിഷമം തോന്നാറുണ്ട്. നാളെ നമ്മൾ തന്നെ അദ്ദേഹത്തെ വാഴ്ത്തും എന്നുറപ്പുണ്ട്.
ഓവറേറ്റർ ആയിട്ട് തോന്നിയ മത്സരാർത്ഥികൾ ആണ് വിഷ്ണുവും ഷിജുവും. ടോപ് 5 യോഗ്യത ഇല്ലാത്ത 2 പേർ. അണ്ടറേറ്റഡ് ആയിട്ട് തോന്നിയത് നാദിറ ആണ്. പക്ഷേ ഈ ആഴ്ച തന്നെ പോകാൻ സാധ്യത കാണുന്നു.












Click it and Unblock the Notifications