'റെനീഷ ജുനൈസിനേയോ ശോഭയേയോ പോലെയല്ല; എന്തുകൊണ്ട് റെനീഷ, ഇതാണ് ഉത്തരം'; വൈറൽ
കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 5 ൽ തുടക്കത്തിൽ വലിയ പിന്തുണ ഉണ്ടയിരുന്ന മത്സരാർത്ഥിയല്ല റെനീഷ റഹ്മാൻ. പല വിഷയങ്ങളിലും റെനീഷ ഇടപെടുന്ന രീതികളും പ്രതികരണങ്ങളുമെല്ലാം ഒരു വിഭാഗം പ്രേക്ഷകരുടെ വലിയ വിമർശനത്തിന് കാരണമായിരുന്നു. എന്നാൽ സീസൺ 5 ഫൈനലിലേക്ക് അടുക്കുമ്പോൾ ടോപ് 5 ൽ വരെ സാധ്യത കൽപ്പിക്കുന്ന പേരുകളിലൊന്നായി മാറിയിരിക്കുകയാണ് റെനീഷ.
ഒറിജിനലായി നിന്നത് കൊണ്ടാണ് റെനീഷയ്ക്ക് ഇത്രയും പിന്തുണ ലഭിക്കുന്നതെന്ന് പറയുകയാണ് ഇപ്പോൾ ഒരു ബിഗ് ബോസ് ആരാധകൻ. മാത്രമല്ല റെനീഷ വളരെ അധികം ധൈര്യശാലിയാണെന്നും ആരാധകൻ ചൂണ്ടിക്കാട്ടുന്നു. 'എന്തുകൊണ്ട് റെനീഷ'എന്നും ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ ആരാധകൻ വിശദമാക്കുന്നുണ്ട്. വായിക്കാം

'എന്തുകൊണ്ട് റെനീഷ ? എന്തുകൊണ്ടാണ് ഈ സുന്ദരികുട്ടിയെ ജനങ്ങൾക്ക് ഇത്ര ഇഷ്ടം? കുറേ ഡീഗ്രേഡിങ് പോസ്റ്റുകൾക്ക് ഉള്ള മറുപടിയാണ് ഈ പോസ്റ്റ്.
1: ധൈര്യശാലി : അവിടെ ഉള്ളവരിൽ എറ്റവും ധൈര്യം ഉള്ള മത്സാർത്ഥി . അവളുടെ മനസ്സിൽ തോന്നുന്നത് ഒരാളുടെ മുഖത്തു നോക്കി പറയാൻ മടിക്കാത്ത പ്രകൃതം. അവൾക്ക് ഒന്നിനേയും പേടിയില്ല, സിങ്കപ്പെണ്ണ്
2 : വ്യക്തി വൈരാഗ്യം ഇല്ല. അവൾക്ക് അവിടെ ആരോടും പകയോ ശത്രുതയോ ഇല്ല. ജുനൈസിനെ പോലെയും ശോഭയെ പോലെയും ഒരാളെ ടാർഗറ്റ് ചെയ്ത് അവരോട് പകയും ദേഷ്യവും മാത്രം മനസ്സിൽ നിറച്ച് ജീവിക്കുന്ന ഒരാളല്ല അവൾ .
3: അവൾക്ക് തെറ്റാണ് എന്ന് തോന്നുന്ന കാര്യങ്ങൾ അവൾ ചോദ്യം ചെയ്യും. അവൾ ഇഷ്ടപെടുന്ന ഒരാൾ പോലും പറയുന്നതോ ചെയ്യുന്നതോ തെറ്റാണ് എങ്കിൽ അവൾ അത് ചോദിച്ചിരിക്കും.ആരെയും സുഖിപ്പിക്കാൻ പോകാറില്ല .
4: നോ ഫേക്ക് ആക്ടിങ് : അവൾക്ക് വേണമെങ്കിൽ കുറേ കരഞ്ഞും സെന്റിമെന്റ്സ് കാണിച്ചും കുറേ പേരെ സോപ്പിട്ടും ഒറ്റപെടൽ സ്ട്രാറ്റജി എടുത്തും ഒക്കെ വോട്ട് മേടിക്കാൻ നോക്കാമായിരുന്നു . അങ്ങനെ ഉള്ള കുറേ അവസരങ്ങൾ ഉണ്ടായിട്ട് പോലും അവൾ തന്റെ സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി സ്ട്രോങ്ങ് ആയി നിൽക്കാനെ ശ്രമിച്ചിട്ടുള്ളൂ .
5: ആരോടും വേർതിരിവ് ഇല്ല. മാരാരോടും ജുനൈസിനോടും ശോഭയോടും റിനോഷിനോടും എല്ലാം ഒരെപോലെ തന്നെ ബീഹേവ് ചെയ്യുന്ന ഒരെ ഒരു മത്സരാർത്ഥി റെനീഷ ആണ്. ഇവരിൽ ആരോടും ഒരു വേർതിരിവും കാണിക്കാതെ അവരുടെ ഭാഗത്ത് ന്യായം ഉണ്ടെങ്കിൽ അവരുടെ ഒപ്പം നിൽക്കും.
6: എന്റർടെയ്നർ : ഒരു ആക്ട് അല്ലെങ്കിൽ ഡാൻസ് ഒക്കെ ഉണ്ടെങ്കിൽ അത് എറ്റവും നന്നായി ചെയ്യുന്ന ആളാണ് റെനീഷ . നാഗവല്ലി ഒക്കെ ഈ സീസണിന്റെ ഹൈലൈറ് ആണ്.
7 : നോ ഫേക്ക് ലവ് ആംഗിൾസ് : അവൾക്ക് ഈസി ആയി ഒരു ലവ് ആംഗിളൊക്കെ ഉണ്ടാക്കാമായിരുന്നു. ബട്ട് അവൾ ഒരു ബോയ്സിനോടും വലിയ അടുപ്പം കാണിച്ചിട്ടില്ല അങ്ങനെ. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപെടാത്ത ഒരു കാര്യവും അവൾ ചെയ്തിട്ടില്ല.
8: അവൾ ഒരു ഇൻസ്പിരേഷൻ ആണ്. അവളുടെ ലൈഫ് സ്റ്റോറി ആ വയസിൽ ഉള്ള ഏതൊരു പെൺകുട്ടിക്കും ഇൻസ്പിരേഷൻ ആണ്. അവളെപോലെ ഒരു മകൾ , ഒരു സഹോദരി വേണമെന്ന് എല്ലാവരും ആഗ്രഹിക്കും
9: കഠിനാധ്വാനി . റിനോഷ് പറഞ്ഞിട്ടുണ്ട് റെനീഷ ഒരു 3 പേരുടെ പണിയെങ്കിലും ചെയ്യുന്ന ആളാണ് എന്ന്. ഏത് ഡ്യൂട്ടി കൊടുത്താലും ആത്മാർഥതയോടെ ചെയ്യുന്ന കുട്ടി .
10: എനർജറ്റിക് : ഏത് ടാസ്ക് ഉം 100% എനർജിയോടെ അവൾ ചെയ്യും.
11: റിയൽ : അവൾ രാവിലെ തന്നെ ഓവർ മേക്കപ്പ് ചെയ്ത് ഡിസൈനർ ഡ്രെസ്സ് ഇട്ട് അറ്റെൻഷൻ ഗ്രാബ് ചെയ്യാൻ നടക്കുന്ന ആളല്ല . സിമ്പിൾ ഡ്രെസ്സ്, സിമ്പിൾ സ്റ്റൈൽ , സിമ്പിൾ മേക്ക് അപ്, ഒരു നടിയുടെ ഒരു ജാടയും ഇല്ലാതെ ഒരു നോർമൽ പെൺകുട്ടിയെ പോലെ തന്നെ അവിടെ നിൽക്കുന്നു. എഴുതാൻ തുടങ്ങിയാൽ ഇനിയും ഏറെ ഉണ്ട്. ബിഗ് ബോസിൽ വന്നതിൽ എറ്റവും നല്ല വനിതാ മത്സരാർത്ഥി ആണ് റെനീഷ റഹ്മാൻ എന്ന ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ഗേൾ.












Click it and Unblock the Notifications