ബിഗ് ബോസ് ജയിക്കാന്‍ പോവുന്നത് റിനോഷായിരിക്കും: ഈ സീസണിലെ യഥാർത്ഥ ഗെയിമർ - വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ തുടക്കം മുതല്‍ തന്നെ പ്രേക്ഷക പിന്തുണയില്‍ മുന്നിട്ട് നില്‍ക്കുന്ന താരമാണ് റിനോഷ് ജോർജ്. എന്നാല്‍ ഇദ്ദേഹത്തിന്റെ മത്സര രീതിയില്‍ ആരാധകർക്കിടയില്‍ പോലും സമ്മിശ്ര പ്രതികരണമാണുള്ളത്. റിനോഷ് മത്സരത്തില്‍ കുറച്ച് കൂടെ സജീവമാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഏതെങ്കിലും ഒരു വിഷയത്തില്‍ റിനോഷ് പ്രതികരിച്ച് കണ്ടത് അപൂർവ്വമായിട്ട് മാത്രമാണ്.
എന്നാല്‍ ഇതാണ് യഥാർത്ഥ റിനോഷ്. അദ്ദേഹം താന്‍ പുറത്ത് എന്താണോ അത് തന്നെയാണ് ബിഗ് ബോസ് വീടിനുള്ളിലും കാണിക്കുന്നത്. അതിന് അപ്പുറം മാറാന്‍ ശ്രമിച്ചാല്‍ ഫേക്ക് ആയി മാറുമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. തന്റെതായ ചിന്താഗതിയിൽ എവിടെ തന്റെ മൂർച്ചയുള്ള വജ്രായുധം കുറിക്കു തൊടുത്തു വിടണം എന്ന് റിനോഷിനു വ്യക്തമായ ധാരണയുണ്ടെന്നുമാണ് ഒരു ആരാധകന്‍ ബിഗ് ബോസിലെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണം രൂപം ഇങ്ങനെ..

മൂർച്ചയുള്ള നാവ്, അതിൽ കുറിക്കു കൊള്ളുന്ന പ്രയോഗങ്ങൾ, അതാണ് റിനോഷ്. വാക്കുകള്‍ക്കു മുറിവുണ്ടാക്കാനും അതുണക്കാനും ഒരുപോലെ കഴിയുന്നു എന്നതാണ് സത്യം. വെറുപ്പ് ജനിപ്പിക്കാനും അതിന്റെ കനലുകള്‍ അടക്കാനും വാക്കുകള്‍ക്ക് കഴിയുന്നു. വാക്കുകളില്‍ പ്രത്യാശയും നിരാശയുമുണ്ട്. വാക്കുകള്‍ കരുതലാണ് ഒരാളെ ചേര്‍ത്ത് പിടിക്കാനുള്ള കരുതല്‍.
വാക്കുകൾ കൊണ്ടു എതിരാളികളെ മുട്ടുകുത്തിക്കുവാനും അവരുടെ സഹനശക്തികളെ എടുത്തു കളയുവാനും വാക്കുകൾക്ക് കഴിയും. ബിഗ് ബോസ്സിൽ ഓരോ പ്രശ്നങ്ങളും കാര്യങ്ങളും വ്യക്തമായിട്ട് ചിന്തിച്ചു നിരൂപണം ചെയ്യുന്നത് റിനോഷ് തന്നെ ആണ്. ഓടുന്ന പട്ടിക്കു ഒരു മുഴം മുൻപേ എന്ന് പറയുന്ന കണക്കു ചിന്തകളും വ്യാഖ്യാനങ്ങളിലും കഴിവുള്ളവർക്ക് മാത്രമേ വാക്കുകൾ കൊണ്ടു എവിടെ എങ്ങിനെ എപ്പോൾ പ്രയോഗിക്കണം എന്ന് അറിയുവാൻ കഴിയു.
റിനോഷിനെ എന്തുകൊണ്ട് ഇഷ്ടപെടുന്നു എന്നുള്ള ചോദ്യംത്തിന് ഉത്തരം... ഒരു സീൻ ഉണ്ടാക്കി അതിനുള്ളിൽ ബ്രേക്ക് നഷ്ടപെട്ട വണ്ടിയെ പോലെ ഓടുന്നവർക്കും ഈഗോ എന്നൊരു മെന്റലി ഡൌൺ ആകുന്ന രോഗം പിടി പെടുന്നവർക്കും ഇടയിൽ.. തന്റെതായ ചിന്താഗതിയിൽ എവിടെ തന്റെ മൂർച്ചയുള്ള വജ്രായുധം കുറിക്കു തൊടുത്തു വിടണം എന്ന് റിനോഷിനു വ്യക്തമായ ധാരണയുണ്ട്..

വാക്കുകള്‍ ഉപയോഗിക്കുന്നവരാല്‍ അതു കേള്‍ക്കുന്നവന്‍ എന്തായി ധരിക്കുന്നു എന്നതിലാണ് കാര്യം. മറ്റുള്ളവരെ പ്രചോദിപ്പിക്കാന്‍ വാക്കുകള്‍ പറയുന്നവര്‍ മഹാന്മാരായി അറിയപ്പെടുന്നു. എ ന്ന് മാത്രം അല്ല. സ്‌നേഹത്തിന്റെ വാക്കുകള്‍ എപ്പോഴും അംഗീകരിക്കപ്പെടും. വേണ്ടപ്പോള്‍ മാത്രം സംസാരിക്കുകയും വേണ്ടതു മാത്രം പറയുകയും ചെയ്യുന്നവരാണ് വാക്കുകളെ മനോഹരമാക്കുന്നത്. അതെ, വാക്കാണ് പരമ സത്യം. അതെ റിനോഷ് ആണ് അവിടെ താൻ എങ്ങിനെ ആണോ അതുപോലെ കളിക്കുന്ന ഒരേ ഒരാൾ.- ആരാധകന്റെ കുറിപ്പ് അവസാനിക്കുന്നു.
അതേസമയം, ഈ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. റിനോഷ് എവിടെ ആണ് ഒരു കാര്യത്തിനു മറുപടി കൊടുക്കുന്നതെന്നാണ് ഒരാള്‍ ചോദിക്കുന്നത്. നിന്നെ ഒരാള് കളിയാക്കിയാൽ സ്പോട്ടിൽ തിരിച്ചടിക്കണം, അല്ലാതെ വിട്ടിൽ എല്ലാവരും ഒരു പരിപാടിക്ക് വിളിച്ചിട്ട് സൽക്കാരം ഒക്കെ കൊടുക്കുന്നതിന്റെ ഇടയിൽ ഒരു രണ്ട് വാക്ക് അതിനെ പറ്റി പറയാൻ പറയുമ്പോൾ വന്ന് നിന്നിട്ട് ഒരു പരസ്പര ബന്ധവുമില്ലാത്ത പോലെ എന്നെ പണ്ട് രണ്ട് പറഞ്ഞതാണ്, ഞാൻ അവനെ ഇപ്പോൾ മൂന്ന് പറയുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇവനേക്കാൾ തന്റേടം ജുനൈസിനുണ്ട്. സ്പോട്ടിൽ പ്രതികരിക്കുകയെങ്കിലും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.












Click it and Unblock the Notifications