Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്ത്രീകളോട് ഡബിൾ മീനിങ് പറഞ്ഞിട്ടില്ല, നാവ് കടിച്ച് പോയിട്ടുമില്ല': റിനോഷ് എന്തുകൊണ്ട് വ്യത്യസ്തന്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ പ്രമുഖ താരങ്ങളില്‍ ഒരാളാണ് റിനോഷ്. അഭിനേതാവ്, റാപ്പർ തുടങ്ങിയ മേല്‍വിലാസങ്ങളുമായി ഷോയിലേക്ക് എത്തിയ താരത്തിന് തുടക്കത്തില്‍ തന്നെ വലിയ രീതിയില്‍ ആരാധകരെ സ്വന്തമാക്കാന്‍ കഴിഞ്ഞു. വലിയ ഒച്ചപ്പാടും ബഹളങ്ങളും ഒന്നുമില്ലാത്ത മത്സര രീതിയാണ് താരത്തിന്റേത്.

റിനോഷ് തന്നെ വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ മത്സരം ഒരു ആമയുടേത് പോലെയാണെന്നാണ്. അതുപോലെ തന്നെ പതിയെ നടന്നിട്ടാണെങ്കിലും കപ്പ് റിനോഷ് സ്വന്തമാക്കുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ നിരന്തരം അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. താരം ആ രീതിയില്‍ മത്സരത്തെ മാറ്റുന്നുവെന്നും അവർ നിരീക്ഷിക്കുന്നു.

ആരാധകർ റിനോഷിനെ പിന്തുണച്ച് വലിയ രീതിയില്‍ രംഗത്ത് എത്തുമ്പോള്‍ തന്നെ മറുവശത്ത് വിമർശനവും ശക്തമാണ്. ഒരിടത്ത് പോലും കൃത്യമായി ഇടപെടാതെ നിശബ്ദമായി ഇരുന്ന് സേഫ് ഗെയിം കളിക്കുകയാണ് റിനോഷെന്നാണ് വിമർശനം. സാഗറിനെക്കാളെല്ലാം മുന്നേ പുറത്ത് പോവാന്‍ യോഗ്യന്‍ റിനോഷാണെന്നും ഇവർ ചൂണ്ടിക്കാണുന്നു. അതേസമയം ഇത്തരം വിമർശനങ്ങളെയെല്ലാം ശക്തമായി എതിർത്തുകൊണ്ട് ഒരു റിനോഷ് ആരാധകന്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.

rinoshakhil-

റിനോഷ് നിലപാടുകള്‍ വ്യക്തമാക്കുന്നില്ലെന്ന വിമർശനത്തെ അദ്ദേഹത്തിന്റെ ആരാധകർ പൂർണ്ണമായി തന്നെ എതിർക്കുകയാണ്. പറയേണ്ട കാര്യങ്ങള്‍ കൃത്യമായി തന്നെ അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നാണ് ആരാധകരുടെ അവകാശവാദം. ഇപ്പോഴത്തെ മികച്ച മത്സരാർഥികളിൽ ഒരാൾ ആയിട്ടുള്ള അഖിലിനോട് പോലും കൃത്യമായി കാര്യങ്ങൾ ചോദ്യം ചെയ്തിട്ടുള്ളത് റിനോഷാണെന്നാണ് മിഥുന്‍ മുരളിയെന്നയാള്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

എന്തുകൊണ്ട് റിനോഷ് എന്ന് ചോദിച്ചാൽ അതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്. ഒന്ന് കൃത്യമായി പറയേണ്ട സ്ഥലത്തു പറയേണ്ട സമയത്തു അവന്റെ നിലപാടുകൾ അവൻ കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്തിന് ബിബിയിൽ ഇപ്പോഴത്തെ മികച്ച മത്സരാർഥികളിൽ ഒരാൾ ആയിട്ടുള്ള അഖിലിനോട് പോലും കൃത്യമായി കാര്യങ്ങൾ ചോദ്യം ചെയ്തിട്ടുള്ളത് എല്ലാവരും കണ്ടിട്ടുണ്ട്.

ആവൻ ആരെയും അനാവശ്യമായി ദ്രോഹിച്ചിട്ടില്ല. പെണ്ണുങ്ങളുടെ അടുത്തേക്ക് നാവ് കടിച്ചു ചെന്നിട്ടില്ല. പെണ്ണുങ്ങളോട് ഡബിൾ മീനിങ് തമാശ പറഞ്ഞിട്ടില്ല. കൃത്യമായി ടാസ്ക്കുകളിൽ ജയിച്ചു പ്രൂവ് ചെയ്തിട്ടുണ്ട്. കറക്കു കമ്പനി ടാസ്കിൽ മിഥുൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നേരം ഹോൾഡ് ചെയ്തു നിന്നത് റിനോഷ് ആണ്. അങ്ങനെ ഒരുപാട് ഉദാഹരണങ്ങൾ. നോമിനേഷനെ പേടിച്ചിട്ടില്ല. ദേഷ്യം കാണിക്കേണ്ട സ്ഥലത്ത് ദേഷ്യം കാണിച്ചിട്ടുണ്ട്.

rinosh-george

സമാധാനപരമായി ഇരിക്കേണ്ട സ്ഥലത്തു അങ്ങനെ ഇരുന്നിട്ടുണ്ട്. ആരെയും ശരീരികമായി ആക്രമിക്കാൻ ചെന്നിട്ടില്ല. ആകെ പറയാൻ ഉണ്ടാവുക വിഷ്ണുവിനെ മിഥുൻ റിബ് ബ്രേക്ക് ചെയ്യാൻ തനിക്ക് സാധിക്കുമായിരുന്നു എന്നുള്ള ഒരു സ്റ്റേറ്റ്മെന്റ് റിനോഷിനോട് പറഞ്ഞപ്പോഴുള്ള വിഷയമാണ്. ആ വിഷയത്തില്‍ റിനോഷ് അപ്പോൾ തന്നെ കൊടുത്ത മറുപടി ഒരിക്കലും അങ്ങനെ ചെയ്യരുതെന്നായിരുന്നു.

താൻ അങ്ങനെ ചെയ്യില്ല എന്ന് എനിക്ക് അറിയാം എന്നും റിനോഷ് പറഞ്ഞു. അതിലെ റിനോഷ് പറഞ്ഞ ആ ഒരു കാര്യം വെട്ടി മാറ്റി റിനോഷ് അതിനെ സപ്പോർട്ട് ചെയ്തു എന്ന് പറഞ്ഞു വ്യാജ വീഡിയോ ഇറക്കിയ മാരാർ ആർമിക്ക് അത് മാത്രമാണ് പറയാൻ ഉണ്ടാവുക. പക്ഷെ റിനോഷ് അതിനെ സപ്പോർട്ട് ചെയ്തിട്ടില്ല എന്ന് മാത്രമല്ല അതിനെ തിരുത്തുകയും ചെയ്തു. എല്ലാവരോടും നല്ല സ്നേഹത്തിൽ ഇടപെടാൻ ആണ് റിനോഷ് ശ്രമിച്ചിട്ടുള്ളത്. ഇതെല്ലാമാണ് അവനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തൻ ആക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+