Get Updates
Get notified of breaking news, exclusive insights, and must-see stories!

റിനോഷ് തെറി പറഞ്ഞാല്‍ പ്രശ്നമല്ലേ: അഖില്‍ മാരാർ പറഞ്ഞാല്‍ മാത്രമാണോ മാപ്പ് വേണ്ടത്-വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ഏറ്റവും ശ്രദ്ധേയമായ താരങ്ങളിലൊരാളാണ് റിനോഷ്. ബിഗ് ബോസ് പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തെ തന്റെ പിന്നില്‍ അണിനിരത്താന്‍ ഇതിനോടകം തന്നെ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പൊതുവെ സമാധന പ്രിയനായി കാണപ്പെടുന്ന റിനോഷ് കഴിഞ്ഞ ദിവസത്തെ വെള്ളിയാംകല്ല് ടാസ്കിനിടെ പൊട്ടിത്തെറിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്.

ടാസ്കിന്റെ റൂള്‍ തെറ്റിച്ച് ഗോപികയും ഹനാനും ചേർന്ന് റിനോഷിനെ നേരിടുകയും രത്നങ്ങള്‍ തട്ടിയെടുക്കാന്‍‌ ശ്രമിക്കുകയും ചെയ്തപ്പോഴായിരുന്നു റിനോഷ് പൊട്ടിത്തെറിക്കുകയും തെറി വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തത്. ഇതോടെ റിനോഷിനെതിരെ ചില പ്രേക്ഷകർ രംഗത്ത് വരികയും ചെയ്തു.

 rinosh-

തെറി പറഞ്ഞതിന് അഖില്‍ മാരാറിനെ കൊണ്ട് മാപ്പ് പറയിക്കാന്‍ ശ്രമിച്ചവർക്ക് റിനോഷിന്റെ മാപ്പ് വേണ്ടെ എന്നാണ് അദ്ദേഹത്തെ എതിർക്കുന്നവർ ചോദിച്ചത്. എന്നാല്‍ തെറിവിളിച്ചാലും അഖില്‍ മാരാറില്‍ നിന്നും റിനോഷ് വളരെ വളരെ അകലെത്തന്നെയാണുള്ളതെന്നാണ് ഒരു പ്രേക്ഷകന്‍ ബിഗ് ബോസ് ഗ്രൂപ്പില്‍ പങ്കുവെച്ച ഒരു കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

റിനോഷ് ബിഗ്ബോസിനോട് പറഞ്ഞപോലെ ആ കുറച്ച് രത്നങ്ങള്‍ കൈവശം വെച്ചിട്ട് കാര്യം ഒന്നുമില്ല. നോമിനേഷനില്‍ ഒരാള്‍ക്ക് മാത്രമേ മുക്തി കിട്ടുകയുള്ളൂ. അത് താനാവില്ല എന്നുറപ്പുള്ളപ്പോള്‍ അത് മറ്റുള്ളവര്‍ക്ക് കൊടുത്തു കഴിഞ്ഞാല്‍ രണ്ടുണ്ട് ഗുണം. 1. രത്നങ്ങള്‍ കിട്ടുന്നവര്‍ക്ക് അത് കൊടുത്തവരോട് ചെറിയൊരു പ്രതിപത്തി ഉണ്ടാകും. ഭാവിയില്‍ തനിക്കെതിരെ വരാവുന്ന കളികളുടെ രൂക്ഷത അവരില്‍ നിന്നെങ്കിലും കുറച്ച് കുറയും. ട്രസ്റ്റും നേടിയെടുക്കാം.

vastu tips:ഈ മൃഗങ്ങളേയോ പക്ഷിയേയോ വീട്ടില്‍ വളർത്തുന്നുണ്ടോ: എങ്കില്‍ ഇക്കാര്യം സൂക്ഷിക്കണം

2. സെല്‍ഫ് ലെസ്സ് ആക്ട് എന്ന നിലയില്‍ കാണികളുടെ മനസ്സില്‍ നിന്നുളള ഒരു പിന്തുണയും ലഭിക്കും. എന്നാല്‍ അപ്രകാരം റിനോഷിന് കിട്ടുമായിരുന്ന പിന്തുണക്ക് കൈയ്യും കാലും വെക്കാതിരുന്നത്, ഒരു ജിനുവിന്‍ അവസരം വന്നപ്പോള്‍, പൊതുവെ ജെന്‍റില്‍ മാന്‍ എന്നറിയപ്പെട്ട അയാളില്‍ നിന്നുള്ള വാക്കുകളാണ്. എങ്കിലും അക്രമാസക്തമായ യാതൊരു ഭാവവും റിനോഷ് പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല, സഹജീവിക്ക് പ്രോബ്ലം സംഭവിച്ചപ്പോള്‍ അത് തന്‍റെ കാരണം കൊണ്ടാണ് എന്ന് സ്വയം ബ്ലയിം ചെയ്യുകയും ചെയ്തു. അതായത്, മാരാറില്‍ നിന്നും റിനോഷ് വളരെ വളരെ അകലെത്തന്നെയാണുള്ളത്.

മൊത്തത്തില്‍ ഇപ്രാവശ്യത്തെ രത്നവ്യാപാരികളുടെ ടാസ്ക് കാണികള്‍ക്ക് യാതൊരു എന്‍റര്‍ടയിന്മെന്‍റും നല്‍കുന്നതായിരുന്നില്ല. പരിപാടിക്കിടയിലുള്ള കണ്ടസ്റ്റന്‍സിന്‍റെ ഭാവാഭിനയങ്ങള്‍ മാത്രം എന്‍ജോയ് ചെയ്ത് കാണാനേ ഉണ്ടായിരുന്നുള്ളൂ. അതില്‍ പലതും വെറുപ്പിക്കലും ആയി. ഇന്‍റിവിജ്യുല്‍ ആയി എന്തെങ്കിലും പെര്‍ഫോമന്‍സ് ചെയ്യാന്‍ സാധ്യത ഇല്ലാതെ കണ്ടസ്റ്റന്‍സും വലഞ‌്ഞു.

akhil

തുടക്കത്തില്‍ തന്നെ താഴേക്ക് പതിച്ച ബിബി ഷോയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ കൊണ്ടുവന്ന, ശുദ്ധമനസ്കയായ ഹനാന്‍ പക്ഷെ, ഇതുപോലുള്ള ഒരു ഷോയ്ക്ക് ആപ്റ്റ് ആണോ എന്നതാണ് സംശയം. ഹനാനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന അതേ നിലപാടുകളുള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പക്ഷെ കുറച്ചു കൂടി ആ കുട്ടിയില്‍ നിന്ന് പ്രതീക്ഷിക്കാമായിരുന്നു. ഇവിടെ മനീഷയുടെ ന്യായീകരണ കാരക്ഠറും, ഹനാന്റെ ക്യാരക്ടറും ഒരു പോലെയാണ് അനുഭവപ്പെടുന്നത്.

താന്‍ പിടിച്ച മുയലിന് തലകറങ്ങി വീണിട്ടായാലും ശരി, മൂന്ന് കൊമ്പ് എന്ന മനീഷയെത്തന്നെ സഹിക്കാതെ ഇരിക്കുകയായിരുന്നു കാണികള്‍. ഇതുവരെയുള്ള നിലപാടുകള്‍ വെച്ച്, നിലവില്‍ ഉള്ള കണ്ടസ്റ്റന്‍സില്‍ ബിബി പട്ടം വിജയിക്കാന്‍ അര്‍ഹതയുള്ള ആരേയും കാണുന്നില്ല. കുറച്ചെങ്കിലും അര്‍ഹത നാദിറക്കാണെന്നു തോന്നുന്നു. നാദിറക്ക് പക്ഷെ, കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞൊപ്പിക്കാനുള്ള ശേഷിയില്ല.

അതുള്ളത് മാരാര്‍ക്കാണ്. അയാളാണെങ്കില്‍ അണ്‍സയന്‍റിഫികും, വളര്‍ന്നു വന്ന ചുറ്റുപാടുകളില്‍ മനപ്പൂര്‍വ്വമായി തന്നെ ബയാസ്‍ഡും ആണ്. റിനോഷ് ഒരേസമയം ആധുനികതയുടേയും, മാനുഷികതയുടേയും വക്താവാണ്. അതൊരു സാധ്യതയുള്ള ക്വാളിറ്റിയാണ്. കപ്പ് നേടിയില്ലെങ്കിലും പുള്ളിക്ക് കുറച്ച് ടോക്സിക് അല്ലാത്ത, ഹൃദയ നൈര്‍മല്യമുള്ള ആരാധകരെ കിട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+