Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിനെ തുറന്ന് കാട്ടി അനൂപ്: ശത്രു നാവ്, അന്ന് പറഞ്ഞത് അത്, 'പൊട്ടനായിരുന്നു', എന്ന് റിയാസും

ബിഗ് ബോസ് മലയാളം സീസണിന്റെ ചരിത്രത്തില്‍ രണ്ട് തവണ പുറത്താക്കപ്പെട്ട താരം എന്ന വിശേഷണവുമായിട്ടാണ് റോബിന്‍ രാധാകൃഷ്ണന്‍ ഇന്നലെ ഷോയ്ക്ക് പുറത്തേക്ക് പോയത്. സീസണ്‍ 4 ലെ മത്സരാർത്ഥിയായിരുന്ന റോബിന്‍ സഹതാരമയ റിയാസ് സലീമിനെ ശാരീരികമായി നേരിട്ടുവെന്ന കുറ്റത്തിനായിരുന്നു പുറത്താക്കാപ്പെട്ടത്. സീസണ്‍ 5 ല്‍ എത്തിയപ്പോഴും റോബിന്‍ ചരിത്രം ആവർത്തിച്ചിരിക്കുന്നുവെന്നതാണ് ശ്രദ്ധേയം.

ബിബി ഹോട്ടല്‍ ടാസ്കിലേക്ക് അഥിതികളായിട്ടായിരുന്നു റോബിനും രജിത്തും എത്തിയത്. എന്നാല്‍ ടാസ്കിനിടയില്‍ അഖില്‍ മാരാറും ജുനൈസും തമ്മിലുണ്ടായ ഒരു വിഷയത്തില്‍ റോബിന്‍ ഇടപെടുകുയം അഖില്‍ മാരാറിനെ പുറത്താക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. തന്റെ പതിവ് ശൈലിയിലുള്ള അലർച്ചയും റോബിന്‍ ബിബി വീട്ടിനുള്ളില്‍ കാഴ്ചവെച്ചു. ഇതോടെ, ബിഗ് ബോസ് താരത്തെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

robin

അതേസമയം, റോബിന്റെ പുറത്താകലില്‍ പ്രതികരിച്ചുകൊണ്ട് മുന്‍ ബിഗ് ബോസ് താരങ്ങളായ ജാസ്മിന്‍, റിയാസ്, അനൂപ് കൃഷ്ണന്‍ എന്നിവരും രംഗത്ത് വന്നിട്ടുണ്ട്. ജാസ്മിന്‍ ബിഗ് ബോസിന് നന്ദി പറയുമ്പോള്‍ റോബിനെ പരോക്ഷമായി പരിഹസിക്കുന്ന സ്റ്റോറിയായിരുന്നു റിയാസ് പങ്കുവെച്ചത്. എന്‍ട്രി എന്ന് പറഞ്ഞുകൊണ്ട് വിക്രത്തിലെ 'നായകന്‍ വീണ്ടും' ബിജിഎം ഇട്ട റിയാസ്, എക്സിറ്റ് എന്നും പറഞ്ഞ് 'പൊട്ടാനായിരുന്നു ഞാന്‍' എന്ന പാട്ടാണ് റിയാസ് സ്റ്റോറിയായി ഇട്ടിരിക്കുന്നത്.

അതേസമയം, റോബിന്‍ നേരത്തെ അയച്ച മെസേജിനെയടക്കം സൂചിപ്പിച്ചുകൊണ്ടായിരുന്നു അനൂപിന്റെ പ്രതികരണം. നാവാണ് ഏറ്റവും വലിയ ശത്രു, നിങ്ങള്‍ക്ക് കിട്ടിയ വേദിയും, അവസരങ്ങളും ജന്മനാ കിട്ടിയതല്ല . ഒരുപാട് പേർ ആഗ്രഹിക്കുന്നതാണ്. നല്ല രീതിയിൽ, ബുദ്ധിപരമായി വിനിയോഗിക്കുക എന്നുമാണ് അനൂപ് കുറിക്കുന്നത്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

റോബിൻ രാധാകൃഷ്ണൻ എന്ന പേരിൽ വാദ-പ്രതിവാദങ്ങളും മറ്റും കഴിഞ്ഞ കുറച്ചു കാലങ്ങളിലായിട്ടു സോഷ്യൽ മീഡിയയിൽ ഉണ്ട് . പക്ഷെ ഇപ്പൊ ഇവിടെ ഇങ്ങനൊരു കുറിപ്പ് എഴുതി ഇടുന്നത് എന്തെന്നാൽ - 2 വർഷങ്ങൾക്ക് മുൻപ്‌ ഒരു വ്യക്തി എനിക്ക് പേർസണൽ മെസ്സേജ് അയച്ചും, എനിക്ക് ഷൂട്ട് ഉള്ള സ്ഥലങ്ങളിൽ നിരന്തരം വന്നും, ഫോണിൽ പല തവണകളിൽ വിളിച്ചും ഒരു ജീവിതാഭിലാഷത്തെക്കുറിച്ചു പറഞ്ഞു.

 riyas

ആഗ്രഹത്തെക്കുറിച്ചും സ്വപ്നങ്ങളെകുറിച്ചും പറഞ്ഞു . ബിഗ് ബോസ് വീട്ടിൽ കയറണം, ഫേമസ് ആകണം ബാക്കി ഞാൻ നോക്കിക്കോളാം ബ്രോ . ഇതായിരുന്നു ആ വ്യക്തിയുടെ സംസാരം . വെറുതെ അല്ല കൃത്യമായ തെളിവുകൾ ഉണ്ട് കയ്യിൽ . ഞാൻ എനിക്ക് പരിചയം ഉള്ള കുറച്ചു വ്യക്തികളെ പരിചയപ്പെടുത്തി, ഒരു പ്രൊഫൈൽ ഉണ്ടാക്കി അയക്കാൻ പറഞ്ഞു, ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറഞ്ഞു . സീസൺ 4 ബിഗ് ബോസ് മലയാളത്തിൽ ഇദ്ദേഹം കയറി.

പിന്നീടാണ് ഞാൻ അറിഞ്ഞത് മറ്റ്‌ പലരെയും എന്നെ സമീപിച്ച പോലെ തന്നെ സമീപിച്ചിരുന്നു എന്ന്. അല്ലെങ്കിലും എനിക്ക് ഒരു അവകാശവാദവും ഇല്ല . റോബിൻ രാധാകൃഷ്ണൻ എന്ന ആ വ്യക്തി പിന്നീട് കേരളം മുഴുവൻ ആരാധകരുള്ള, ബിഗ് ബോസ് താരം ആയി വളർന്നു. ഞാൻ അവതാരകനായി ഏഷ്യാനെറ്റിൽ ചെയ്യുന്ന പ്രോഗ്രാമിൽ ഒരു തവണ ഇദ്ദേഹം വന്നപ്പോൾ ആണ് പിന്നീട് കാണുന്നത്.

ബിഗ് ബോസ് വീട്ടിൽ കയറുന്നതിനു തൊട്ടു മുൻപ്‌ ഞാൻ അടക്കം ഇതിന്‌ കാരണക്കാരായ എല്ലാ വ്യക്തികളെയും ഇദ്ദേഹം അണ്‍ഫോളോ ചെയ്തിരുന്നു . അവിടെ തുടങ്ങുന്നു വ്യക്തിവൈഭവം . ശേഷം നടന്നതൊന്നും ഞാൻ അന്വേഷിക്കേണ്ടതോ ഇടപെടേണ്ടതോ അല്ലാത്തതിനാൽ അവഗണിച്ചിരുന്നു. ഐ മീന്‍ "അവഗണിച്ചിരുന്നു". പക്ഷെ ഇന്ന് ബിഗ് ബോസ് സീസൺ 5ൽ ഒരു വീണ്ടും പങ്കെടുത്ത ശേഷം പ്രോഗ്രാമിന്റെ നടത്തിപ്പിനെ, സുതാര്യതയെ ചോദ്യം ചെയ്ത്, മറ്റുള്ളവരിൽ തെററിദ്ധാരണ പടർത്തിയതിന്റെ പേരിൽ പുറത്താക്കപ്പെട്ട് മീഡിയക്ക് കൊടുത്ത അഭിമുഖ വീഡിയോസ് കണ്ടു

anoop-krishnan

മൂന്ന് ചോദ്യം
1. സുഹൃത്തേ ബിഗ് ബോസ് ഒരു ഉടായിപ്പു പരുപാടി ആയിരുന്നെങ്കിൽ എന്തിനായിരുന്നു ആദ്യമേ ഇതിന്‌ ഇറങ്ങി തിരിച്ചത് ?

2. താങ്കളുടെ പ്രവൃത്തിയുടെ പരിണിത ഫലമായാണ് ആ വീട്ടിൽ നിന്നും പുറത്താകേണ്ടി വന്നത് . മുൻപും, ഇപ്പോഴും . അത് ജീവിതത്തിലും തുടരുകയാണെങ്കിൽ നിങ്ങള്ക്ക് നിങ്ങളോടു എന്ത് ആത്മാർത്ഥത ആണുള്ളത് ?

"നിങ്ങളോടു ചോദ്യം ചോദിക്കുന്നവരെ ഇല്ലായ്മ ചെയ്യുക എന്നതല്ല, ആ ചോദ്യത്തിന് ഞാൻ അർഹനാണോ എന്ന സ്വബോധം ആണ് മനുഷ്യനെ മുന്നോട്ട് ചലിപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ ".

3. ചോദ്യത്തെയും, ചോദ്യകർത്താവിനെയും നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എത്ര കാലം മുന്നോട്ട് പോകും ?

"കാലം ഒരു നാൾ തിരിഞ്ഞു നിൽക്കുന്നതിനു മുൻപേ ചിന്തിക്കുക" നിങ്ങള്ക്ക് കിട്ടിയ വേദിയും, അവസരങ്ങളും ജന്മനാ കിട്ടിയതല്ല . ഒരുപാട് പേർ ആഗ്രഹിക്കുന്നതാണ് . നല്ല രീതിയിൽ , ബുദ്ധിപരമായി വിനിയോഗിക്കുക .. "നാവാണ് ഏറ്റവും വലിയ ശത്രു "

ബിഗ് ബോസ് എന്നത് വിസ്മയകരമായ ഷോ ആണ്. അതിന്റെ മത്സരാർത്ഥി ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. അതിനു അവസരം തന്ന ബിഗ് ബോസ് ടീമുകൾക്കും ഏഷ്യാനെറ്റിനും ഞാൻ നന്ദി പറയുന്നു. ദയവായി ഈ കുറിപ്പ് കൊണ്ട് എന്നെ വീണ്ടും ചോദ്യം ചെയ്യണ്ട. എന്തെന്നാൽ തെളിവായി എന്റെ പക്കൽ ധാരാളം കാര്യങ്ങൾ ഉണ്ട്. ഞാനിപ്പോൾ ഇതിൽ കൂടുതൽ ഒന്നും വെളിപ്പെടുത്തുന്നില്ല-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+