Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിന് നടന്നില്ല, പിന്നല്ലേ റിയാസും ഫിറോസും വിചാരിച്ചിട്ട്: മാരാർ എടുത്തുടുക്കും'-കുറിപ്പ്

ബിഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ട് മത്സരാർത്ഥികളായി വിലയിരുത്തുന്ന റിയാസ് സലീമും പൊളി ഫിറോസും സീസണ്‍ ഫൈവിലേക്ക് അതിഥികളായി എത്തിയിരിക്കുകയാണ്. ഈ ആഴ്ചയിലെ കോടതി ടാസ്കില്‍ അഭിഭാഷകരായിട്ടാണ് ഇരുവരുടേയും വരവ്. വന്ന മുതല്‍ തന്നെ ഷോയില്‍ വലിയ രീതിയിലുള്ള ചലനങ്ങള്‍ സൃഷ്ടിക്കാന്‍ റിയാസിനും ഫിറോസിനും സാധിച്ചിട്ടുണ്ട്.

റിയാസ് തുടങ്ങിവെച്ച ഒരു ചർച്ചയായിരുന്നു ഇന്നലെ ഷോയിലുണ്ടായ പല പൊട്ടിത്തെറികള്‍ക്കും കാരണം. തർക്കത്തില്‍ അനു അടക്കം എതിർത്ത് രംഗത്ത് വന്നതോടെ മാരാർ പതറിപ്പോവുകയും ചെയ്തു. എന്നാല്‍ ഏത് വൈല്‍ഡ് കാർഡ് എന്‍ട്രിയെ ഇറക്കിയാലും മാരാരെ തൊടാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ അവകാശപ്പെടുന്നത്. ഇവരെ രണ്ടുപേരേയും മാരാർ എങ്ങനെയാണ് നേരിടാന്‍ പോവുന്നതെന്ന് ഉടന്‍ തന്നെ അറിയാമെന്നുമാണ് ഒരു മാരാർ ആരാധകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

 akhil-

ബിഗ് ബോസിന്റെ തുടക്കം സീസണുകൾ കണ്ടാൽ മനസിലാകും, അമ്പത് എപ്പിസോഡുകൾ കഴിയുമ്പോൾ ആരെങ്കിലും ഒരാൾ ജനങ്ങൾക്ക് പ്രിയപെട്ട താരമായി കയറിവരുന്നത്. പിന്നെ പിന്നെ തേന്‍ അടയിൽ തേനീച്ചകൾ വന്ന് നിറയുന്നത് പോലെയായിരിയ്ക്കും ആ വ്യക്തിക്ക് ഫാന്‍സ് കയറുക.

എന്നാൽ ആ വ്യക്തിക്ക് എതിരായി അതേ നിലവാരത്തിലുള്ള ആൾ കയറിവന്നില്ലെങ്കിൽ പിന്നെ ഗെയിം ഒരു വൺമാൻഷോ റേഞ്ചിൽ പോകും. അതൊഴിവാക്കാനാണ് ഷോയിലേയ്ക്ക് വൈൽഡ് കാർഡ് എന്‍ട്രിയായി പുതിയ ആളുകളെ കൊണ്ട് വന്ന് ജനപിന്തുണയിൽ മുന്‍പില്‍ നിൽക്കുന്ന ആളെ പ്രകോപിക്കുന്നതും.

ആ വൈൽഡ് എന്‍ട്രി കാർഡ് അയാളെ പ്രകോപിക്കുകയും ശാരീരിക ആക്രമണം ചെയ്യിച്ച് പുറത്താക്കുന്നു. അതുവരെ അതിൽ നിന്ന് കിട്ടുന്ന വലിയ കണ്ടന്റുകൾ ഏഷ്യാനെറ്റ് വിറ്റുകാശാക്കുന്നു. ഷോ മേക്കറായ ആ വ്യക്തി പുറത്താകുന്നതോടെ ഷോ ഏകദേശം തീരാറാകും. പിന്നെ അതിന് താഴെ സേഫ് ഗെയിം കളിച്ചെത്തിയ ഒരാൾക്ക് കപ്പും കൊടുക്കും. ഇതാണ് ശരിക്കും ഈ ഷോയിൽ നടക്കുന്നത്.

എന്നാൽ ഇവിടെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ജനപിന്തുണയാർജിച്ച അഖില്‍ മാരാരെ പുറത്താക്കാന്‍ രണ്ട് വൈൽഡ് കാർഡിനെ കൊണ്ടുവന്നു (ഹനാൻ, ഒമർ ലുലു). എന്നാൽ രണ്ടിനേം മാരാർ പുഷ്പം പോലെ ചവിട്ടി പുറത്തിട്ടു. വൈൽകാർഡുകളെ കൊണ്ട് വന്ന് മരാരെ ഒതുക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ ബിഗ് ബോസ് പ്ലാൻ ബിയിലേക്ക് കടന്നു, അങ്ങനെയാണ് രജിത്തും റോബിനും ഹോട്ടൽ ടാസ്കില്‍ അതിഥിയായി വരുന്നത്.

 firoz

പുറത്ത് മാരാരോട് ശത്രുതയുള്ള റോബിൻ മാരാരെ നിഷ്പ്രയാസം പുറത്താക്കുകയും അതുവരെയുള്ള ഹെവി കണ്ടന്റുകൾ എടുക്കുകയും ചെയ്യാം എന്നാണ് ബിഗ് ബോസ് വിചാരിച്ചത്. എന്നാൽ അവിടേയും മാരാർ തന്നെ ബുദ്ധിയിൽ മുന്നിട്ട് നിന്നു. റോബിൻ ചൊറിയാൻ വേണ്ടി സല്യൂട്ട് ചെയ്യിച്ചിട്ടും മസാജ് ചെയ്യിച്ചിട്ടും മാരാർ പ്രകോപിതനാകാതെ അതെല്ലാം ഇഷ്ടത്തോടെ ചെയ്തു. അവസാനം റോബിനെ കൺഫെക്ഷൻ റൂം വഴി അദ്ദേഹം പുറത്തായി.

അങ്ങനെ റോബിൻ സ്വയം അലമ്പുണ്ടാക്കി ഇറങ്ങിപ്പോയി. രജിത്തിന് വന്നപ്പോളേ മനസിലായി എനിക്ക്, ഈ മാരാരുടെ അടുത്ത് മുട്ടാനുള്ള കെൽപ്പൊന്നും ഇല്ലെന്ന്. അങ്ങനെ തന്നെ പുറത്താക്കാൻ കൊണ്ട് വന്ന നാലെണ്ണത്തിനേയും ചവിട്ടി പുറത്താക്കി തലയെടുപ്പോടെ മാരാർ നിൽക്കുമ്പോൾ ദാ കോടതി ടാസ്ക് എന്ന മാസ്റ്റർ പ്ലാനുമായി അടുത്ത രണ്ടെണ്ണം വരുന്നു റിയാസും, ഫിറോസും.

കണ്ടറിയാം മരാർ ഇവറ്റകളെ എങ്ങനെയാണ് നേരിടാന്‍ പോകുന്നതെന്ന് ഇതിൽ നിന്നൊക്കെ ഒരു കാര്യം ഉറപ്പാണ്. കഴിഞ്ഞ നാല് സീസണിലെ മത്സരാർത്ഥികളിൽ ഏറ്റവും മികച്ച മത്സരാർത്ഥി അത് അഞ്ചാം സീസണിലെ മാരാർ തന്നെയാണെന്ന് ഏത് സാഹചര്യത്തിലും പറയാന്‍ കഴിയും. അതിന് ഇനി ആരേകൊണ്ട് വന്നിട്ടും കാര്യമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+