'അന്ന് ആര്യയെങ്കില്‍ ഇന്ന് ശോഭ... മാരാരുടെ കുഞ്ഞുങ്ങളെ ഓമനിച്ചതും ശോഭയുടെ സ്ട്രാറ്റജിയോ..!?'; വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാനത്തോട് അടുക്കുകയാണ്. ഇപ്പോള്‍ ഫാമിലി മീറ്റ് എന്ന ടാസ്‌കാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഷിജു, അഖില്‍ മാരാര്‍, റെനീഷ, സെറീന, നാദിറ എന്നിവരുടെയെല്ലാം കുടുംബങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ എത്തിക്കഴിഞ്ഞു. ശോഭയുടെ കുടുംബം എത്തുന്നതിന്റെ പ്രൊമോയും ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. മാരാരുടെ കുടുംബം ബിഗ് ബോസ് വീട്ടിലെത്തിയപ്പോള്‍ മാരാരുടെ മക്കളെ ശോഭ കൊഞ്ചിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു.
എന്നാല്‍ മറ്റ് ചിലര്‍ ഇതിനെ ശോഭയുടെ സ്ട്രാറ്റജി എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയിരുന്നു. മാരാരുമായുള്ള ശോഭയുടെ ബിഗ് ബോസ് വീട്ടിനുള്ളിലെ പോരാട്ടമായിരുന്നു ഇതിന് കാരണം. എന്നാല്‍ മാരാര്‍ക്കെതിരെ നില്‍ക്കുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ് ശോഭ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ചിലര്‍ നെഗറ്റീവ് കാണുന്നത് എന്നാണ് ആര്യന്‍ ശങ്കര്‍ എന്ന പ്രേക്ഷകന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് ഇങ്ങനെയാണ്...

'ഒരാളെ ഇഷ്ടപ്പെട്ട് സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അയാള്‍ക്ക് എതിരെ നില്‍ക്കുന്ന ആളുകളെ ശത്രുവായി കാണുന്നത് ബേസിക്ക് സൈക്കോളജി ആണ്. ശോഭയെ ഏറ്റവും ഡീഗ്രേഡ് ചെയ്യുന്നതും ഏറ്റവും നീചമായ രീതിയില്‍ ടോക്‌സിക് കമന്റ്‌സ് ഇടുന്നതുമൊക്കെ പ്രധാനമായും മാരാരുടെ ഒരു വിഭാഗം സപ്പോര്‍ട്ടേഴ്സ് ആണ്. ഈയടുത്തു റനീഷയുടെ ഒരു വിഭാഗം സപ്പോര്‍ട്ടേഴ്‌സും ഇതുതന്നെ ചെയുന്നു.
കാരണം ലളിതം- മാരാര്‍ക്കെതിരെ ഇത്രയെങ്കിലും എതിര്‍ത്ത് നിന്നുകളിക്കുന്നതു ശോഭയാണ്. മറ്റൊരാള്‍ ജുനൈസ് ആണ്. ജുനൈസിനും കിട്ടുന്നുണ്ട് ഡീഗ്രേഡിംഗ്. പക്ഷെ ശോഭ ഒരു സ്ത്രീയായതുകൊണ്ടു അവര്‍ക്കെതിരെയുള്ള ആക്ഷേപങ്ങള്‍ സകലസീമകളും ലംഘിക്കുന്നതാണ്. എന്താണ് ശോഭ ചെയ്ത തെറ്റ്? ഇതൊരു ഗെയിം ഷോ ആണ്. അതില്‍ വീറും വാശിയും ലക്ഷ്യവും വെച്ച് കളിച്ചു മുന്നേറണം.
ഒരാള്‍ക്ക് മാത്രം വിജയിക്കാന്‍ പറ്റുന്ന ഗെയിമില്‍ ജയിക്കാന്‍ പല കൗശലങ്ങളും വേണ്ടി വരും. അവര്‍ അത് ചെയ്യുന്നു. തന്നെ ടാര്‍ഗറ്റ് ചെയ്യുന്നവരെ പ്രതിരോധിക്കുന്നു. പലപ്പോളും സെലക്ടീവ് ആയി, അവരോട് ചെയ്യുന്നത് കാണാതെ അവര്‍ ചെയ്യുന്നത് മാത്രമാണ് കുറ്റമായി പറയുന്നത്. അവര്‍ മിണ്ടിയാല്‍, കരഞ്ഞാല്‍, മിണ്ടിയില്ലേല്‍, ചിരിച്ചാല്‍, നോക്കിയാല്‍ എന്ന് വേണ്ട എല്ലാം കുറ്റം.
ആത്മാര്‍ഥമായി ചെയ്യുന്ന നല്ല കാര്യങ്ങള്‍ ആണെങ്കില്‍ അത് അഭിനയം! സീസണ്‍ ടുവില്‍ ആര്യക്കെതിരെ ഇതിന്റെ പതിന്മടങ്ങായിരുന്നു ഹേറ്റ് ക്യാംപെയ്ന്‍. അവര്‍ എന്ത് തെറ്റ് ചെയ്തു? ആ സീസണിലെ രജിത് കുമാറിനെതിരെ നിന്ന് ഗെയിം കളിച്ചു. ഈ സീസണില്‍ സേഫ് ഗെയിം കളിക്കുന്ന ഒരുപറ്റം മത്സരാര്‍ഥികളില്‍, നന്നായി കളിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് ശോഭ.
മറ്റുള്ളവര്‍ക്ക് മിക്കപേര്‍ക്കും ഹേറ്റ് ക്യാംപെയ്ന്‍ ആന്‍ഡ് ഡീഗ്രേഡിംഗ് ഇല്ലാത്തത് അവര്‍ അവിടെ കാര്യമായി ഒന്നും ചെയ്യുന്നില്ല, അല്ലെങ്കില്‍ സേഫ് ഗെയിം കളിക്കുന്നു എന്നതുകൊണ്ട് മാത്രമാണ്. മാരാരെ എതിര്‍ത്ത് ഗെയിം കളിക്കുന്നത് അവിടെ ശോഭ മാത്രമാണ്. അവര്‍ ഇല്ലായിരുന്നെങ്കില്‍ പൂര്‍ണമായും തോല്‍വി ആകുമായിരുന്ന ഒരു സീസണ്‍ ആയി പ്രഖ്യാപിച്ചു കൊണ്ട് 50-ാ ദിവസം തന്നെ മാരാര്‍ക്ക് കപ്പ് കൊടുത്തു ഷോ അവസാനിപ്പിക്കാമായിരുന്നു.
ഇതൊരു ഗെയിമാണ് എന്ന് മനസിലാക്കി ആ നിലയില്‍ ഉള്‍കൊള്ളാന്‍ കഴിയാത്ത ഒരു വിഭാഗം പ്രേക്ഷകരാണ് ഈ ഷോയുടെ ശാപം. നമ്മളെ പോലെ തന്നെ കുറവുകളും ബലഹീനതകളുമുള്ള സാധാരണ മനുഷ്യര്‍ ആണ് ഈ മത്സരാര്‍ത്ഥികളും എന്ന് ഒരുതവണ വിചാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളു ഇത്. കണ്ണില്‍ കുന്തം വെച്ചുകൊണ്ട് മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍ പോകുന്ന ശീലം അവസാനിപ്പിച്ചാല്‍ മതി.

കനത്ത ഡീഗ്രേഡിങ്ങും അവരുടെ പേഴ്‌സണല്‍ കാര്യങ്ങള്‍, ബിസിനസ് എന്നിവയെല്ലാം ബാധിക്കുന്ന തരത്തിലുള്ള ഹേറ്റ് ക്യാംപെയ്ന്‍ എന്നിവ നടത്തി ആഹ്ലാദമടയുമ്പോള്‍ പ്രേക്ഷകര്‍ എന്ന നിലയില്‍ നാം മുന്നോട്ട് വെക്കുന്ന ചിത്രം വളരെ വികൃതമാണ്. 'ബിഗ് ബോസില്‍ പോയാല്‍ ഇങ്ങെനെ ഒക്കെ സംഭവിക്കും എന്ന് ഓര്‍മ്മ വേണം' എന്ന് ചില കമന്റുകള്‍ ഇട്ട് ഇതിനെ ന്യായികരിക്കുന്നവരും ഉണ്ട്.
5 സീസണുകള്‍ കഴിഞ്ഞിട്ടും ചിലരുടെ മനോഭാവത്തിന് വലിയ മാറ്റമില്ല എന്ന് പറയേണ്ടി വരും. നടന്ന കാര്യം പോസ്റ്റ് ചെയ്യുന്നത് വിലയിരുത്തല്‍, റിവ്യൂ എന്നൊക്കെയാവും പറയുക, ഇല്ലാത്ത കാര്യം ഊഹിച്ചു കെട്ടുകഥകള്‍ ആയി വ്യക്തിഹത്യ ചെയ്യുന്നതാണ് ഡീഗ്രേഡിങ്. ഇന്ന് മാരാരുടെ കുടുംബം അകത്തേക്ക് കയറിയപ്പോള്‍ സന്തോഷത്തോടെ ഓടി വന്നവരില്‍ ഒരാള്‍ ശോഭയാണ്.
പിന്നീട് മാരാരുടെ മകളെ മടിയിലിരുത്തി ഓമനിക്കുന്നതും കാണാം. അതും അഭിനയം എന്നും സ്ട്രാറ്റജിയാണെന്നും വിളിക്കപ്പെടും. ശോഭ ആ കുഞ്ഞുങ്ങളെ ലാളിക്കുമ്പോള്‍ അത് കാണുന്നവര്‍ക്ക് സന്തോഷിക്കാനായില്ലെങ്കില്‍ അവര്‍ക്കു സ്വന്തം കുഞ്ഞുങ്ങളെ ലാളിക്കുമ്പോള്‍ എങ്ങനെ സന്തോഷം കിട്ടും?'












Click it and Unblock the Notifications