എന്തുകൊണ്ട് ശോഭയ്ക്ക് മാത്രം ഇത്ര ഡീഗ്രേഡിങ്?: കാരണമുണ്ട്, 'പിന്നില്‍ ആ താരത്തിന്റെ ആളുകള്‍'
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ പ്രധാന മത്സരാർത്ഥികളില്‍ ഒരാളാണ് ശോഭ വിശ്വനാഥ്. തന്റേതായ രീതിയില്‍ മത്സരിച്ച് മുന്നേറിയ താരം ഇപ്പോള്‍ ടോപ്പ് 5 ല്‍ സ്ഥാനം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീങ്ങുന്നത്. വലിയൊരു ആരാധക നിരയെ സൃഷ്ടിച്ചെടുക്കാനും ഇതിനോടകം താരത്തിന് സാധിച്ചിട്ടുണ്ട്. നേരെ മറുവശത്ത് ശോഭ വിശ്വനാഥിനെതിരായ വിമർശനങ്ങളും ശക്തമാണ്.
താരത്തിന്റെ മത്സര രീതിക്കെതിരെയാണ് എതിരാളികള്‍ പ്രധാനമായും വിമർശനം ഉയർത്തുന്നത്. നിലപാടില്ലായ്മ, വിമർശനം അംഗീകരിക്കാതിരിക്കാനുള്ള മടി, സ്ക്രീന്‍ സ്പെയിസ് പിടിക്കാനുള്ള മനുപ്പൂർവ്വമായ ശ്രമങ്ങള്‍, കുത്തിതിരിപ്പ് അങ്ങനെ നിരവധി കാരണങ്ങളാണ് ശോഭയെ എതിർക്കുന്നവർ പ്രധാനമായും ഉയർത്തിക്കാട്ടുന്ന വിഷയങ്ങള്‍. അതേസമയം ഇത്തരം വിമർശനങ്ങള്‍ പലപ്പോഴും അതിര് കടന്ന് അധിക്ഷേപങ്ങളിലേക്ക് വരെ നീളാറുണ്ട്.

മറ്റ് താരങ്ങള്‍ക്കെതിരായ ഡീഗ്രേഡിങ് ബിഗ് ബോസിന്റെ 'കൂടെപ്പിറപ്പ്' എന്ന് പറയാമെങ്കിലും എല്ലാ പരിധിയും ലംഘിക്കുന്ന തരത്തിലാണ് ശോഭക്കെതിരെ ഇപ്പോള്‍ നടക്കുന്ന ഡീഗ്രേഡിങ്ങ് എന്നാണ് അവരുടെ ആരാധകർ അവകാശപ്പെടുന്നത്. പുറത്ത് ഏറ്റവും അധികം ആരാധകരുള്ള ആളിനെതിരെ ഒരു ഗ്രൂപ്പിലും ചേരാതെ ഒറ്റയ്ക്ക് നിന്ന് ആദ്യം മുതൽ കളിച്ചത് കൊണ്ടാണ് ഈ രീതിയിൽ സൈബർ ആക്രമണം നേരിടേണ്ടി വരുന്നതെന്നും ഒരു ശോഭ ആരാധകന്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ കുറിക്കുന്നു. വൈറലായി മാറിയ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
നിങ്ങളിൽ എത്ര പേര് ശ്രദ്ധിച്ചിട്ടുണ്ട് എന്ന് അറിയില്ല കഴിഞ്ഞ ഒരാഴ്ചയായി ബിഗ്ബോസ് ഗ്രൂപ്പുകളിൽ ഒരു ദിവസം കുറഞ്ഞത് പത്തോളം പോസ്റ്റുകളാണ് ശോഭയെ ഡീഗ്രേഡ് ചെയ്യാൻ വേണ്ടി മാത്രമായി വരുന്നത്. ശോഭക്കെതിരായ ട്രോളുകളും കമന്റും വീഡിയോസും പോസ്റ്റുമൊക്കെ ഇത്തരത്തില്‍ എല്ലാ ഗ്രൂപ്പുകളിലും നിറയുന്നുണ്ട്.
ഇവർക്ക് ശോഭ ഒരു ടാസ്ക് ജയിച്ചാൽ ആ പ്രശ്നം, ശോഭ എന്തെങ്കിലും സംസാരിച്ചാൽ ആ പ്രശ്നം. എന്ത് കൊണ്ടാണ് ഇത്ര അധികം ഡീഗ്രേഡിങ് ഒരു മികച്ച ഗെയിമറായിട്ടും ശോഭയ്ക്ക് കിട്ടുന്നത്?. പുറത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ആളിനെതിരെ ഒരു ഗ്രൂപ്പിലും ചേരാതെ ഒറ്റയ്ക്ക് നിന്ന് ആദ്യം മുതൽ കളിച്ചത് കൊണ്ടാണ് ഈ രീതിയിൽ സൈബർ അറ്റാക്ക് അവർ നേരിടേണ്ടി വരുന്നത്.
മറ്റുപലരെയും പോലെ അടിമയായി നിന്നിരുന്നേൽ ഇപ്പോള്‍ ഡീഗ്രേഡ് ചെയ്യുന്നവർ തന്നെ പൊക്കി നടന്നേനെ. പക്ഷെ അങ്ങനെ ഒരു സേഫ് ഗെയിം കളിക്കാതെ നില്‍ക്കുന്ന ആളിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സൈബർ അറ്റാക്കാണ് നടക്കുന്നത്. എല്ലാവരും അടിമകളായി ഒരാളുടെ പുറകിൽ നടന്നാൽ ഈ ഗെയിം എന്ത് ബോറാകുമെന്ന് ഇവർ ചിന്തിക്കുന്നില്ല.

സാധാരണ പ്രേക്ഷകർ ബിഗ് ബോസ് ന്യൂസ് അറിയാൻ പല യൂട്യൂബ് ചാനലുകളും ഉപയോഗിക്കാറുണ്ട്. അതിൽ തന്നെ പല പ്രധാന ചാനലുകളും ശോഭയെ ഡീഗ്രേഡ് ചെയ്യാൻ മാത്രം ദിവസവും വീഡിയോ ഇടുന്നുണ്ട്. ലക്ഷക്കണക്കിന് പ്രേക്ഷകരെ ആ വീഡിയോകൾക്ക് നിരന്തരം കിട്ടുന്നുമുണ്ട്. ഇതിലൂടെ സാധാരണ പ്രേക്ഷകരെ പിആറുകാർ ബ്രെയിൻ വാഷ് ചെയ്യുന്നു. പിന്നെ ചെറിയ തെറ്റുകൾ പോലും വലുതായി കാണിക്കുന്നു, സൈബർ അറ്റാക്കില്‍ അവരും ഭാഗമാവുന്നു.
കഴിഞ്ഞ വർഷം ലക്ഷ്മിപ്രിയ വിനയ് എന്ന താരത്തെ നോക്കി തുപ്പിയത് പുറത്ത് ഒരുപാട് തരംതാഴ്ത്താൻ കാരണമായിരുന്നു. ഇപ്പൊ അതെ കാര്യം അഖിൽ ശോഭയോട് ചെയ്തപ്പോള്‍ അതിലും ശോഭയാണ് കുറ്റക്കാരി. അവൾക്ക് അത് കിട്ടേണ്ടതാണെന്ന രീതിയിലുള്ള പോസ്റ്റുകൾ ഉടനെ തന്നെ പിആർ ടീമില്‍ നിന്നും വരുന്നു. സ്വാഭാവികമായും ഭൂരിപക്ഷം അതിനെ പിന്തുണയ്ക്കുന്നു.
ഇനി വരുന്ന സീസണിലെ മത്സരാർത്ഥികളേയും ഈ പ്രവണത ബാധിക്കും. കാരണം വലിയ പിആർ പിന്തുണയുള്ള ആരെങ്കിലും എതിർത്തു സംസാരിച്ചാൽ പുറത്തെ അവരുട ജീവിതത്തെ തന്നെ ബാധിക്കുന്ന രീതിയിലുള്ള ഡീഗ്രേഡിങ് നടക്കും. ഇനി എങ്കിലും ഇത് ഒരു ഗെയിം ആണെന്നും പലരും പല രീതിയിൽ കളിക്കും എന്നും എല്ലാവർക്കും തെറ്റുകുറ്റങ്ങൾ പറ്റുമെന്നും മനസ്സിലാക്കുക. മനപ്പൂർവ്വമായ ഡീഗ്രേഡിങ്ങുകള്‍ ഒഴിവാക്കി അർഹരായവരെ മാത്രം പിന്തുണച്ചാല്‍ ഇനിയും ഒരുപാട് നല്ല സീസണ്‍ വരും.












Click it and Unblock the Notifications