റോബിന് രജിത് കുമാറിന്റെ പിന്തുണ: എല്ലാത്തിനും ഒരു പരിധിയുണ്ട്, പക്ഷെ ഇഷ്ടമല്ലെങ്കില്‍ എന്ത് ചെയ്യും
ഒരു തരത്തിലുള്ള പിആർ വർക്കിന്റേയും പിന്തുണയില്ലാതെ ബിഗ് ബോസ് വീട്ടിലേക്ക് പോയ വ്യക്തിയാണ് താനെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 2 താരം രജിത് കുമാർ. ഇന്‍സ്റ്റഗ്രാമില്‍ അന്ന് ആകെ മൂന്നോ നാലോ ഫോളോവേഴ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്ന് ഇതിനെക്കുറിച്ചൊന്നും വലിയ ധാരണ ഇല്ലായിരുന്നു. കൂടെ വന്നവരെല്ലാം സ്വാഭാവികമായി തന്നെ ഉണ്ടായതാണെന്നും ഇദ്ദേഹം പറയുന്നു.
പിആർ വർക്കിന്റെ പിന്തുണയോടെ ഷോയിലേക്ക് പോവുന്നവർ നല്ല രീതിയില്‍ കളിക്കില്ല. എന്നാല്‍ ഒരു ആഴ്ചയും അവന്‍ പുറത്ത് പോവില്ല. അങ്ങനെ നോക്കുമ്പോള്‍ കഴിഞ്ഞയാഴ്ച പുറത്തായ ശ്രുതി ലക്ഷ്മിക്ക് പിആർ വർക്ക് ഇല്ലായിരുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് എന്തെങ്കിലും സഹായം കിട്ടാന്‍ വേണ്ടി വീടിന് അകത്ത് രണ്ട് പേരെ സഹോദരന്മാരായി കൂടെ നിർത്തിയതെന്നും വണ്‍ ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ രജിത് കുമാർ പറയുന്നു.

റോബിനെ ഞാന്‍ ഇനിയും ബന്ധപ്പെടും. ആരോടും ശത്രുതയില്ല, ഞാന്‍ എല്ലാവർക്കും വേണ്ടിയുള്ളതാണ്. അന്യായമായി ആരെങ്കിലും റോബിനെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ ദ്രോഹിച്ചാല്‍ ഞാന്‍ എതിർക്കും. റോബിന്റെ വ്യക്തി ജീവിതത്തിലേക്കോ കുടുംബത്തിലേക്കോ കൈ കടത്താന്‍ നമുക്ക് ആർക്കും അധികാരമില്ല. റോബിന്റെ ഗെയിമുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എവിടെ വേണമെങ്കിലും പറയാനുള്ള സ്വാതന്ത്രമുണ്ട്.
റോബിന്‍ ഇന്ന് ഒരു സെലിബ്രിറ്റിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം, നല്ലത് ഉണ്ടെങ്കില്‍ അഭിനന്ദിക്കാം. അക്കാര്യത്തിലൊക്കെ അവകാശം ഉണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെട്ട്, കുടുംബത്തെ തൊടാന്‍ ഞാന്‍ അനുവദിക്കുന്നില്ല. അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും രജിത് കുമാർ പറയുന്നു.

ബിഗ് ബോസുമായി ബന്ധപ്പെട്ട് റോബിന്‍ എന്ത് പറയുന്നോ അതേക്കുറിച്ച് ശരിയും തെറ്റും പറയാന്‍ നമുക്ക് അവകാശമുണ്ട്. എന്നാല്‍ നാളെ അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള ബിസിനസ് നടത്തുകയാണെങ്കില്‍ അതേക്കുറിച്ച് പറയാന്‍ നമുക്ക് അവകാശമില്ല. അതുകൊണ്ട് തന്നെ റോബിനൊപ്പം നീതിപരമായ കാര്യങ്ങളില്‍, അദ്ദേഹത്തിന് ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ കൂടെയുണ്ടാവും. ഇല്ലെങ്കില്‍ ഞാന്‍ ഒരു സൈഡിലേക്ക് മാറി നിന്ന് എല്ലാം കണ്ടുകൊണ്ടിരിക്കും.
ഈ സീസണ്‍ എപ്പിസോഡുകള്‍ കണ്ടിട്ടുണ്ട്, സിനിമയിലെ തിരക്കുകള്‍ ആയതിനാല്‍ തന്നെ ബിഗ് ബോസ് ലൈവ് തുടർച്ചയായി കാണാന്‍ സാധിച്ചിരുന്നില്ല. ലൈവ് ചിലപ്പോഴൊക്കെ കണ്ടിരുന്നെങ്കിലും അത് അത്ര ദഹിച്ചിരുന്നില്ല. മൂന്ന് സിനിമയുമായി ബന്ധപ്പെട്ട് വലിയ തിരക്കുകള്‍ക്കിടയിലാണ് എപ്പിസോഡുകള്‍ കണ്ടു തീർത്തത്. നന്നായി പഠിച്ചിച്ച് തന്നെയാണ് അതിന് അകത്തേക്ക് പോയതെന്നും സീസണ്‍ 2 താരം പറയുന്നു.

ഒരു മത്സരഘട്ടത്തില്‍ തെറിവിളിക്കാം. ഹിന്ദി ബിഗ് ബോസില്‍ കയ്യും കാലും അടിച്ചൊടിക്കല്‍ മുതല്‍, കണ്ണില്‍ എറിയല്‍ വരേയുണ്ട്. ലവേഴ്സ് ആണെങ്കില്‍ ഫ്രഞ്ച് ക്വിസ് മുതല്‍ അതിന് അപ്പുറത്തേക്ക് വരെ പോവും. അപ്പോഴൊക്കെ ഇത് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ആരും അങ്ങോട്ട് പോവില്ല. എന്നാല്‍ മലയാളത്തിന് ഒരു സംസ്കാരം ഉണ്ട്. എല്ലാം വേണം, പക്ഷെ അതിനായി ഒരോ സ്ഥലങ്ങളുണ്ട്.
കഴിഞ്ഞ ഷോയില്‍ ഒരാള്‍ക്കെ നേരെ വലിയ രീതിയില്‍ ടാർഗറ്റ് ചെയ്യപ്പെട്ടപ്പോള്‍ എനിക്ക് അദ്ദേഹത്തോട് വലിയ സഹതാപം തോന്നി. എന്നാല്‍ പിന്നെ റോബിനും വിടാന്‍ തയ്യാറായിരുന്നില്ല. അദ്ദേഹം കുറച്ച് കുറച്ചിരുന്നെങ്കില്‍ എന്റെ സ്നേഹത്തിന്റെ തോതും കൂടിയിരുന്നേനെ. വയലന്‍സ് കൂടുമ്പോള്‍ മനസ്സിന്റെ ശാന്തത ഇല്ലാതെയാവും. ആ ഘട്ടത്തിലാണ് ബുദ്ധിക്ക് നല്ല തീരുമാനം എടുക്കാന്‍ പറ്റാതെയാവുന്നത്. അവിടെ കാര്യങ്ങള്‍ കൈവിട്ട് പോവുമെന്നും രജിത് കുമാർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications