'ദേവു ഇട്ടാൽ ബർമുഡ മറ്റുള്ളവർ ഇട്ടാൽ വള്ളിട്രൗസർ, ഏറ്റവും ഫേക്ക്, അക്കാര്യത്തോടെ വ്യക്തം',കുറിപ്പ്
'ബാറ്റിൽ ഓഫ് ഒറിജിനൽസ്' എന്ന ടാഗോടെ തുടങ്ങിയ ബിഗ് ബോസ് സീസൺ 5 ൽ ഒരുപാട് മത്സരാർത്ഥികൾ ഫേക്ക് ഗെയിമാണ് കളിക്കുന്നതെന്ന ആക്ഷേപം തുടക്കം മുതൽ ഉണ്ട്. അക്കൂട്ടത്തിൽ തന്നെ ഏറ്റവും ഫേക്ക് ആയി ഗെയിം കളിക്കുന്നത് വൈബർ ഗുഡ് ദേവു ആണെന്ന വിമർശനമാണ് ബിഗ് ബോസ് ആരാധകരിൽ ചിലർ ചൂണ്ടിക്കാട്ടുന്നത്. സഹമത്സാർത്ഥിയായ വിഷ്ണുവിനോട് കാണിക്കുന്ന സൗഹൃദം ഉൾപ്പെടെ വൈബർ ദേവുവിന്റെ ഫേക്ക് ഗെയിമിനെ തുറന്ന് കാട്ടുന്ന ഒരു ആരാധകന്റെ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. കുറിപ്പിന്റെ പൂർണരൂം വായിക്കാം
കാര്യം ഒറിജിനൽസ് ന്റെ സീസൺ ആണെന്നൊക്കെയാണ് വെപ്പ് എങ്കിലും ഇവരാണ് ഇന്ന് വരെ മലയാളം ബിഗ്‌ബോസ് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഫേക്ക് ഉം ഡബിൾ സ്റ്റാൻഡേർഡ് ഗെയിം കളിക്കുന്നതും ആയ വ്യക്തി. അപ്പൊ കാണുന്നവനെ..(വിഷ്ണു വിനെയും മനീഷയെയും തന്റെ ഗ്രൂപ്പിൽ ആക്കാൻ പെടുന്ന കഷ്ടപ്പാടും മനീഷയെ സുഗിപ്പിക്കാൻ വേണ്ടി മാത്രം ശോഭ ടെ നെഞ്ചത് കേറിയതും)

സ്ട്രോങ്ങ് എന്നൊക്കെ വെച്ച് കീച്ചുന്നുണ്ടെങ്കിലും അകത്തു ഏറ്റവും സെൻസിറ്റീവ് ആയ വ്യക്തി ആണ് ഇവർ . വിഷ്ണു ജോഷിടെ കൈയിൽ നിന്ന് കണക്കിന് കിട്ടിയപ്പോൾ അവനോട് സംസാരിച്ച് മുട്ടിനിൽക്കാൻ പറ്റില്ലന്ന് മനസിലായപ്പോ അവിടെ എന്നും കെട്ടിപിടിക്കേണ്ട ബെസ്റ്റി ആയി, അവൻ എതിരെ നിന്നാൽ മുന്നോട്ട് പോകുമ്പോ അടപടലം തന്റെ ഫേക്ക് ഗെയിം പൊളിയുമെന്ന് മനസിലായപ്പോ നടത്തുന്ന ഈ നാടകം കൂട്ടത്തിൽ ഡോമിനന്റ് ആയ മനീഷ യെ സപ്പോർട്ട് ചെയ്ത് കൂട്ടത്തിൽ സൈലന്റ് ആയ ശോഭ ആക്രമിച്ചപ്പോൾ ഇത് പൂർണമായും ശെരിയാണെന്ന് മനസിലായി.
മനീഷ ,വിഷ്ണു പോലെയുള്ളവരെ കൂടെ നിർത്താൻ എന്ത് വൃത്തികേടും കാണിച്ചു ശോഭയെ പോലെ സൈലന്റ് ആയ ഒരാളുടെ നേരെ മാത്രം തിരിയുമ്പോ അറിയാം അവരുടെ ഈ വൃത്തികെട്ട സ്വഭാവം. ആൾ ഫെമിനിസം, പൊളിറ്റിക്കൽ കറക്ട്നെസ് എന്നൊക്കെ എവിടൊക്കെയോ കേട്ടിട്ടുണ്ട്, പക്ഷെ ഇതിന്റെയൊന്നും അർത്ഥമറിയില്ല, അത് കൊണ്ടാണ് സ്നേഹമുള്ള പുരുഷൻ തല്ലിയാൽ സ്ത്രീ ഇരുന്നു കൊള്ളേണ്ടവൾ ആണെന്ന് പബ്ലിക് ആയി തള്ളിയത്.
പിന്നെ ഇവരുടെ ഇംഗ്ലീഷ്, എന്റെ പൊന്നോ, ഇജ്ജാതി വെറുപ്പീര്.ഒന്നാമത് മലയാളത്തിൽ സംസാരിക്കേണ്ട ഷോ ആണ് ബിഗ്‌ബോസ്, ദേവു ഇംഗ്ലീഷ് ആണ് ഉപയോഗിക്കുന്നതെന്ന് കേട്ടാൽ തോന്നും ഒടുക്കത്തെ ഇംഗ്ലീഷ് ആണെന്ന്, ഫുൾ ഗ്രാമർ മിസ്റ്റേക്ക് ,ഒരു സെന്റെൻസ് കറക്ട് ആയി പറയാൻ അറിയില്ല.മലയാളത്തിൽ സംസാരിക്കേണ്ട ഷോയിൽ ചെന്ന് അറിയാത്ത ഭാഷയിൽ സംസാരിച്ചു കോമാളി ആവുന്നത് എന്തിനാണെന്ന് ഇത് വരെ മനസിലായിട്ടില്ല.

തെറ്റ് പറഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ല തെറ്റ് പറയരുതെന്ന് ഇവർ ശോഭയോട് പറയുമ്പോ നല്ല പെണ്ണുങ്ങളെ നി കണ്ടിട്ടില്ലടാ( മോശം പെണ്ണുങ്ങളെയാണ് ഇത് വരെ നി കണ്ടത് എന്നൊരു അർത്ഥം ഇതിൽ ഉണ്ട്) എന്നൊക്കെ വിഷ്ണു നോട് താൻ പറഞ്ഞിട്ടുള്ള കാര്യവും അതെ തുടർന്ന് അടപടലം വിമർശനം കിട്ടിയതും സൗകര്യപൂർവം മറക്കുന്നു', പോസ്റ്റിൽ പറയുന്നു.
മറ്റൊരു കുറിപ്പ് ഇങ്ങനെ-'ഞാൻ ഇട്ടാൽ ബർമുഡ, നീയിട്ടാൽ വള്ളി കളസം.ഈ ബിഗ് ബോസ് ഹൌസിലെ ഏറ്റവും വലിയ കുത്തിത്തിരിപ്പ്കാരിയായ ബാഡ് വൈബ്സ് മാത്രം നൽകുന്ന ദേവു എന്ന കണ്ടസ്റ്റന്റിന്റെ ആറ്റിറ്റ്യുഡ് ആണിത്. ഞാൻ ഇതിപ്പോ ഇവിടെ പറയാൻ കാര്യം ഇന്നലെ നടന്ന ഒരു സംഭവമാണ്.

ഒരു സംഭവം മാത്രം കൊണ്ട് ഇങ്ങനെ പറയാമോ എന്ന് ചോദിച്ചാൽ പറയാൻ പാടില്ല എന്നാണ്. പക്ഷെ ദേവു ബിഗ് ബോസിൽ നിരന്തരമായി ഈ ബർമുഡ - വള്ളി കളസം ആറ്റിറ്റ്യുഡ് തന്നെയാണ് കാണിക്കുന്നത്. നിങ്ങൾക്ക് ഒക്കെ ഓർമ്മയുണ്ടാകും സൊസൈറ്റി ഒരു... എന്ന് എയ്ഞ്ചലീന പറഞ്ഞപ്പോൾ അവിടെ വലിയ ബഹളമുണ്ടാക്കി ഡോഗ് ഷോ നടത്തിയ ആളാണ് നല്ല വൈബ് ഉള്ള ദേവൂട്ടി,
ഇത്രയും നല്ല മനസിന് ഉടമയായ നല്ല വൈബ് ഉള്ള ദേവൂട്ടി ഇന്നലെ ജുനൈസ് ബസ്സർ അടിച്ച ദേഷ്യത്തിൽ അവിടെ പറഞ്ഞത് "എന്ത് ..പരിപാടിയാണ് ജുനൈസ് കാണിച്ചതെന്ന് ". നല്ല വൈബ് തരുന്ന ദേവൂട്ടി, ദേവൂട്ടി ഇങ്ങനെ പോയാൽ നാട്ടുകാരും മിക്കവാറും ചോദിക്കും, 'ഇത് എന്തര് .. വൈബ്' എന്ന്. അപ്പൊ എങ്ങനെ നല്ല വൈബ് ഉള്ള ദേവൂട്ടി,ദേവൂട്ടി ഇടുമ്പോൾ ബർമയുടെയും, മറ്റുള്ളവർ ഇട്ടാൽ വള്ളി നിക്കറും അല്ലേ', പോസ്റ്റിൽ പറയുന്നു.












Click it and Unblock the Notifications