Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിഷ്ണു എന്തുകൊണ്ട് എവിക്ഷന്‍ പ്രോസസില്‍ വരുന്നില്ല? എല്ലാവര്‍ക്കും ആ പേടിയുണ്ട്'; വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണില്‍ തുടക്കം മുതല്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച മത്സരാര്‍ത്ഥിയാണ് വിഷ്ണു ജോഷി. ആദ്യ എപ്പിസോഡുകളില്‍ വൈബര്‍ ഗുഡ് ദേവുമായി പോര് കൂടിയ വിഷ്ണു പിന്നീട് സൗഹൃദത്തിലായി. എന്നാല്‍ പിന്നീട് ഇരുവരും വീണ്ടും ഉടക്കിലായി. ഇതിനിടെ അഖില്‍ മാരാര്‍ക്കൊപ്പം ചേര്‍ന്ന വിഷ്ണു ബിഗ് ബോസ് ഹൗസില്‍ വലിയ ശ്രദ്ധ നേടുകയും ചെയ്തു.

ഈ സീസണിലെ ശക്തനായ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ എന്ന് ഇതിനോടകം എവിക്ട് ആയ പലരും വിഷ്ണുവിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അമ്പതാം എപ്പിസോഡിന് ശേഷം അഖില്‍ മാരാര്‍ ഗ്യാംഗില്‍ നിന്ന് മാറിനടക്കുന്ന വിഷ്ണുവിനേയും കാണാന്‍ കഴിഞ്ഞിരുന്നു. ഇതിന് ശേഷം വിഷ്ണുവിന്റെ ഗെയിം കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അതിനാല്‍ തന്നെ വിഷ്ണു ഫൈനല്‍ ഫൈവില്‍ ഉണ്ടാകും എന്ന് ഉറച്ച് വിശ്വസിക്കുന്നവര്‍ നിരവധിയാണ്.

vishnu joshy

ഇപ്പോഴിതാ വിഷ്ണുവിനെ കുറിച്ച് ബിഗ് ബോസ് സംബന്ധിയായ സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ വന്നിട്ടുള്ള ഒരു കുറിപ്പാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വിഷ്ണു കഴിഞ്ഞ തുടര്‍ച്ചയായ എപ്പിസോഡുകളായി എവിക്ഷന്‍ പ്രോസസിലേക്ക് എത്തുന്നില്ല എന്നും ഇത് എന്തുകൊണ്ടാണ് എന്നും വ്യക്തമാക്കി കൊണ്ടാണ് കുറിപ്പ്. ഏലിയാസ് ജി തരകന്‍ ഒരു പ്രൊഫൈലില്‍ നിന്നാണ് കുറിപ്പ് വന്നിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

എന്തുകൊണ്ട് വിഷ്ണു ഈ ആഴ്ചയും എവിക്ഷന്‍ പ്രോസസില്‍ വന്നില്ല? കഴിഞ്ഞ വീക്കിലും വിഷ്ണു എവിക്ഷനില്‍ ഇല്ലായിരുന്നു. ഇതിന്റെ കാരണം എന്തായിരിക്കും? ബിഗ് ബോസ് ഹോട്ടല്‍ വീക്കിലി ടാസ്‌കില്‍ മോശം പ്രകടനം നടത്തിയ വിഷ്ണു ആ ആഴ്ചയിലെ നോമിനേഷനില്‍ വന്നു. അടുത്ത വീക്കില്‍ വന്നത് സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന ടാസ്‌ക് ആണ്.

അതില്‍ വിഷ്ണുവിന്റെ ബ്രില്യന്റ് പ്ലേ നമ്മളൊക്കെ കണ്ടതാണ്. വീടിനുള്ളില്‍ ഉള്ളവര്‍ക്ക് വിഷ്ണുവിന്റെ ബ്രെയിന്‍ എത്തരത്തില്‍ വര്‍ക്ക് ചെയ്യുന്നു എന്ന് മനസിലായി. അന്ന് നമ്മളൊക്കെ അഖില്‍ മാരാരുടെ അവസ്ഥയും കണ്ടതാണ്. ക്യാപ്റ്റന്‍സി സ്വപ്നം കണ്ട മാരാരുടെ പ്ലാന്‍ പൊളിച്ചടുക്കി വിഷ്ണു ബിഗ് ബോസ് വീട്ടില്‍ ബൗദ്ധികമായ മേല്‍ക്കൈ നേടി.

വീട്ടിലെ ഓരോ അംഗവും (മാരാരും ഷിജുവും ഒഴികെ) അവരുടെ ഓരോ കാര്യങ്ങളിലും വിഷ്ണുവിന്റെ അഭിപ്രായം തേടുന്നത് ലൈവ് കാണുന്ന പ്രേക്ഷകര്‍ക്ക് ബോധ്യമായതാണ്. കഴിഞ്ഞ ആഴ്ച ബിഗ് ബോസില്‍ അതിഥികളായി എത്തിയ റിയാസും ഫിറോസും പറഞ്ഞ പല പല കാര്യങ്ങളിലൂടെ വിഷ്ണുവിനെ വീട്ടില്‍ ഉള്ളവര്‍ കൂടുതല്‍ മനസിലാക്കി, കൂടുതല്‍ അടുത്തു.

ഇന്ന് വിഷ്ണുവിന്റെ നോമിനേഷന്‍ കഴിഞ്ഞ് വിഷ്ണുവും ജുനൈസുമായി വലിയ വാക്ക് തര്‍ക്കം ഉണ്ടായിട്ട് പോലും ആര്‍ക്കും വിഷ്ണുവിനെ ടാര്‍ഗറ്റ് ചെയ്യാന്‍ തോന്നാഞ്ഞത് വിഷ്ണുവിന്റെ ബുദ്ധിയെ അവര്‍ പേടിക്കുന്നത് കൊണ്ടാണ്. ഒരു ബുദ്ധിമാനെതിരെ കളിച്ചാല്‍ വരാവുന്ന ഭവിഷ്യത്തുകള്‍ അവര്‍ക്ക് നല്ല നിശ്ചയം ഉണ്ട്.

വിഷ്ണു ഇത്തവണയും നോമിനേഷനില്‍ വരാതിരുന്നത് വിഷ്ണുവിന്റെ ബുദ്ധികൊണ്ടും നല്ല പെരുമാറ്റം കൊണ്ടും മാത്രമാണ്. ഫാനിസം കൊണ്ട് അന്ധരായവര്‍ക്ക് ഒഴികെ ബിഗ് ബോസിന്റെ മറ്റ് പ്രേക്ഷകര്‍ക്ക് വിഷ്ണുവില്‍ വിശ്വാസം ഉണ്ടെന്ന് അറിയാം. അങ്ങനെ ഉള്ളവരുടെ വിശ്വാസത്തെ ഈ ആഴ്ചയും വിഷ്ണു നിരാശപ്പെടുത്തില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+