Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിൽ മാരാർ പുറത്തേക്കോ? ബിഗ് ബോസിൽ സംഭവിക്കുന്നതെന്ത്..നടക്കാനിരിക്കുന്ന വലിയ ട്വിസ്റ്റ് അതോ?

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ വലിയ ആരാധക പിന്തുണയുള്ള മത്സരാർത്ഥിയാണ് സംവിധാകനായ അഖിൽ മാരാർ. ഗെയിം ഉൾപ്പെടെ ബിഗ് ബോസിലെ എല്ലാ പരിപാടികളിലും അഖിൽ സജീവ സാന്നിധ്യമാണ്. സീസൺ 5 ൽ ഫൈനൽ ഫൈവിൽ ആരാധകർ ഉറപ്പിക്കുന്ന മത്സരാർത്ഥി കൂടിയാണ് അഖിൽ.

എന്നാൽ ഇപ്പോഴിതാ അഖിൽ ബിഗ് ബോസിൽ നിന്നും പുറത്ത് പോകുമോയെന്ന ചർച്ചയാണ് ബിഗ് ബോസ് ആർമി ഗ്രൂപ്പുകളിൽ നിറയുന്നത്. അഖിലിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മെഡിക്കൽ റൂമിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം ചർച്ചകൾ കൊഴുക്കുന്നത്.

akhilmara-

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി അഖിൽ വ്യക്തമാക്കിയിരുന്നു. കൃത്യമായി ഭക്ഷണം കഴിക്കാത്തത് അടക്കം തന്റെ ആരോഗ്യത്തെ ബാധിച്ചുവെന്ന് അഖിൽ സഹമത്സരാർത്ഥികളോടായി പലപ്പോഴും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം വീക്കിലി ടാസ്കിനിടെയും തനിക്ക് ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉള്ളതായി അഖിൽ പറഞ്ഞിരുന്നു.

അതിനിടയിലാണ് ഇന്ന് അഖിൽ മെഡിക്കൽ റൂമി ചികിത്സ തേടിയിരിക്കുകയാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വരുന്നത്. ലൈവ് സ്ട്രീമിംഗിൽ ഒന്നും ബിഗ് ബോസ് ഹൗസിൽ അഖിലിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. ജയിൽ നോമിനേഷൻ ടാസ്കിലും അഖിൽ പങ്കെടുത്തിരുന്നില്ല. ഇതോടെ
അഖിൽ ഇനി മടങ്ങി വരില്ലേയെന്ന സംശയമാണ് ഇപ്പോൾ ആരാധകർ പങ്കുവെയ്ക്കുന്നത്.

അഖിൽ തിരിച്ചെത്തിയില്ലെങ്കിൽ ഇനി ബിഗ് ബോസ് കാണില്ലെന്നടക്കം അഖിൽ മാരാർ ഫാൻസ് സോഷ്യൽ മീഡിയയിൽ പറയുന്നുണ്ട്. അതേസമയം ഒരിക്കലും അഖിൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വാക്ക് ഔട്ട് നടത്താൻ സാധ്യതയില്ലെന്നാണ് മറ്റൊരു വിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നത്. അതിനിടെ അഖിലിനെ സീക്രട്ട് റൂമിലേക്ക് ബിഗ് ബോസ് മാറ്റിയതാണോയെന്ന സംശയവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ സീസണിൽ നിമിഷയെ ബിഗ് ബോസ് സീക്രട്ട് മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇത്തവണ ആരേയും മാറ്റിയിരുന്നില്ല. വിഷ്ണു-ഷിജു-അഖിൽ മാരാർ കൂട്ടുകെട്ടിനിടയിൽ ചില വിള്ളൽ വീണ സാഹചര്യത്തിൽ അഖിലിനെ മാറ്റി നിർത്തി ബിഗ് ബോസ് തന്ത്രം പ്രയോഗിക്കുമോയെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. വിഷ്ണു ടാസ്കിനിടയിൽ തന്നെ ചതിച്ചെന്ന് അഖിൽ മാരാർ ഇന്നലെ തുറന്നടിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് അഖിലിനെ സീക്രട്ട് മുറിയിലേക്ക് മാറ്റിയേക്കുമോയെന്നുള്ള ചർച്ച നടക്കുന്നത്. അത്തരത്തിലൊരു നീക്കം ബിഗ് ബോസ് നടത്തിയാൽ വലിയ ട്വിസ്റ്റ് ഹൗസിൽ ഉണ്ടാകുമെന്നും ഇവർ പറയുന്നു. എന്തായാലും അഖിലിന്റെ ആരോഗ്യം സംബന്ധിച്ച് വിശദമായ വിവരം അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

അതിനിടെ മാരാരെ ചികിത്സയ്ക്കായി മാറ്റിയതിന് പിന്നാലെ സഹമത്സരാർത്ഥി ശോഭ നടത്തിയ ചില പരാമർശങ്ങൾ അഖിൽ മാരാർ ഫാൻസിനിടയിൽ കടുത്ത വിമർശനത്തിന് കാരണമായിട്ടുണ്ട്. അഖിലിനെ ആ മെഡിക്കൽ റൂം വഴി പുറത്തേക്ക് വിട്ടാൽ മതിയെന്നും ഇപ്പോൾ ഹൗസിനുള്ളിൽ സമാധാനം ഉണ്ടെന്നുമായിരുന്നു ശോഭ പറഞ്ഞത്. ഇതിനെതിരെയാണ് ചിലർ രംഗത്തത്തിയത്.

ഒരാൾ അസുഖമായി പുറത്ത് പോകുമ്പോൾ ഇത്ര വൃത്തികെട്ട മനസോടെ പ്രതികരിക്കാൻ ശോഭയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നാണ് ചിലർ ഉയർത്തുന്ന വിമർശനം. ശോഭയ്ക്ക് പിന്തുണ കിട്ടാൻ തന്നെ കാരണക്കാരൻ ആരാണെന്ന് അവർ പുറത്തിറങ്ങുമ്പോൾ മനസിലാകുമെന്നും ആദ്യ ആഴ്ചയിൽ പുറത്ത് പോകേണ്ട ശോഭയെ കണ്ടന്റ് ഉണ്ടാക്കി ബിഗ് ബോസിൽ നിൽക്കാൻ സഹായിച്ചത് അഖിൽ മാരാർ ആണെന്നുമണ് അഖിലിന്റെ ആരാധകർ ചൂണ്ടിക്കാട്ടുന്നത്. മരാരിനെ അങ്ങേയെറ്റം എതിർക്കുന്ന ജുനൈസ് പോലും ശോഭയുടെ പോലെ വൃത്തികെട്ട മനസുള്ള ആൾ അല്ലെന്നും ആരാധകർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+