എഴുപതാം ദിവസം അഖില്‍ മാരാർ പുറത്ത് പോവുമോ: രജിത് കുമാർ സാധ്യത പറയുന്നു, ഒരു വില്ലനുണ്ട് അവിടെ
ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം അഖില്‍ മാരാരുടെ ദേഷ്യം ഒരു പ്രധാന പ്രശ്നമാണെന്ന് സീസണ്‍ 2 താരം രജിത് കുമാർ. എഴുപതാമത്തെ ദിവസത്തിലേക്ക് കണ്ണും നട്ട് ഇരിക്കുകയാണ് ഞാന്‍. ആ എഴുപത് എന്ന് പറയുന്നതിന് എന്തോ ഒരു പ്രത്യേകതയുണ്ട്. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഞാന്‍ ആദ്യമായി ഇവിടെ തുറന്ന് പറയാന്‍ പോവുകയാണെന്നും രജിത് കുമാർ വ്യക്തമാക്കുന്നു. വണ്‍ ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഗ് ബോസ് സീസണ്‍ 2 വില്‍ നിന്നും ശാരീരിക ആക്രമണ പരാതിയെ തുടർന്ന് പുറത്താക്കപ്പെട്ട താരത്തെ ഇത്തവണ ബിബി ഹോട്ടല്‍ ടാസ്കിലൂടെ ബിഗ് ബോസിലേക്ക് ഏഷ്യാനെറ്റ് തിരികെ കൊണ്ടു വന്നിരുന്നു. സീസണ്‍ ഫോർ താരം റോബിനും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. റോബിനെ ഒരിക്കല്‍ കൂടെ ഏഷ്യാനെറ്റ് പിടിച്ച് പുറത്താക്കിയപ്പോള്‍ രജിത് കുമാറിനെ വീട്ടിലെ അംഗങ്ങളെല്ലാം കൂടി യാത്രയാക്കുകയായിരുന്നു.

ബിബി ഹോട്ടല്‍ ടാസ്കില്‍ നിന്നും പുറത്ത് വന്നതിന് പിന്നാലെയാണ് സീസണ്‍ ഫൈവിലെ താരങ്ങളെ രജിത് കുമാർ വിലയിരുത്തുന്നത്. ബിഗ് ബോസ് വീടിനുള്ളില്‍ സമയം അറിയില്ല. ബിഗ് ബോസ് വീട്ടിനുള്ളില്‍ നിന്നും എന്നെ അവർ യാത്രയാക്കുന്നത് ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിന് പിന്നാലെയാണ്. എന്നാല്‍ ഞാന്‍ പുറത്ത് ഇറങ്ങി നോക്കുമ്പോള്‍ നട്ടുച്ച സമയമാണെന്നും രജിത് കുമാർ പറയുന്നു.
അവിടെ ബ്രേക്ക് ഫാസ്റ്റ് ടൈം ലെഞ്ച് ടൈമും, ലെഞ്ച് ടൈം ഡിന്നർ ടൈമുമാണ്. ഡിന്നർ കഴിക്കുന്നത് പുലർച്ചയോടെയായിരിക്കും. ഇത് ഇങ്ങനെ കുറച്ച് ദിവസം തുടരുമ്പോള്‍ ബോഡിയുടെ ട്യൂണിങ് എല്ലാം മാറും. ഉറക്കം കൂടെ ഇല്ലാതെയാവുമ്പോള്‍ കൂടുതല്‍ പ്രശ്നമാവും. എട്ട് മണിക്കൂർ ഉറങ്ങേണ്ട സ്ഥലത്ത് ഉറങ്ങാന്‍ സമയം കിട്ടുക മൂന്നോ നാലോ മണിക്കൂർ മാത്രമായിരിക്കും.
ഇതൊക്കെ കാരണം ഒരു ഇരുപത്തിയഞ്ച് ദിവസം ആവുന്നതോടെ മൊത്തത്തിലുള്ള ബാലന്‍സ് മാറിത്തുടങ്ങും. എല്ലാരും ചിരിച്ചൊക്കെ നില്‍ക്കുമെങ്കിലും ദേഷ്യവും മുന്‍ശുണ്ഠിയൊക്കെ ഉള്ള ആളുടെ അടുത്ത് നിന്ന് കണ്‍ട്രോള്‍ വിട്ടുപോവും. ഇതാണ് കുറെ പേർ വൈലന്റ് ആവാന്‍ കാരണം. അത്രത്തോളം മെന്റല്‍ ബാലന്‍സ് ഉള്ള ആളിന് അല്ലാതെ സാധാരണയായി എല്ലാം കളിച്ച് വരാന്‍ സാധിക്കില്ല. ഇല്ലെങ്കില്‍ അയാള്‍ ഫേക്കാണ്.

അഖില്‍ മാരാരുടെ ദേഷ്യം ഒർജിനലാണ്. അതുകൊണ്ട് അദ്ദേഹം സൂക്ഷിക്കണം. എങ്ങനെ വരുമെന്ന് കണ്ട് അറിയാം, പക്ഷെ അതിനുള്ളില്‍ ഇപ്പോഴും ഫേക്ക് ആയി നില്‍ക്കുന്ന നിരവധി ആളുകളുണ്ട്. അഖില്‍ മാരാർ റിനോഷിനെ പോലെ ഇരിക്കണമെന്ന് അല്ല പറയുന്നത്. ശ്രുതി ലക്ഷ്മി ഇപ്പോള്‍ പുറത്താവേണ്ട ആളല്ല. എന്നാല്‍ ഞാന്‍ പറഞ്ഞതിന് അവർ അത്ര പ്രാധാന്യം കൊടുത്തില്ല. കൊടുത്ത് മാറ്റങ്ങള്‍ വരുത്തിയിരുന്നെങ്കില്‍ ശ്രുതി ലക്ഷ്മി ഈ ആഴ്ച പുറത്താവില്ലായിരുന്നുവെന്നും രജിത് കുമാർ പറയുന്നു.
ശ്രുതിയേക്കാള്‍ മുന്‍പ് പുറത്താവേണ്ട മൂന്ന് ആളുകള്‍ അവിടെ ഉണ്ടെന്ന ധാരണ എനിക്കുണ്ടായിരുന്നു. എന്നാല്‍ ശ്രുതി പുറത്തേക്ക് പോയി. അതാണ് ബിഗ് ബോസ് ഹൌസ്. ആര് എപ്പോള്‍ പുറത്തേക്ക് പോവും, എന്ത് സംഭവിക്കുമെന്നോ ആർക്കും പറയാന്‍ സാധിക്കില്ല. ഏത് സെക്കന്‍ഡിലും എന്തും സംഭവിക്കാം. അതുകൊണ്ട് തന്നെ ടോപ്പ് ഫൈവില്‍ ആരൊക്കെ വരും എന്ന് പറയാന്‍ കുറച്ച് കൂടെ സമയം വേണം.
ഞാന്‍ അവിടെ പോയിട്ട് പുറത്ത് നടക്കുന്ന ഒരു കാര്യത്തെക്കുറിച്ചും പറഞ്ഞിട്ടില്ല. കുറേ പേർക്ക്, എന്തൊക്കെയോ കൂടുതലാണ്, കുറേ പേർക്ക് കുറവും. ഇത് രണ്ടും കൂട്ടിയും കുറച്ച് ഒരു ബാലന്‍സിലേക്ക് എത്തിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഗ്രൂപ്പിസം തകർക്കാനുള്ല ചില കാര്യങ്ങളും ഞാന്‍ അവിടെ വെച്ചിട്ടുണ്ട്. പിആർ വർക്കിന് ഏല്‍പ്പിച്ച ആളുകളും ഇമോഷണല്‍ കാര്യങ്ങള്‍ പറയുന്ന ആളുകളും ഓർക്കേണ്ടത് മറുവശത്തുള്ളവർക്കും കാര്യങ്ങള്‍ പറയാനുണ്ടാവുമെന്നുമാണെന്നും രജിത് കുമാർ പറയുന്നു.












Click it and Unblock the Notifications