Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോപിക ഈ ആഴ്ച പുറത്താകുമോ? നോമിനേഷനിൽ വൻ ട്വിസ്റ്റ്..7 പേർ ലിസ്റ്റിൽ

കൊച്ചി: ബിഗ് ബോസ് സീസൺ 5 ലെ ആദ്യ നോമിനേഷൻ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിലെ പ്രകടനങ്ങൾ വിലയിരുത്തിയ ശേഷം മത്സരാർത്ഥികൾ പരസ്പരം രണ്ട് പേരെ നോമിനേറ്റ് ചെയ്യുന്നതാണ് രീതി. കൂടുതൽ വോട്ട് കിട്ടിയ ആളുകളാണ് എലിമിനേഷൻ നേരിടുക. പ്രേക്ഷക വോട്ട് കൂടി പരിഗണിച്ചായിരിക്കും മത്സരാർത്ഥികൾ ഷോയിൽ തുടരുമോ ഇല്ലയോ എന്ന് അറിയുക.

ഇപ്പോഴിതാ ഏഴ് പേരെയാണ് മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്തിരിക്കുന്നത്. വമ്പൻ ട്വിസ്റ്റുകളാണ് നോമിനേഷനിൽ ഉണ്ടായിരിക്കുന്നതെന്ന് പറയുകയാണ് ബിഗ് ബോസ് അനലിസ്റ്റ് കൂടിയായ വ്ലോഗർ രേവതി. രേവതി പങ്കുവെയ്യ വീഡിയോയിലെ വാക്കുകളിലേക്ക്.

gopika bigg boss

'ഏഴ് പേരാണ് ബിഗ് ബോസ് ഹൗസിൽ നിന്നും നോമിനേറ്റ് ആയിരിക്കുന്നത്.ശോഭാ വിശ്വനാഥ് ആണ് ആദ്യം വന്നത്, ശോഭ പറഞ്ഞ രണ്ട് പേരുകൾ വിഷ്ണുവിന്റേതും ഗോപികയുടേതുമാണ്. ഗോപിക എരിതീയിൽ എണ്ണയൊഴിക്കുന്നുവെന്നതാണ്. വിഷ്ണു നോമിനേറ്റ് ചെയ്തത് റെനിഷയെ ആണ്. വുമൺ കാർഡ് വെച്ച് കളിക്കാൻ നോക്കുന്നുവെന്നായിരുന്നു വിഷ്ണു ഉയർത്തിയ ആക്ഷേപം. വിഷ്ണുവും ഗോപികയെ നോമിനേറ്റ് ചെയ്തു. സിമ്പതി കാർഡ് കളിക്കാൻ നോക്കുന്നുവെന്നും പാവത്തിനെ പോലെ നിന്ന് കളിക്കാൻ നോക്കുന്നുവെന്നുമാണ് പറഞ്ഞത്.

ഗോപിക റെനിഷയെ ആണ് നോമിനേറ്റ് ചെയ്തത്. എന്നെ വ്യക്തിപരമായി ഹേറ്റ് ചെയ്യുന്നതായി തോന്നിയെന്നാണ് പറയുന്നത്. രണ്ടാമത് പറഞ്ഞത് അനിയൻ മിഥുനെയാണ്. ഗെയിം കളിക്കുന്നുണ്ടെങ്കിലും അഭിപ്രായങ്ങളും നിലപാടുകളും പറയാൻ വരുമ്പോൾ മാറി നിൽക്കുന്നുവെന്നും തന്നെ ഹേറ്റ് ചെയ്യുന്നത് പോലെയുള്ള വാക്കുകൾ മിഥുന്റെ വായിൽ നിന്നും വരുന്നുണ്ടെന്നാണ് ആക്ഷേപം.

വൈബർ ഗുഡ് ദേവുവും ഗോപികയെ ആണ് നോമിനേറ്റ് ചെയ്തത്. കണ്ടന്റിൽ നിന്നും കുട്ടി മാറി പോവുകയാണ്. എങ്ങോട്ടാണ് മാറി പോകുന്നതെന്ന് അറിയില്ല. അനിയൻ മിഥുൻ സേഫ് ഗെയിം ആണ് കളിക്കുന്നതെന്നും ദേവു പറഞ്ഞു.

ഷിജു നോമിനേറ്റ് ചെയ്തത് ഗോപികയെ ആണ്. ആവശ്യമില്ലാത്ത കാര്യത്തിൽ കയറി ഇടപെടുന്നുവെന്നാണ് വിമർശനം. എല്ലാ വിഷയത്തിലും ഗോപികയ്ക്ക് അഭിപ്രായം പറയണമെന്നും വിമർശിക്കുന്നു. മിഥുനേയും ഷിജു നോമിനേറ്റ് ചെയ്തു.

ആഞ്ജലീനയെ ആണ് റെനീഷ നോമിനേറ്റ് ചെയ്തത്. ഒരു ഉത്തരവാദിത്തമില്ലാതെ പോകുന്നുവെന്നാണ് വിമർശനം. ഗോപികയേയും റെനീഷ നോമിനേറ്റ് ചെയ്തു. എനിക്ക് ആ കുട്ടിയെ വ്യക്തിപരമായി ഇഷ്ടമല്ലെന്നാണ് റെനീഷ പറഞ്ഞത്.

gopika

ജുനൈസ് റെനീഷയെ നോമിനേറ്റ് ചെയ്തു. വലിയ മത്സരബുദ്ധിയോടെയാണ് കളിക്കുന്നതെന്ന് പുറമേയ്ക്ക് തോന്നുന്നുണ്ടെങ്കിലും ഡിപ്ലോമാറ്റിക്ക് ആയ കളിയാണ് കളിക്കുന്നതെന്ന് ജുനൈസ് വിമർശിച്ചു. രണ്ടാമത് പറഞ്ഞത് വിഷ്ണുവുിനെയാണ്. തന്റെ സ്കിറ്റിലെ കാര്യങ്ങൾ മാനിപ്പുലേറ്റ് ചെയ്തുവെന്നാണ് ആക്ഷേപം.

നാദിറ നോമിനേറ്റ് ചെയ്തത് മിഥുനെയാണ്. നിലപാട് ഇല്ലായ്മയാണ് മിഥുന്റെ സ്വഭാവമെന്നും എന്തെങ്കിലും പറഞ്ഞാൽ അഭിപ്രായം പറയാതെ അവിടെ നിന്ന് മുങ്ങുമെന്നും നാദിറ വിമർശിച്ചു. നാദിറ റെനീഷയേയും നോമിനേറ്റ് ചെയ്തിട്ടുണ്ട്. ശ്രുതി ലക്ഷ്മി നോമിനേറ്റ് ചെയ്തത് ലച്ചുവിനെയാണ്. ലച്ചു മാനസികമായും ശാരീരികമായും വീക്കാണെന്നാണ് ശ്രുതി പറഞ്ഞത്. ഗോപികയേയും ശ്രുതി നോമിനേറ്റ് ചെയ്തു.

സാഗർ റെനീഷയേയും സാഗർ സൂര്യയേയുമാണ്. മനീഷ ലെച്ചുവിനേയും റിനോഷിനേയും നോമിനേറ്റ് ചെയ്തു. ഏയ്ഞ്ചലിൻ ഗോപികയെ ആണ് പറഞ്ഞത്. തന്റെ ലോക്കറ്റ് ഗോപികയെടുത്തെന്നും അത് ആവശ്യമില്ലാത്ത കാര്യമായിരുന്നുവെന്നും ഏയ്ഞ്ചലിൻ പറഞ്ഞു. റെനീഷയേയും നോമിനേറ്റ് ചെയ്തു.

 reneesha bigg boss-

ലെച്ചു നോമിനേറ്റ് ചെയ്തത് ഏയ്ഞ്ചലീനയെ ആണ്, ഗോപികയേയും നോമിനേറ്റ് ചെയ്തു. ശക്തയായ മത്സരാർത്ഥി ആയത് കൊണ്ടാണ് നോമിനേറ്റ് ചെയ്തത് എന്നാണ് പറഞ്ഞത്. മിഥുൻ നോമിനേറ്റ് ചെയ്തത് വിഷ്ണുവിനെയാണ്. വിഷ്ണു ഓവർ ആക്ടിംഗ് ആണെന്നും ഏയ്ഞ്ചലീൻ മാനസികമായി സ്ട്രോങ്ങ് അല്ലെന്നുമാണ് നോമിനേറ്റ് ചെയ്യാൻ പറഞ്ഞ കാരണങ്ങൾ.

സെറീന പറഞ്ഞത് ലെച്ചുവിനെയാണ്, ഗോപികയേയും നോമിനേറ്റ് ചെയ്തു. ലെച്ചുവിന് എത്തിക്സ് ഇല്ലെന്നും സെറീന പറഞ്ഞു. റിനോഷ് വിഷ്ണുവിനേയും ഗോപികയേയും നോമിനേറ്റ് ചെയ്തു.ഫിസിക്കലിയും മെന്റലിയും സ്ട്രോങ്ങ് ആണെന്നാണ് വിഷ്ണുവിനെ പറഞ്ഞത്. ഗോപികയും സ്ട്രോങ് ആണെന്ന് റിനോഷ് പറഞ്ഞു.

അഞ്ജൂസ് പറഞ്ഞത് ഏയ്ഞ്ചലീനയും റിനോഷുമാണ്. അഖിലും ഇരുവരേയും തന്നെയാണ് നോമിനേറ്റ് ചെയ്തത്. റിനോഷിന് പാട്ടല്ലാതെ ഒന്നുമില്ലെന്നും ഇവിടെ പാട്ട് പാടാനല്ല വന്നിരിക്കുന്നതെന്നും നിലപാട് പറയാനും ഗെയിം കളിക്കാനുമാണെന്നും അഖിൽ പറഞ്ഞു. ഏയ്ഞ്ചലീനയോട് സംസാരിക്കാൻ തന്നെ ഭയമാണെന്നും സംസാരിച്ചാൽ മറ്റെന്തെങ്കിലുമൊക്കെ ആക്കിക്കൊണ്ട് പോകുമെന്നും പറയുന്നു.

ഗോപികയ്ക്ക് 10 വോട്ട്, റെനീഷയ്ക്ക് ആറ് വോട്ട്, അഞ്ച് വീതം വോട്ട് റെനീഷ, ഏയ്ഞ്ചൽ, നാല് വോട്ട് വിഷ്ണു, മൂന്ന് വോട്ട് കൂടി ലെച്ചുവും റിനോഷും നോമിനേറ്റഡ് ആയി. അഞ്ജൂസ് രക്ഷപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+