Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​ഗ്ബോസിൽ ഇന്നും എവിക്ഷൻ? നാദിറയോ റെനീഷയോ?; സൂചനയുമായി പ്രൊമോ

ബി​ഗ്ബോസ് മലയാളം സീസൺ 5 ൽ അപ്രതീക്ഷിതമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം ബി​ഗ്ബോസ് വീട്ടിൽ നിന്ന് പുറത്തായിപ്പോയത് വിഷ്ണുവായിരുന്നു. ഫൈനൽ 5ൽ ഉണ്ടാവുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന മത്സരാർത്ഥിയായിരുന്നു വിഷ്ണു, അതുകൊണ്ട് തന്നെ വിഷ്ണു പുറത്താകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

ഇന്നത്തെ എപ്പിസോഡിലും ഒരാൾ പുറത്തുപോകുമെന്ന സൂചന മോഹൻലാൽ നൽകിയിരുന്നു. ഇപ്പോൾ എവിക്ഷന്റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ഇത്തവണ ഏഴ് പേരാണ് നോമിനേഷനിൽ ഉണ്ടായിരുന്നത്. നാദിറ, ജുനൈസ്, റെനീഷ, ഷിജു, വിഷ്ണു, അഖിൽ, സെറീന എന്നിവർ ആയിരുന്നു അത്.

Mohanlal bb

ഇതിൽ നിന്നുമാണ് വിഷ്ണു കഴിഞ്ഞ ദിവസം പുറത്തായത്. ബാക്കിയുള്ള ആറ് പേരിൽ നാല് പേർ സേഫ് ആണെന്ന് പുതിയ പ്രൊമോയിൽ കാണാം. ജുനൈസ്, ഷിജു, അഖിൽ, സെറീന എന്നിവർ ആണ് എവിക്ഷനിൽ നിന്ന് സേവ് ആയത്. ബാക്കിയുള്ളത് റെനീഷയും നാദിറയുമാണ്.

നാല് ബാ​ഗുകൾ കൊണ്ടുവരുന്നത് വീഡിയോയിൽ കാണാം. ഒരാളെ സേവ് ചെയ്യാനുള്ളതാണെന്നാണ് മോഹൻലാൽ പറയുന്നുത്. സേവ് ആയ പേര് വായിക്കാൻ ശോഭയോടാണ് പറയുന്നു. ഒരാൾ പുറത്താവുകയും മറ്റെയാൾ സേവ് ആകുകയും ചെയ്യും. പേര് കണ്ടശേഷം സങ്കടപ്പെടുന്ന ശോഭയെ പ്രൊമയിൽ കാണാം.

ശോഭയും നാദിറയും നല്ല സുഹൃത്തുക്കളായതുകൊണ്ട് തന്നെ പുറത്തായക് നാദിറയാണോ എന്ന സംശയം പ്രേക്ഷകർക്കുണ്ട്. നാദിറയാണ് പുറത്താവുന്നതെങ്കിൽ മത്സരിച്ച് നേടിയ വിജയം നാദിറയ്ക്ക് ഇതോടെ നഷ്ടമാകും.

ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കിൽ വിജയിച്ചത് നാദിറയാണ് എവിക്ഷനിൽ പുറത്തായില്ലെങ്കിൽ ​ഗ്രാന്റ്ഫിനാലയിലേക്ക് നേരിട്ട് എത്താനുള്ള അവസരമാണ് നാദിറയക്കുള്ളത്. താൻ പുറത്താകുമോ എന്ന പേടി ഇന്നലെ നാദറി തുറന്നുപറഞ്ഞിരുന്നു. എന്നാൽ‌ ശോഭയുൾപ്പെടെയുള്ളവർ അങ്ങനെയൊന്ന് ഉണ്ടാവില്ല എന്നാണ് പറഞ്ഞത്.

അതേസമയം, താൻ പുറത്തായിപ്പോയാൽ തന്റെ ടിക്കറ്റ് ഫിനാലെ താൻ സെറീനയ്ക്കായിരിക്കും നൽകുക എന്ന് നാദിറ പറ‍ഞ്ഞിരുന്നു. മത്സരത്തിൽ സെറീനയാണ് രണ്ടാമതെത്തിയത്. നിലവിൽ 9 പേരാണ് ബി​ഗ്ബോസിലുള്ളത്. ഇന്ന് ഒരാൾ പുറത്തായാൽ പിന്നെ ബാക്കി 8 പേരാകും. ആ എട്ടുപേരിൽ 5 പേരായിരിക്കും ഫൈനൽ 5 ൽ എത്തുക.

അതേസമയം നാദിറ പുറത്താവാൻ സാധ്യതയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ഒരുപക്ഷേ ഇന്നത്തെ എവിക്ഷൻ പ്രാങ്ക് ആവാനാണ് സാധ്യത ഉള്ളതെന്നും ഇവർ പറയുന്നു. എന്നാൽ മറ്റ് ചിലർ ഇന്ന് എവിക്ഷൻ നടക്കാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഇനി രണ്ടാഴ്ച മാത്രമാണ് ​ഗ്രാന്റ്ഫിനാലയ്ക്ക് മുന്നിലുള്ളത്. അത് കൊണ്ട് രണ്ട് പേരെ പുറത്താക്കാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാൻ പറ്റില്ലെന്നാണ് ഇവർ‌ പറയുന്നത്.

അതേസമയം, കഴിഞ്ഞ എപ്പിസോഡിൽ റിനോഷ് ഉണ്ടായിരുന്നില്ല. ഇതോടെ റിനോഷിന് എന്തുപറ്റിയെന്ന ചോദ്യമാണ് ഉയർന്നുവരുന്നത്. റിനോശ് ആരോ​ഗ്യപ്രശ്നങ്ങൾ കാരണം ആശുപത്രിയിലാണ്. അതേസമയം, കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കാൻ ആയപ്പോൾ മോഹൻലാൽ തന്നെ റിനോഷിന്റെ വിവരങ്ങൾ അറിയിച്ചിരുന്നു. റിനോഷ് ഇപ്പോൾ ആശുപത്രിയിലാണെന്നും അദ്ദേഹം എത്രയും പെട്ടെന്ന് തിരിച്ച് വരട്ടേ എന്ന് നമുക്ക് പ്രാർത്ഥിക്കാം, അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട് എന്നുമാണ് മോഹൻലാൽ പറ‍ഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+