ഏറ്റവും വലിയ പിആർ വരാന്‍ സാധ്യതയുള്ളത് ഈ 3 താരങ്ങള്‍ക്ക്: റോബിന്റെ ടീം പിന്തുണയ്ക്കുക ഈ താരത്തെയോ
ബിഗ് ബോസ് ഷോയില്‍ താരങ്ങള്‍ക്ക് വേണ്ടിയുള്ള പിആർ വർക്ക് സംബന്ധിച്ച ചർച്ചകള്‍ കൂടുതല്‍ സജീവമായത് സീസണ്‍ 4 മുതലായിരുന്നു. ഒരു താരം ബിഗ് ബോസിനുള്ളില്‍ വെച്ച് തന്നെ താന്‍ പിആർ വർക്കിന് ആളെ സെറ്റ് ചെയ്തിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു. സീസണ്‍ ഫൈവിലേക്ക് എത്തിയപ്പോഴാവട്ടെ കൂടുതല്‍ താരങ്ങള്‍ക്ക് വേണ്ടി പിആർ സംഘങ്ങള്‍ സജീവമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇവയെയെല്ലാം വിലയിരുത്തിക്കൊണ്ടുള്ള ഒരു കുറിപ്പ് വൈറലാവുന്നത്.
ബിഗ് ബോസിൽ ഗെയിം മുന്നോട്ട് പോകുന്നതിന് അനുസരിച്ചു ഏറ്റവും കൂടുതൽ പിആർ വരാൻ സാധ്യതയുള്ള 3 മത്സരാർത്ഥികൾ ആരൊക്കെയാണെന്നാണ് കുറിപ്പില്‍ പറയുന്നത്. അഖില്‍ മാരാർ, നാദിറ, ശോഭ വിശ്വാനാഥ് എന്നിവരാണ് ആ താരങ്ങള്‍. ഒരിക്കലും ബിഗ് ബോസിലേക്ക് വരില്ല എന്ന് പറഞ്ഞ അഖിൽ മാരാർക്ക് വേണ്ടിയായിരിക്കും ഈ ബിഗ് ബോസിൽ ഏറ്റവും ആക്റ്റീവ് ആയ പിആർ വർക്ക് വരും ആഴ്ചകളിൽ നടക്കാൻ പോകുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കഴിഞ്ഞ ബിഗ് ബോസ് സീസൺ 4 - ൽ ഏറ്റവും അധികം കേട്ട വാക്കുകളിൽ ഒന്നാണ് പിഎർ അഥവാ പബ്ലിക് റിലേഷന്‍സ്. ഒരു കണ്ടസ്റ്റന്റിന്റെ സ്വീകാര്യത ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ഉയർത്താൻ വേണ്ടിയുള്ള വിപുലമായ പബ്ലിസിറ്റി വർക്കാണ് പിഎർ. കഴിഞ്ഞ സീസൺ പിഎർ നശിപ്പിച്ചത് പോലെ ഈ സീസണും പിഎർ യൂട്യൂബ് ചാനലുകളും, ഗ്രൂപ്പുകളും നശിപ്പിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും ഈ പ്രാവശ്യം ബിബി കാണുന്ന നല്ലൊരു വിഭാഗം പ്രേക്ഷകരും.ഈ തവണത്തെ ബിഗ് ബോസിൽ ഗെയിം മുന്നോട്ട് പോകുന്നതിന് അനുസരിച്ചു ഏറ്റവും കൂടുതൽ പിഎർ വരാൻ സാധ്യതയുള്ള 3 മത്സരാർത്ഥികൾ ആരൊക്കെയാണെന്ന് നോക്കാം.
1.) അഖിൽ മാരാർ : ഒരിക്കലും ബിഗ് ബോസിലേക്ക് വരില്ല എന്ന് പറഞ്ഞ അഖിൽ മാരാർക്ക് വേണ്ടിയായിരിക്കും ഈ ബിഗ് ബോസിൽ ഏറ്റവും ആക്റ്റീവ് ആയ പിഎർ വർക്ക് വരും ആഴ്ചകളിൽ നടക്കാൻ പോകുന്നത്.ഹൗസിൽ ആക്റ്റീവ് ആണെന്നുള്ളതും ഒരു എന്റർടൈനർ ആയതും, ആദ്യ ക്യാപ്റ്റൻ ആയത് ഉൾപ്പെടെയുള്ള ടാസ്കുകളിലെ മികവും അഖിൽ മാരാർക്ക് നല്ല മൈലേജ് നൽകും. പക്ഷേ അഖിൽ മാരാരുടെ നാവിൽ നിന്ന് വരുന്ന പല കാര്യങ്ങളും അദ്ദേഹത്തെ എയറിൽ വിടാൻ സാധ്യതയുള്ളതിനാൽ അത് patch up ചെയ്തു പോസിറ്റീവ് ഇമേജ് നിലനിർത്താൻ അദ്ദേഹത്തിന്റെ പിഎർ ന് കുറച്ചു കഷ്ടപ്പെടേണ്ടി വരും.

2.) ശോഭ വിശ്വനാഥ് : റോബിൻ രാധാകൃഷ്ണൻ പരസ്യമായി സപ്പോർട്ട് ചെയ്ത ശോഭയുടെ പിഎർ ആദ്യ ദിവസം മുതൽ ആരംഭിച്ചു എങ്കിലും ഇത് വരെ കണ്ടന്റ് ഒന്നും നൽകിയിട്ടില്ലാത്തത് കൊണ്ട് ക്ലച്ചു പിടിക്കാത്ത അവസ്ഥയിലാണ്. എന്നാൽ വരും ദിവസങ്ങളിൽ ശോഭ ആക്റ്റീവ് ആകുകയും റോബിനുമായി ഇപ്പോൾ ജാഗ്രതയോടെ അകലം പാലിച്ചു നിൽക്കുന്ന കഴിഞ്ഞ സീസണിലെ പിഎർ യൂട്യൂബ് ചാനലുകൾ അടുക്കുകയും ചെയ്‌താൽ സോഷ്യൽ മീഡിയയിലും യൂട്യൂബിലും ശോഭയ്‌ക്ക് വേണ്ടിയുള്ള പിഎർ ശക്തമാകും.
3.) നാദിറ : മുകളിൽ പറഞ്ഞ രണ്ടു പേരിൽ നിന്നും വ്യത്യസ്തമായി എല്‍ജിബിടി ക്യൂ+ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ഒരാളെ ബിബി വിന്നർ ആക്കുക എന്ന ലക്ഷ്യത്തോടെ മഴവിൽ/ഫെമിനിസ്റ്റ് ആർമി കഴിഞ്ഞ തവണ ജാസ്മിനും പിന്നീട് റിയാസിനും വേണ്ടി നടത്തിയ പ്രൊപ്പഗാണ്ടയുടെ തുടർച്ച ആയിരിക്കും ഈ തവണ നാദിറയ്‌ക്ക് വേണ്ടി നടക്കുന്നത്. എല്‍ജിബിടി ക്യൂ+ കമ്മ്യൂണിറ്റി അനുഭാവികൾ അല്ലാത്ത ബാക്കി എല്ലാവരും ടോക്സിക്ക് ആണ്. ടോക്സിക്ക് ആയവർ ജയിക്കരുത് എന്ന കഴിഞ്ഞ തവണത്തെ മുദ്രാവാക്യം തന്നെയായിരിക്കും ഇത്തവണയും ഉയർന്നു കേൾക്കുന്നത്.
വിഷ്ണു - ശ്രീദേവി റിലേഷൻഷിപ്പിലെ ടോക്സിസിറ്റി, സാഗർ സൂര്യയോട് മനീഷയ്‌ക്ക് ഉള്ള ടോക്സിക്ക് പേരെന്റിങ്, ഷർട്ട് ഇടാതെ നടക്കുന്നതിലെ ടോക്സിക്ക് മസ്കുലാരിറ്റിയും ആണഹങ്കാരങ്ങളും എന്നിവയെ സംബന്ധിച്ച് ഉള്ള ഗവേഷണ പ്രബന്ധങ്ങൾ വരും ദിവസങ്ങളിൽ ഇവരിൽ നിന്നും വായിക്കാവുന്നതാണ്.ശോഭയ്‌ക്ക് റോബിൻ സപ്പോർട്ട് ആയി വന്നത് പോലെ നാദിറയ്‌ക്ക് സപ്പോർട്ട് ആയി കഴിഞ്ഞ ബിബി യിൽ എല്‍ജിബിടി ക്യൂ+ കമ്മ്യൂണിറ്റിയിൽ നിന്നും ഉണ്ടായിരുന്ന മത്സരാർത്ഥികള്‍ സപ്പോർട്ട് ചെയ്ത് എത്തിയേക്കാം.
എന്നാൽ കഴിഞ്ഞ സീസൺ കണ്ട പ്രേക്ഷകരിൽ നല്ലൊരു വിഭാഗത്തിനും പിഎർ വഡക്ക് പെട്ടന്ന് പിടി കിട്ടും എന്നുള്ളത് കൊണ്ട് ഈ പ്രാവശ്യം നല്ല എന്റർടെയിമെന്റും ഉം കണ്ടന്റും ഉം തരുന്നവരെയായിരിക്കും പ്രേക്ഷകർ ഉയർത്തി കൊണ്ട് പോകുന്നത്. അങ്ങനെ ഉള്ളവർ ജയിച്ചില്ല എങ്കിൽ ഈ ബിബി യും ഒരു പരാജയം ആകും. ആരുടേയും അന്തം ആകാതെയും പ്രൊപ്പഗാണ്ടയിൽ വീഴാതെയും എന്റർടൈൻമെന്റ് & ഗുഡ് കണ്ടന്റ് തരുന്ന മത്സരാർത്ഥികളെ മാത്രം പ്രോത്സാഹിപ്പിക്കുക. റിവ്യൂ കളെ റിവ്യൂ ചെയ്യുന്ന ആളുടെ വ്യൂ പോയിന്റ് മാത്രമായി കാണുക












Click it and Unblock the Notifications