റിയാസ് സലീമിനെ കടത്തി വെട്ടുമോ സീസൺ 5 ലെ വൈല്‍ഡ് കാർഡ് എൻട്രി? ചർച്ചകൾ ഇങ്ങനെ
കൊച്ചി: ബിഗ് ബോസ് സീസൺ 4 ൽ വൈൽഡ് കാർഡ് എൻട്രിയായെത്തിയ മത്സരാർത്ഥിയായിരുന്നു റിയാസ് സലീം. ഷോയുടെ ഗതി തന്നെ മാറ്റി മറിക്കാൻ റിയാസിന് സാധിച്ചിരുന്നു. താരത്തിന്റെ പുരോഗമന, ഫെമിനിസ്റ്റ് കാഴ്ച പാടുകളും എൽജിബിടിക്യൂവിനെ പിന്തുണച്ച് കൊണ്ടുള്ള നിലപാടുകളും ഏറെ ചർച്ചയാകുകയും കൂടുതൽ പ്രേക്ഷകരെ ബിഗ് ബോസിന്റെ കാണികളാക്കി മാറ്റാൻ സഹായിക്കുകയും ചെയ്തിരുന്നു. ഷോയിൽ ഒടുവിൽ മൂന്നാം സ്ഥാനം നേടിയായിരുന്നു റിയാസ് പുറത്ത് വന്നത്.
സീസൺ 5 ലും റിയാസിനെ പോലൊരു വൈൽ കാർഡ് എൻട്രിയുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പല മത്സരാർത്ഥികളും സേഫ് ഗെയിം കളിക്കുന്നതിനിടയിൽ മത്സരം ചൂടു പിടിക്കണമെങ്കിൽ റിയാസിനെ പോലൊരു മത്സരാർത്ഥി എത്തണമെന്നതാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് ബിഗ് ബോസ് അനലിസ്റ്റ് കൂടിയായ വ്ലോഗർ രേവതി. മാത്രമല്ല ഇപ്പോഴത്തെ മത്സരാർത്ഥികളെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങളും രേവതി പങ്കുവെച്ചിട്ടുണ്ട്. വായിക്കാം.

ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി
ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രിയായി ആര് എത്തുമെന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങളൊക്കെ ആളുകൾ ഉയർത്തുന്നുണ്ട്. നിലവിൽ അത് സംബന്ധിച്ച് വിവരം ലഭ്യമല്ല. ഒരാൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അല്ലാതെ ആളാരാണെന്ന് അറിയില്ലെന്നും രേവതി പറഞ്ഞു. ' ഇത്തവണ ബിഗ് ബോസ് വീക്കെന്റിൽ ഒരുപാട് ഗെയിംസ് മത്സരാർത്ഥികൾക്ക് കൊടിക്കണമെന്ന അഭിപ്രായമുണ്ട്. അതും രസകരമായിരിക്കണം. അടുത്താഴ്ചത്തേക്കുള്ള കണ്ടന്റ് ഉണ്ടാകാൻ ഇത് സഹായിക്കും.
മത്സരാർത്ഥികളോട് നേരിട്ട് ഓഡിയൻസിന് സംസാരിക്കാനുള്ള ഏവസരം ഉണ്ടാകണം. നീ ഇങ്ങനെയാണ് കളിക്കുന്നത് വേണ്ട, ഇങ്ങനെ കളിക്കേണ്ട എന്ന് പറയുന്നൊരു ഇന്ററാക്ഷൻ വേണം. മത്സരാർത്ഥികൾ റൈറ്റ് ട്രാക്കിലാണോ റോങ് ട്രാക്കിലാണോ പോകുന്നതെന്ന് ലാലേട്ടൻ പറയണം. അക്കാര്യത്തിൽ എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല.

ബിഗ് ബോസിൽ ഇനി എന്തൊക്കെ
ഏറ്റവും കൂടുതൽ മലയാളികൾ കാണുന്ന ഷോയാണ് ബിഗ് ബോസ്. അതുകൊണ്ട് തന്നെ സെലിബ്രിറ്റികളെ ഷോയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത് ഷോയുടെ റീച്ച് കൂട്ടാൻ നിങ്ങളെ സഹായിക്കുകയേ ഉള്ളൂ. ബിഗ് ബോസിൽ ഇനി എന്തൊക്കെ ഉൾപ്പെടുത്തണമെന്നത് സംബന്ധിച്ച് പോൾ ഇട്ടപ്പോൾ നിരവധി രസകരമായ കമന്റുകളാണ് ലഭിച്ചത്. അതും രേവതി പങ്കുവെച്ചു.
ശോഭ കാപ്റ്റനായാൽ പാത്രം കഴുകിച്ചാൽ മാത്രം പോര, പാത്രം കഴുകുകയും വേണം. ആഞ്ജലീനയോടെ ബിഗ് ബോസിൽ പട്ടിയില്ലെന്നും ഒരു ഐ ലവ് യുയും പറയണം, ഇല്ലേങ്കിൽ റിനോഷിന്റെ പിന്നാലെ പോകും, മാരാരോട് 21 സെഞ്ച്വറിയായെന്ന് അറിയിക്കണം, ഗോപികയോട് ഓവറാക്കരുതെന്ന് പറയണം, മനീഷ ദേവുവിനോട് സോറി പറഞ്ഞ് സ്ക്രീൻ സ്പേസ് ഉണ്ടാക്കാൻ പറഞ്ഞുവിടുന്നത് എല്ലാവരേയും കാണിക്കണം, റിനോഷിനോട് ഫെയറായി തന്നെ ഗെയിം കളിക്കാൻ പറയണം, ഒഴിഞ്ഞ് മാറിയാൽ ഗെയിമിന് അർത്ഥമില്ലാതാകും.

ആർമികളേയും പിആറുകളേയും
ആർമികളേയും പിആറുകളേയും മുളയിലെ തന്നെ നുള്ളി വിടണം എന്നിങ്ങനെ പോകുന്നു കമന്റുകൾ. റിനോഷിനോടും സെറീനയോടും നന്നായി ആക്ടീവ് ആകാൻ ലാലേട്ടൻ പറയണം എന്ന് പോകുന്ന കമന്റുകളും ഉണ്ട്.ഗോപികയെ കോമണർ എന്ന് വിളിക്കുന്നത് തെറ്റായ കാര്യമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്, ലച്ചുവും ശ്രുതിയുമെല്ലാം സേഫ് ഗെയിമാണ് കളിക്കുന്നത് മുന്നോട്ട് വരണമെന്ന് പറയുന്നുണ്ട്.
അഖിൽ മാരാർ ഗേ, സ്ത്രീ , പുരുഷൻ ടോപ്പിക്കുകളിൽ വിവാദം ഉണ്ടാക്കാൻ നിൽക്കരുതെന്ന് അഖിലിന് താക്കീത് കൊടുക്കണം. ജുനൈസിനോട് പ്രാങ്ക് ദയവ് ചെയ്ത് ഇനി കളിക്കല്ലേയെന്ന് പറയണം, ചായ കുടിച്ച് പ്രോട്ടീൻ പൗഡർ കിട്ടിയോ എന്ന് ചോദിക്കുന്നതിന് പകരം മോഹൻലാൽ കാര്യമായ കാര്യങ്ങൾ മത്സരാർത്ഥികളോട് പറയണം. സ്വയം റൂൾസ് ഉണ്ടാക്കാൻ ശ്രമിക്കരുതെന്നും നിർദ്ദേശിക്കണം. ഇങ്ങനെ പോകുന്നു കമന്റുകൾ'












Click it and Unblock the Notifications