Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖില്‍ മാരാറെ വീഴ്ത്തി ശോഭ വിജയിക്കുമോ: സാധ്യതകള്‍ തള്ളാനാവില്ല, സീസണ്‍ 4 ആവർത്തിച്ചാല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 അങ്ങനെ ഗ്രാന്‍ഡ് ഫിനാലെ വീക്കിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ മിഥുന്‍ കൂടെ പുറത്തായതോടെ ഇനി ഷോയില്‍ അവശേഷിക്കുന്നത് ഏഴ് മത്സരാർത്ഥികളാണ്. ഇവരില്‍ ആരായിരിക്കും കപ്പ് ഉയർത്തുകയെന്ന ആകാംക്ഷയിലാണ് മത്സരാർത്ഥികള്‍. ഷോയില്‍ താരങ്ങള്‍ തമ്മിലുള്ള മത്സരം മുറുകുമ്പോള്‍ പുറത്ത് ആരാധകർ പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള നെട്ടോട്ടത്തിലാണ്.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അവസാന നിമിഷം റിനോഷിന് ഷോയില്‍ നിന്നും പുറത്ത് പോവേണ്ടി വന്നിരുന്നു. ഇതോടെ റിനോഷ് ആരാധകരുടെ വോട്ട് ആർക്ക് പോവുമെന്ന ചർച്ചകളും സജീവമാണ്. റിനോഷിന്റെ വോട്ടുകളില്‍ വലിയൊരു വിഭാഗം ജുനൈസ്, ശോഭ, നാദിറ എന്നിവർ സ്വന്തമാക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ അത് അഖില്‍ മാരാരാർക്ക് വെല്ലുവിളിയായി മാറും.

 shoba-

അഖില്‍ മാരാർ വിരുദ്ധ വോട്ടുകള്‍ ഏതെങ്കിലും ഒരു മത്സരാർത്ഥിയില്‍ ഏകീകരിക്കപ്പെട്ടാലുള്ള അപകടം അദ്ദേഹത്തിന്റെ ആരാധകരും മുന്നില്‍ കാണുന്നു. കഴിഞ്ഞ സീസണില്‍ പാതിവഴിയില്‍ പുറത്തായ റോബിന്റെ ആരാധകരുടെ വലിയൊരു ശതമാനം വോട്ട് ദില്‍ഷയ്ക്ക് ലഭിച്ചിരുന്നു. ഇത് അവരുടെ വിജയത്തില്‍ നിർണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്തു. അത്തരം ഏതെങ്കിലും സാഹചര്യം ഇത്തവണയുണ്ടാകുമോയെന്നാണ് അഖില്‍ മാരാർ ആരാധകരുടെ ആശങ്കയും.

കഴിഞ്ഞ സീസണിലെ സംഭവങ്ങള്‍ വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഏഷ്യാനെറ്റും ഹോട്ട്‌സ്റ്റാറും നിർബന്ധമായും എടുക്കണമെന്നും അഖില്‍ മാരാർ ആരാധകർ ആവശ്യപ്പെടുന്നു. ഈ സീസണിൽ ജയിക്കാനുള്ള യോഗ്യത ഉള്ള ഒരേയൊരു മത്സരാർത്ഥി അഖിൽ മാരാർ ആണ്. അഖിൽ തന്നെ ജയിക്കുമെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും കരുതുന്നതെന്നും അവർ അവകാശപ്പെടുന്നു.

പക്ഷെ ഇന്ന് അപ്രതീക്ഷമായി ഒരു മത്സരാർത്ഥി ക്വിറ്റ് ചെയ്തത് കഴിഞ്ഞ തവണ ഫിനാലെയിൽ സംഭവിച്ച സാഹചര്യം വീണ്ടും സൃഷ്ടിച്ചേക്കാം. മറ്റു ഫാൻസിന്റെ വോട്ട് നേടി അർഹത ഇല്ലാത്തവർ വിജയിക്കുന്ന സാഹചര്യം ഒഴിവാക്കണം. ഇല്ലെങ്കിൽ ഷോയ്ക്ക് എന്ത് ക്രെഡിബിലിറ്റിയാണ് ഉള്ളതെന്ന ചോദ്യവും ഇവർ നിരന്തരം ഉയർത്തുന്നു.

shobha1

'എല്ലാവരുടെയും വിചാരം ഏറ്റവും കൂടുതൽ വോട്ട് റിനോഷിനായിരുന്നു എന്നാണ്. എന്നാല്‍ മാരാർക്കു ഇഷ്ടപ്പെട്ടു വോട്ട് ചെയ്യുന്നവരുടെ വോട്ട് മാത്രം മതി അദ്ദേഹത്തിന് ജയിക്കാൻ. റിനോഷിന്റെ വോട്ടിന് വേണ്ടി ശോഭ ആർമിയും, ജുനൈസ് ആർമിയും പണി എടുക്കുന്നുണ്ട്. അത് അവർ ചെയ്തോട്ടെ'- ഒരു അഖില്‍ മാരാർ ആരാധകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

മാരാർ പറഞ്ഞത് പോലെ "കർമ്മണ്യേ വാധികാരസ്തേ മാ ഫലേശൌ കദാ ചന മാ കർമ്മ ഫല ഹേതുർ ഭൂർമ്മതേ സംഗോസ്ത്വ അകർമണി", മാരാർ ചെയ്‌ത കർമ്മത്തിൽ നമ്മൾക്കു വിശ്വാസമുള്ള കാലത്തോളം നമ്മളെ ജയിക്കുയ അതിനു വല്ലവന്റെയും വോട്ടിന് വേണ്ടി തെണ്ടാൻ ഞങ്ങളെ കിട്ടില്ല. മറ്റുള്ളവർ ജയിക്കാന്‍ വേണ്ടി എന്ത് സ്ട്രാറ്റജി പുറത്തെടുത്താലും അതൊന്നും ഇവിടെ ഒരു വിഷയം അല്ല.

എന്റർടൈൻമെന്റ് വേണ്ടിടത്ത് എന്റർടൈൻമെന്റും ഗെയിം കളിക്കേണ്ട സ്ഥലത്ത് ഗെയിം കളിക്കാനും അറിയാവുന്ന മാരാർക്ക് എതിരാളികളായി അവിടെ ആരുമില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ 80% കൂടുതൽ കണ്ടന്റും ഉണ്ടാക്കിയ താരവുമാണ് അഖില് മാരാർ. അദ്ദേഹത്തിനേയാണ് ഞങ്ങള്‍ ആരാധകിക്കുന്നത്. ഞങ്ങൾക്ക് ഞങ്ങളുടെ വോട്ടിൽ വിശ്വാസമുണ്ട്. ഇനി ഒരു കാര്യം കൂടെ പറയാം, മലയാളം ബിഗ്‌ബോസ് ഷോ യുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടി കപ്പ്‌ മേടിക്കുന്നത് മാരാർ ആയിരിക്കുമെന്നും ആരാധകന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+