'സുഖിപ്പിച്ച് ബിസിനസ് നടത്തേണ്ട ഗതികേട് ഒരു സ്ത്രീക്കുമില്ല മാരാരെ, ഒന്ന് നന്നായിക്കൂടേ..?'; വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ തുടക്കം മുതല്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് അഖില്‍ മാരാര്‍. ബിഗ് ബോസ് ഹൗസില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിക്കുന്നത് അഖില്‍ മാരാര്‍ക്കാണെങ്കിലും പലപ്പോഴും അദ്ദേഹത്തിന്റെ പരാമര്‍ശം വലിയ വിവാദങ്ങളായിരുന്നു. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ ആക്ഷേപിച്ച് സംസാരിച്ചതിന്റെ പേരില്‍ അഖില്‍ മാരാര്‍ക്ക് മാപ്പ് പറയേണ്ടിയും വന്നിരുന്നു.
സമാനമായി താന്‍ ഭാര്യയെ തല്ലുന്ന ആളാണ് എന്നും എല്ലാ സ്ത്രീകളുടേയും പ്രശ്‌നം ഒന്നാണ് എന്നുമുള്ള അഖില്‍ മാരാരുടെ പരാമര്‍ശവും വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം അഖില്‍ മാരാര്‍ ശോഭയ്‌ക്കെതിരെ നടത്തിയ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. സംരംഭകയായ ശോഭ വിശ്വനാഥ് ആളുകളെ സുഖിപ്പിച്ചാണ് ബിസിനസ് നടത്തുന്നത് എന്നായിരുന്നു അഖില്‍ മാരാരുടെ പരാമര്‍ശം.

ഇതിന് എതിരെ ശോഭയും സെറീനയും അനു ജോസഫും എല്ലാം രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ അഖില്‍ മാരാരെ രൂക്ഷ വിമര്‍ശിച്ച് കൊണ്ട് അശ്വതി പൊതുവാള്‍ എന്ന പ്രേക്ഷക പങ്ക് വെച്ച കുറിപ്പാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു സ്ത്രീക്ക് ബിസിനസ് നടത്താന്‍ ആരെയും സുഖിപ്പിക്കേണ്ട ഗതികേട് കേരളത്തില്‍ ഇല്ല എന്നാണ് അശ്വതി പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...
എന്താണ് മിസ്റ്റര്‍ അഖില്‍ പറഞ്ഞത്. ബിഗ് ബോസ് കുടുംബ പ്രേക്ഷകര്‍ കാണുന്ന ഷോ ആണ്. അതുകൊണ്ട് ഹൗസിലെ പെണ്‍കുട്ടികള്‍ ആയ റെനീഷ, സെറീന ഒക്കെ അടങ്ങി ഒതുങ്ങി നടക്കണം. ദുബായില്‍ വളര്‍ന്ന സംസ്‌കാരം കേരളത്തില്‍ ചിലവാകില്ല. ഇവിടെ മടിയില്‍ കിടത്തി തല മസാജ് ചെയ്താല്‍ വേറെ പേര് ആണ്. ആ ആള്‍ അടുത്ത ദിവസം നാദിറയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചു.
പറച്ചിലും പ്രവര്‍ത്തിയും അഖില്‍ മാരാര്‍ക്ക് മാച്ച് ആകാറില്ല. മിസ്റ്റര്‍ മാരാരെ ഇനി എങ്കിലും നന്നായി കൂടെ. ഒന്നുല്ലേലും ഇത്രേം വയസും പ്രായവും ആയില്ലേ. കുടുംബ പ്രേക്ഷകര്‍ കാണുന്ന ഒരു പരിപാടിയില്‍ ആണ് സ്വപ്രയത്‌നം കൊണ്ട് ഒറ്റക്ക് നിന്ന് ജീവിതത്തില്‍ ഉണ്ടായ പല വെല്ലുവിളികളെയും അതിജീവിച്ച അതിജീവിത ആയ ശോഭയെ ഈ വിധം അപമാനിച്ചത്. ഒരു സ്ത്രീക്ക് ബിസിനസ് നടത്താന്‍ ആരെയും സുഖിപ്പിക്കേണ്ട ഗതികേട് അഖില്‍ മാരാര്‍ പറയുന്ന കേരളത്തില്‍ ഇല്ല.
കേരളം എന്ന് പറയുന്നത് നിങ്ങളുടെ മനസിന്റെ വലിപ്പം ഉള്ള ആള്‍ക്കാര്‍ ജീവിക്കുന്ന സ്ഥലം അല്ല. വളരെ വിശാലമനസ്‌കരായ ഒരു തലമുറ ആണ് ഇന്നുള്ളത്. നിങ്ങളെ പോലെ നിലവാരം ഇല്ലാത്ത ചിന്തകള്‍ അല്ല അവര്‍ക്കുള്ളത്. കേരളം എന്നല്ല ഒരു സ്ഥലത്തും കഴിവുള്ള സ്ത്രീകള്‍ക്ക് 'സുഖിപ്പിക്കാന്‍' പോകേണ്ട കാര്യം ഇല്ല. സ്വന്തം മക്കള്‍ ഏത് കളര്‍ ഡ്രെസ് ഇടണം എന്ന് താന്‍ ആണ് തീരുമാനിക്കുന്നത് എന്ന് ധാര്‍ഷ്ട്യത്തോടെ പറയുന്ന ഒരച്ഛന്‍.
ഏത് കാലത്തേക്കാണ് താങ്കള്‍ കപട സദാചാരത്തിന്റെ പേരും പറഞ്ഞ് ആള്‍ക്കാരെ കൊണ്ട് പോകാന്‍ നോക്കുന്നത്. ഈ മാടമ്പി സ്വഭാവം എല്ലാ സ്ത്രീകളുടെ അടുത്തും വില പോകും എന്ന് കരുതേണ്ട. സ്ത്രീകള്‍ തനിക്ക് അബലകളും ചപലകളും ആയിരിക്കും. അത് മനസിന് വലിപ്പം ഇല്ലാത്തത് കൊണ്ട് ആണ്. എത്ര വെളുപ്പിക്കാന്‍ നോക്കിയാലും തെറ്റ് തെറ്റ് അല്ലാതെ ആകില്ല മാരാരെ.












Click it and Unblock the Notifications