Get Updates
Get notified of breaking news, exclusive insights, and must-see stories!

'തന്റെ പട്ടി ഷോ, മറിനിക്കങ്ങ്'; എടീ പോടാ വിളിയും ഊച്ചാളി വിളിയും; പോരടിച്ച് അഖിലും നാദിറയും

ബി​ഗ് ബോസ് മലയാളം സീസൺ 5 ൽ പുതിയ ക്യാപ്റ്റനായി എല്ലാവരും പ്രതീക്ഷിച്ചത് പോലെ അഖിൽ മാരാർ തന്നെയാണ് ക്യാപ്റ്റനായത്. അഖിലും നാദിറയും തമ്മിലായിരുന്നു മത്സരം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച് അഖിൽ ബി​ഗ് ബോസിന്റെ ക്യാപ്റ്റാവുകയായിരുന്നു. ആദ്യത്തെ ക്യാപ്റ്റൻ സ്ഥാനം വന്നതോടെ രണ്ട് ​ഗ്രൂപ്പുകൾ വീട്ടിൽ ഉണ്ടാവുമോ എന്ന സംശയം ഉണ്ടായിരുന്നു. ആ സംശയം ബലപ്പെടുത്തുന്നതാണ് വീടിനകത്ത് നടക്കുന്ന കാര്യങ്ങൾ. അഖിലും നാദിറയും തമ്മിൽ മുട്ടൻ വഴക്കാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

ജയിലിനകത്ത് കിടക്കുന്ന എയ്ഞ്ചലിനും റിനോഷും ഉറങ്ങുന്നുവെന്ന് മറ്റ് മത്സരാർത്ഥികൾ പറഞ്ഞപ്പോൾ അഖിൽ അവരോട് കാര്യങ്ങൾ പറയുന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. അഖിലിനെ നാദിറ എടാ എന്ന് വിളിച്ചപ്പോൾ തിരിച്ച് അഖിലും എടീ എന്നു വിളിച്ച് സംസാരിക്കുകയും ഇത് നാദിറ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഇതോടെ അഖിൽ നാദറിയെ ഊച്ചാളി എന്ന് വിളിക്കുകയും നാദിറയെ കാണുമ്പോൾ ഊച്ചാളി എന്ന് വിളിക്കാൻ തോന്നി എന്നും പറയുന്നു.

Bigg Boss m 5

നീ എടാ എന്നല്ലേടീ എന്നെ വിളിച്ചത് എന്ന് അഖിൽ മാരാർ ചോ​ദിക്കുക്കയും നാദിറെ നീ വീട്ടിൽ പോയി വിളിക്ക് എന്ന് പറയുകയും ചെയ്യുന്നു. താൻ പറയുന്നതൊക്കെ കേൾക്കാൻ നിൽക്കുന്ന ഊച്ചാളികൾ അല്ല ഞങ്ങളാരും എന്ന് നാദിറ പറയുന്നു. എനിക്ക് അങ്ങനെ തോന്നി , എന്ന് അഖിൽ പറയുന്നു, തോന്നിയെങ്കിൽ മാറിനിക്കങ്ങ് തനിക്ക് അതിനുള്ള അധികാരമിരിക്കുകയല്ലേ എന്ന് നാദിറ പറയുന്നു.അവളെ കണ്ടപ്പോൾ ഊച്ചാളി ആണെന്ന് തോന്നിയെന്ന് അഖിൽ പറയുന്നു.

എന്നാൽ അഖിലിന്റേത് പട്ടി ഷോ ആണെന്ന് നാദിറ പറയുന്നു. അത് ഞാൻ ആക്സപ്റ്റ് ചെയ്തു. ജയിലിൽ കിടക്കുന്നവരോട് ഉറങ്ങരുതെന്ന് പറഞ്ഞത് അവൾക്ക് കൊണ്ട്. അവളുടെ കൊള്ളലൊക്കെ ഞാൻ നിർത്തികൊടുക്കാം എന്ന് അഖിൽ പറയുന്നു. പിന്നീട് പട്ടി എന്ന് വിളിച്ചത് കൊണ്ട് അഖിലേട്ടനോടും പട്ടികളോടും ക്ഷമ ചോദിക്കുന്നു എന്ന് നാദിറ മറ്റുള്ളവരോട് സംസാരിക്കുന്നതിനിടെ പരിഹസിക്കുന്നു

ഇന്നത്തെ എപ്പിസോഡിലാണ് ക്യാപ്റ്റനെ തിരഞ്ഞെടുത്തത്. നാദിറ, അഖിൽ മാരാർ എന്നിവരാണ് ബി​ഗ് ബോസ് സീസൺ 5ലെ ആദ്യ ക്യാപ്റ്റൻസി ടാസ്കിലേക്ക് മത്സരിച്ചത്. ആദ്യ വീക്കിലി ടാസ്ക്കായ വൻമതിലിൽ ഏറ്റവും കൂടുതൽ കട്ടകൾ അടുക്കിയാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്. കട്ട അടുക്കൽ മത്സരം മികച്ച രീതിയിൽ കളിച്ച് ജയിച്ച ആളാണ് ക്യാപ്റ്റനാവുക.

പ്രത്യേകം തയ്യാറാക്കിയ വൃത്താകൃതിയുള്ള പ്രതലത്തിൽ ക്യാപ്റ്റൻസി മത്സരാർത്ഥികൾ ബാലൻസ് ചെയ്ത് നിൽക്കണം. വൃത്തത്തിൽ‌ മൂന്ന് സ്റ്റാൻഡുകളും ഉണ്ടായിരിക്കും. എറിഞ്ഞു കൊടുക്കുന്ന പന്തുകൾ പിടിക്കുകയും മൂന്ന് ഇടങ്ങളിലായി വെക്കുകയും ചെയ്യണം. അഖിൽ ആണ് മത്സരത്തിൽ വിജയിച്ചത് എന്തായാലും ബി​ഗ്ബോസ് ഹൗസിന് അടുത്ത ഒരാഴ്ചത്തേക്ക് നയിക്കാനുള്ള ആളെ കണ്ടെത്തിയിരിക്കുകയാണ്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+