Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ വാക്കുകള്‍ ദിവസം എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് റോബിന്‍: പൃഥ്വിരാജ് പ്രചോദനം, ഡീഗ്രേഡിങ് നടന്നു

ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ഫെയിം റോബിന്‍ രാധാകൃഷ്ണനാണ് മലയാളത്തിന്റെ അടുത്ത സൂപ്പർ സ്റ്റാറെന്ന നടി മല്ലിക സുകുമാരന്റെ വാക്കുകള്‍ നേരത്തെ വലിയ രീതിയില്‍ വൈറലായി മാറിയിരുന്നു. മികച്ച റിയാലിറ്റി ഷോ എന്റര്‍ടെയ്‌നര്‍ക്കുള്ള രാജ നാരായണ്‍ ജി പുരസ്‌കാരം റോബിന്‍ വാങ്ങിക്കാനെത്തിയപ്പോഴായിരുന്നു മല്ലിക സുകുമാരന്റെ വാക്കുകള്‍.

ഇപ്പോഴിതാ അന്നത്തെ ആ സംഭവം വീണ്ടും ഓർത്തെടുക്കുകയാണ് റോബിന്‍. മല്ലിക സുകുമാരനെ കണ്ട ആ ദിവസം എനിക്ക് ഉറങ്ങാന്‍ സാധിച്ചിരുന്നില്ലെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റോബിന്‍ പറയുന്നു.

മല്ലികാമ്മയുടെ വാക്കുകള്‍ കേട്ട ആ ദിവസം

മല്ലികാമ്മയുടെ വാക്കുകള്‍ കേട്ട ആ ദിവസം എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. ഒരു സൂപ്പർ സ്റ്റാറിന്റെ ഭാര്യയും രണ്ട് സൂപ്പർ സ്റ്റാറുടെ അമ്മയുമാണ് അവർ. ആ അമ്മയെ കണ്ടപ്പോള്‍ അവർ വന്ന് ഞാന്‍ കാണാനിരുന്ന മകനാണെന്നും പറഞ്ഞ് വന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. മല്ലികാമ്മ അവിടെ വരുമെന്ന് എനിക്ക് അറിയാം, അതുകൊണ്ട് തന്നെ ഞാന്‍ റോബിന്‍ രാധാകൃഷ്ണന്‍, ബിഗ് ബോസ് ഷോയിലൊക്കെ ഉണ്ടെന്ന് പറയാനായിരുന്നു ആലോച്ചിച്ചിരുന്നതെന്നും റോബിന്‍ പറയുന്നു.

പെട്ടെന്ന് കണ്ടപ്പോള്‍ മോനെ എന്ന് വിളിച്ച്

പെട്ടെന്ന് കണ്ടപ്പോള്‍ മോനെ എന്ന് വിളിച്ച് പറഞ്ഞ് ഇങ്ങോട്ട് വന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. ഞാന്‍ കാണാനിരുന്ന മോനാണ്, വീട്ടിലേക്ക് വരമമെന്നൊക്കെ സ്നേഹത്തോടെ സംസാരിച്ചു. സത്യം പറഞ്ഞാല്‍ ഭയങ്കര സന്തോഷമായി. എനിക്ക് പൃഥ്വിരാജിനെ വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡ് ശ്രദ്ധേയമാണ്. ഒരു സ്റ്റാർ കിഡ് ആയിട്ട് കൂടി വളർന്ന് വരുന്ന സമയത്ത് പൃഥ്വിരാജ് വലിയ രീതിയിലുള്ള ഡീഗ്രേഡിങ് നേരിട്ടിട്ടുണ്ട്.

അതിനെയെല്ലാം നേരിട്ടുകൊണ്ട് അദ്ദേഹം മുന്നോട്ട്

അതിനെയെല്ലാം നേരിട്ടുകൊണ്ട് അദ്ദേഹം മുന്നോട്ട് വന്നത് കണ്ട് വളർന്നയാളാണ് ഞാന്‍. അതിനെക്കുറിച്ചൊക്കെ സംസാരിക്കുമ്പോഴാണ് റോബിനാണ് അടുത്ത സൂപ്പർ സ്റ്റാർ എന്ന് മല്ലികാമ്മ പറയുന്നത്. അത് കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നിയെങ്കിലും സത്യം പറഞ്ഞാല്‍ എനിക്ക് സൂപ്പർ സ്റ്റാർ ആകണമെന്നൊന്നുമില്ലെന്നും ബിഗ് ബോസ് താരം അഭിപ്രായപ്പെടുന്നു.

ആളുകള്‍ അത്തരത്തിലുള്ള പ്രതീക്ഷകള്‍

ആളുകള്‍ അത്തരത്തിലുള്ള പ്രതീക്ഷകള്‍ വെച്ചുപുലർത്തുന്നത് കൊണ്ടാണ് ഞാന്‍ എടുക്കാന്‍ പോവുന്നത് ഒരു കുഞ്ഞുപടമാണെന്ന് പറയുന്നത്. ഒരു ചെറിയ പ്രതീക്ഷ കൊടുത്ത് കണ്ടാല്‍ മതി. ഒരു സൂപ്പർ സ്റ്റാർ ആവാന്‍ വേണ്ടിയുള്ള പടങ്ങളൊന്നും ചെയ്യില്ല. എനിക്ക് മനസ്സിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ എപ്പോഴെങ്കിലും ചെയ്യും. ചിലപ്പോള്‍ ആദ്യ പടം കഴിഞ്ഞ് വർഷങ്ങള്‍ക്ക് ശേഷമാവും രണ്ടാം പടം.

പിന്നെ ആരെന്ത് പറഞ്ഞാലും ഇവർ പറയുന്ന


പിന്നെ ആരെന്ത് പറഞ്ഞാലും ഇവർ പറയുന്ന പ്രഷറിലൊന്നും ജീവിക്കാന്‍ എന്നെ കിട്ടില്ല. എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും, ഇനിക്ക് ഇന്ന് ഉച്ചക്ക് ബിരിയാണി കഴിക്കണമെന്ന് തോന്നിയാല്‍ ബിരിയാണി കഴിക്കും. ഊണാണ് വേണ്ടതെന്ന് തോന്നിയാല്‍ അത് കഴിക്കും. ഞാനെന്ത് കഴിക്കണമെന്ന് ഞാന്‍ തീരുമാനിക്കും. അല്ലാതെ മറ്റുള്ളവർ നിർബന്ധിക്കുന്നത് ഞാന്‍ ചെയ്യില്ല.

ഞാന്‍ സൂപ്പർ സ്റ്റാർ ആവും എന്നുള്ളത്

ഞാന്‍ സൂപ്പർ സ്റ്റാർ ആവും എന്നുള്ളത് ഒരു അമ്മയുടെ വാക്കാണ്, അല്ലാതെ വേറൊന്നും അല്ല. അവരുടെ പ്രതീക്ഷകളാണെന്ന് കരുതുന്നില്ല. ആരുടേയും പ്രതീക്ഷകള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ എനിക്ക് സാധിക്കില്ല. പരീക്ഷക്ക് 90 ഉം 100 ഉം മാർക്ക് വേണമെന്ന് എന്റെ രക്ഷിതാക്കള്‍ പറഞ്ഞാല്‍ എന്നെക്കൊണ്ട് സാധിക്കില്ല. എനിക്ക് സാധിക്കുന്ന അറുപതോ എഴുപതോ മാർക്ക് വാങ്ങിക്കാം. പ്രതീക്ഷകളാണ് പല പ്രശ്നങ്ങള്‍ക്കും കാരണമെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.

 എനിക്ക് ഭയങ്കര ഇഷ്ടമുള്ള, ഇന്‍സ്‌പൈര്‍

അതേസമയം, എനിക്ക് ഭയങ്കര ഇഷ്ടമുള്ള, ഇന്‍സ്‌പൈര്‍ ആയിട്ടുള്ള ആക്ടറാണ് പൃഥ്വിരാജ്. എന്റെ ചെറുപ്പം കാലം തൊട്ട് ഭയങ്കര ഇന്‍സ്പയറിംഗായിട്ടുള്ള ആളാണ്. കാരണം ലൈഫില്‍ എന്തെങ്കിലും ഒക്കെ നേടിയെടുക്കണം അല്ലെങ്കില്‍ ലൈഫില്‍ ഒരുപാട് ഡൗണ്‍സ് വരുന്ന സമയത്ത് അത് എങ്ങനെ ഫേസ് ചെയ്യണം. ഒരുപാട് ഡീഗ്രേഡിംഗ് എല്ലാം പൃഥ്വിരാജ് സാര്‍ ഫേസ് ചെയ്തിട്ടുണ്ട്. അതുപോലെ ഞാനും ഇപ്പോള്‍ ഫേസ് ചെയ്യുന്നുണ്ട്- എന്നായിരുന്നു മല്ലിക സുകുമാരന്റ മുന്നില്‍ വെച്ച് റോബിന്‍ പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+