'അയാൾ തന്റെ സുഹൃത്തുമായി പ്രണയത്തിലാണെന്ന് അറിഞ്ഞു, എല്ലാ തെളിവും കിട്ടി'; കണ്ണു നിറഞ്ഞ് ആര്യ ബഡായി
കൊച്ചി: ബിഗ് ബോസ് ഷോയിലൂടെയാണ് നടിയും അവതാരകയുമായ ആര്യ ബഡായി തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ജാൻ എന്നാണ് താൻ അദ്ദേഹത്തെ വിളിക്കുന്നതെന്നും തങ്ങൾ ലിവിംഗ് ടുഗേദറാണെന്നുമൊക്കെ താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഷോ കഴിഞ്ഞ് പുറത്തുവന്നപ്പോൾ അയാൾ ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്ന് താരം തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ബന്ധത്തിൽ സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആര്യ. നടി ഫറ ഷിബ്ലയുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇത് തുറന്ന് പറഞ്ഞത്. വിശദമായി വായിക്കാം

'എന്താണ് ഗോസ്റ്റഡ് റിലേഷൻ എന്ന് നമ്മുക്ക് അറിയില്ല.ഇമോണഷ്ണലി ഇതിൽ ഇങ്ങനെ നമ്മൾ പെട്ട് കിടക്കും.അതിൽ നിന്നും പുറത്ത് കടക്കാൻ നമ്മൾ തന്നെ വിചാരിക്കണം. മറ്റെന്തൊക്കെ ശ്രമിച്ചിട്ടും കാര്യമില്ല. ബന്ധത്തിന്റെ ഓരോ ഘട്ടത്തിലും അവർ നമ്മളെ സ്നേഹിക്കുന്നുണ്ടെന്ന് നമ്മൾ വിശ്വസിക്കും, അവർ നമ്മളെ വിശ്വസിപ്പിച്ച് കൊണ്ടിരിക്കും'.

'അയാൾ ഗോസ്റ്റ് ചെയ്തിട്ട് പോയി എന്നതിൽ എനിക്ക് യാതൊരു വിഷമവും ഇല്ല. രണ്ട് കാര്യങ്ങളാണ് എന്നെ ബുദ്ധിമുട്ടിക്കുന്നത്. ഒന്ന് എന്നെ ഉപേക്ഷിക്കാൻ അദ്ദേഹത്തിന് പ്ലാൻ ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന് എന്നോട് പറയാമായാിരുന്നു. കാരണം പോലും പറയണ്ടായിരുന്നു. എനിക്ക് കമ്മിറ്റ് ചെയ്യാൻ പറ്റില്ല , ഇങ്ങനെ പോകാമെങ്കിൽ ഒകെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതിന് പറയുക മറ്റൊരു പേരാണ്. ഞാൻ അത്തരമൊരു ആളല്ല'.
ചിത്രം കടപ്പാട്-ഫറ ഷിബ്ല യുട്യൂബ്

'ഞാൻ ഡിപ്രഷനിലായിരുന്നു. എനിക്കൊരു പാനിക്ക് അറ്റാക്കുണ്ടായിരുന്നു.ഞാൻ കരുതിയത് ഹാർട്ട് അറ്റാക്ക് ആയിരിക്കുമെന്നാണ്. കാരണം 3.30ക്കാണ് അത് സംഭവിച്ചത്. എനിക്ക് നെഞ്ച് വേദന വന്ന് ഒരു ഭാഗം എന്തോ സംഭവിച്ചത് പോലെയായി.കണ്ണടഞ്ഞ് പോയി. സഹോദരിയും അവളുടെ ഹസ്ബന്റുമാണ് എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. അവർ പറഞ്ഞ് ഒരുപക്ഷേ പാനിക് അറ്റാക്കായിരിക്കാം എന്ന് പറഞ്ഞു'.

'എനിക്ക് എവിടെയെങ്കിലും പോയി ഇരുന്ന് ആരോടെങ്കിലും സംസാരിക്കാൻ പറ്റുമായിരുന്നില്ല. കാരണം എനിക്ക് പറയാൻ സ്പേസ് ഉണ്ടായിരുന്നവരൊക്കെ എന്നോട് ഇതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയവരാണ്. എന്റെ സുഹൃത്ത് രശ്മിയും ഭർത്താവ് അരുണിനോടുമാണ് ഞാൻ കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ഒരു കൗൺസിലറെ കാണാൻ അവരെന്നോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഞാൻ പോകുന്നത്'.

'പിന്നീട് ജീവിതം തിരക്കിലേക്ക് പറിച്ച് നടുകയായിരുന്നു. പുതിയ സംരംഭം ആരംഭിച്ചു. എന്നാൽ അപ്പോഴൊന്നും അയാൾ എന്നെ ബന്ധപ്പെട്ട് പോലുമില്ല. ഞാൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. ഓരോ തവണയും അദ്ദേഹം തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചു. എന്റെ സുഹൃത്തുമായി അയാൾ പ്രണയത്തിലാണെന്ന വിവരം എനിക്ക് ലഭിച്ചെങ്കിലും കൃത്യമായി അറിയുമായിരുന്നില്ല'.

'പിന്നീട് ആ ബന്ധത്തെ കുറിച്ചുള്ള എല്ലാ തെളിവുകളും എനിക്ക് കിട്ടി. അങ്ങനെയാണ് ഇനി ഈ ബന്ധത്തിൽ തുടരേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചത്. ഇയാൾ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നത്രയും കാലം അദ്ദേഹം എനിക്ക് നല്ലത് തന്നെയാണ് ചെയ്തത്. ഞങ്ങൾ ലിവിംഗ് ടുഗേദറിലായിരുന്നു. അദ്ദേഹം കാരണമാണ് ഞാൻ ഒരു സംരംഭം തുടങ്ങിയത് തന്നെ. അതൊക്കെ കൊണ്ട് മാത്രമാണ് അദ്ദേഹത്തിന്റെ പേര് പുറത്ത് ഞാൻ പറയാതിരുന്നത്'.

'ഞാൻ കംപ്ലീറ്റ്ലി ആ ബന്ധത്തിലായിരുന്നു. അദ്ദേഹമല്ലാതെ മറ്റൊരു പ്രയോറിറ്റി എനിക്ക് ജീവിതത്തിൽ ഇല്ലായിരുന്നു. ഇപ്പോൾ എന്നെ ഇഷ്ടപ്പെടുന്ന ആളുകളാണ് എന്റെ പ്രയോറിറ്റി. ഇതാണ് അയാളെന്നെ പഠിപ്പിച്ചത്. ഇപ്പോൾ തനിക്ക് എല്ലാം ഉണ്ട്. ഒരു കാര്യവുമില്ലാതെ പലതും തുറന്ന് പറയാൻ നിൽക്കരുത്'.












Click it and Unblock the Notifications