Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാലുപിടിച്ച് ബിഗ് ബോസിൽ കയറിപ്പറ്റി രാജാവായി നടക്കുന്നവർ'; ചാറ്റ് കണ്ടിട്ടുണ്ടെന്ന് ആര്യ, റോബിനോ?

പ്രൊഫൈലും വീഡിയോസും ഫോട്ടോസുമൊക്കെ അയച്ച് കൊടുത്ത് എനിക്ക് താത്പര്യമുണ്ടെന്നൊക്കെ പറഞ്ഞ് ഏഷ്യാനെറ്റിലെ ആളുകളുടെ പുറകെയായാലും ബിഗ് ബോസ് മുൻ മത്സരാർത്ഥികളുടെ പുറകെയുമൊക്കെ നടന്നവരാണെന്നും ആര്യ

rya3-1677909063.jpg -Properti

കൊച്ചി:ബിഗ് ബോസ് സീസൺ 2 വിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നടി കൂടിയായി ആര്യ ബഡായി. ബിഗ് ബോസിന് ശേഷം ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിട്ട താരം കൂടിയാണവർ. ബിഗ് ബോസിൽ പോയതിന് ശേഷം ആ ഷോയോടുള്ള താത്പര്യം നഷ്ടപ്പെട്ടുവെന്ന് ആര്യ പറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളോട് പോലും പരിപാടിയിലേക്ക് പോകേണ്ടെന്ന് തന്നെയാണ് താൻ ഇപ്പോഴും പറയാറുള്ളതെന്നും ആര്യ പറയുന്നു. ആർജെ മഞ്ജുവുമായുള്ള അഭിമുഖത്തിലാണ് ആര്യയുടെ വാക്കുകൾ.

അതേസമയം ബിഗ് ബോസിലേക്ക് ഒരു അവസരം കിട്ടാനായി കിണഞ്ഞ് പരിശ്രമിക്കുന്നവരെ തനിക്ക് അറിയാമെന്നും ആര്യ പറയുന്നു. അങ്ങോട്ട് കാല് പിടിച്ച് കയറി പറ്റിയവരേയും തനിക്ക് അറിയാമെന്നും ആര്യ അഭിമുഖത്തിൽ വെളിപ്പെടുത്തി. അഭിമുഖത്തിലെ താരത്തിന്റെ വാക്കുകളിലേക്ക്

agearya-1596595768-1677908564.jpg -Prope

'ബിഗ് ബോസിൽ പോയ മത്സരാർത്ഥികളിൽ ഭൂരിഭാഗം ആളുകളും പറയുന്ന ഒരു കാര്യം നിങ്ങൾ കാണാത്ത പല കാര്യങ്ങളും അതിനുള്ളിൽ സംഭവിച്ചിട്ടുണ്ടെന്നാണ്. പക്ഷേ പുറത്ത് വന്ന് അതൊന്നും ബോധ്യപ്പെടുത്തി തരാൻ ആകില്ല. ആളുകൾ അതൊന്നും കേൾക്കില്ലെന്നതാണ് സത്യം. അതിനൊന്നും അതുകൊണ്ട് ഒരു മത്സരാർത്ഥികളും മെനക്കെടാറില്ല. നിങ്ങൾ കാണാത്തതും കേൾക്കാത്തതുമായ പല നല്ല കാര്യങ്ങളുണ്ടാകും. നിങ്ങൾ ശത്രുക്കളെന്ന് കരുതുന്ന രണ്ട് പേർ തമ്മിലുള്ള വളരെ നല്ല നിമിഷങ്ങൾ അവിടെ ഉണ്ടായിട്ടുണ്ടാകും. ഞങ്ങൾ എന്റെർടെയിൻ ചെയ്യുന്നതൊന്നും നിങ്ങൾ കണ്ടിട്ടില്ല, പ്രേക്ഷകരെ എന്റെർടെയിൻ ചെയ്യിക്കുന്നത് മാത്രമാണ് വന്നിട്ടുള്ളത്, അതാണ് ബിഗ് ബോസ്. ബിഗ് ബോസിലേക്ക് വിളി വരുമ്പോൾ പോയക്കേല്ലേയെന്ന് സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. ഇനിയും അങ്ങനെയെ പറയുകയുള്ളു. എനിക്ക് ഇഷ്ടമല്ല, നമ്മൾ അറിഞ്ഞ് വെച്ച് കൊണ്ട് കുഴിയിൽ ചാടിക്കുമോ? എനിക്ക് സ്നേഹമുള്ളത് കൊണ്ടാണ്'

12arya-1626351046-1677908545.jpg -

ബിഗ് ബോസിലേക്ക് പോകാൻ എനിക്ക് ഇങ്ങോട്ടാണ് കോൾ വന്നത്. എന്നാൽ ബിഗ് ബോസിൽ പോകാൻ വേണ്ടി അങ്ങോട്ടേക്ക് ചെന്ന് കാല് പിടിച്ച് പോയവരെ എനിക്ക് അറിയാം. അങ്ങനെ വന്ന് രാജാക്കൻമാരായി ഇപ്പോഴും സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ആളുകൾ ഉണ്ട്. ഒരു വർഷത്തോളം സ്ട്രഗിൾ ചെയ്ത് കയറിയ ആളുകളാണ്.പ്രൊഫൈലും വീഡിയോസും ഫോട്ടോസുമൊക്കെ അയച്ച് കൊടുത്ത് എനിക്ക് താത്പര്യമുണ്ടെന്നൊക്കെ പറഞ്ഞ് ഏഷ്യാനെറ്റിലെ ആളുകളുടെ പുറകെയായാലും ബിഗ് ബോസ് മുൻ മത്സരാർത്ഥികളുടെ പുറകെയുമൊക്കെ നടന്നവരാണ്. അതിന്റെ ചാറ്റുകളൊക്കെ കണ്ടിട്ടുണ്ട്. അങ്ങനെ അങ്ങോട്ട് റിക്വസ്റ്റ് ചെയ്ത് കയറുന്നവരുമുണ്ട്, നമ്മുടെ ബിഗ് ബോസിന്റെ മെയിൻ പ്രൊഡക്ഷൻ ടീം തിരഞ്ഞെടുക്കുന്നവരുമുണ്ട്. ഇതൊരു ഈസി പ്രോസസ് ഒന്നുമല്ല. ആദ്യം ഒരു ജനറൽ ലിസ്റ്റ് , പിന്നെ മൂന്ന് ഷോർട്ട് ലിസ്റ്റ്, പിന്നെ അഞ്ച് ഇവ്‍റർവ്യൂ സിറ്റിംഗ് സൈക്കാട്രിസ്റ്റ് സിറ്റിംഗ് എന്നതൊക്കെ കഴിഞ്ഞിട്ടേ തിരഞ്ഞെടുക്കപ്പെടുകയുള്ളൂ.

 arya2--1677397888-167790855

ഏഷ്യാനെറ്റിൽ ജോലി ചെയ്യുന്ന ആൾക്കാർക്ക് വരെ ഈ ബിഗ് ബോസിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകുമോയെന്ന് ചോദിച്ച് കോൾ പോകാറുണ്ടെന്നതാണ്. മുൻ മത്സരാർത്ഥികൾക്ക് കോൾ വരും. എനിക്ക് അടക്കം നിരവധി കോൾ വന്നിട്ടുണ്ട്', ആര്യ പറഞ്ഞു.

അതേസമയം ആര്യ ഉദ്ദേശിച്ചത് ഡോ റോബിൻ രാധാകൃഷ്ണനെയാണോയെന്നതാണ് ചർച്ച. താൻ ബിഗ് ബോസിൽ അങ്ങോട്ട് അവസരം തേടി പോയ ആളാണെന്ന് റോബിൻ പറഞ്ഞിട്ടുണ്ട്. കഷ്ടപ്പെട്ട് അഷന്ങ്ങോട്ട് പോയി ഓഡിഷന് വേണ്ടി അവസരം തേടുകയായിരുന്നു, മുൻ ബിഗ് ബോസ് താരമായ അനൂപ് ആണ് തന്നെ സജസ്റ്റ് ചെയ്തതെന്നും റോബിൻ വെളിപ്പെടുത്തിയിരുന്നു. മുൻപ് മോട്ടിവേഷ്ണൽ സ്പീക്കർ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു റോബിൻ. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന നിലയിലാണ് റോബിൻ ഷോയുടെ ഭാഗമായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+