'വെള്ളടിക്കുമ്പോഴൊക്കെയാണ് ഐ മിസ് യു എന്ന് മെസേജിടുക, അയാളെ വിശ്വസിക്കരുതെന്ന് പലരും പറഞ്ഞു'; ആര്യ
കൊച്ചി: തന്റെ മുൻ പ്രണയത്തെ കുറിച്ചും കടന്നു പോയ മോശം അനുഭവങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞ് നടിയും അവതാരകയുമായ ആര്യ ബാബു. ബിഗ് ബോസിൽ വെച്ച് തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത് അദ്ദേഹത്തെ താൻ അത്രമാത്രം വിശ്വസിച്ചത് കൊണ്ടാണെന്ന് ആര്യ. അയാൾക്ക് തന്നെ ഉപേക്ഷിക്കാൻ പ്ലാൻ ഉണ്ടായിരുന്നു. അത് അയാൾക്ക് തന്നോട് നേരത്തേ പറയാമായിരുന്നുവെന്നും ആര്യ പറഞ്ഞു. ബിഗ് ബോസിൽ വെച്ച് ജാൻ എന്നയാളെ താൻ പ്രണയിക്കുന്നുണ്ടെന്ന് ആര്യ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഷോ കഴിഞ്ഞ് പുറത്ത് വന്നപ്പോൾ അയാൾ തന്നെ ഉപേക്ഷിച്ചുവെന്നായിരുന്നു നടി വ്യക്തമാക്കിയത്. നടി ഫറ ഷിബ്ലയുമായി നടത്തിയ അഭിമുഖത്തിലാണ് നടിയുടെ തുറന്ന് പറച്ചിൽ.

'എന്റെ പഴയ ബന്ധത്തെ കുറിച്ച് താൻ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. കാരണം ആ ബന്ധത്തിൽ താൻ പൂർണമായും എന്നെ ഇൻവെസ്റ്റ് ചെയ്തിരുന്നു. ഞാൻ കരുതിയിരുന്നത് അദ്ദേഹവും ഈ ബന്ധത്തിൽ എന്നെ പോലെ തന്നെയായിരുന്നുവെന്നാണ്. തനിക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു അത്. ഞാൻ അദ്ദേഹത്തെ വിശ്വസിച്ചു. ആ വിശ്വാസം തനിക്ക് ഉള്ളത് കൊണ്ടായിരുന്നു ബിഗ് ബോസ് പോലൊരു പരിപാടിയിൽ വെച്ച് തന്റെ ബന്ധത്തെ കുറിച്ച് പരസ്യമായി പറഞ്ഞത്'.

'ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ പോകുന്നുവെന്ന് അദ്ദേഹം തന്ന വിശ്വാസത്തിന്റെ പുറത്താണ് താൻ ബിഗ് ബോസിൽ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത്. ഞാൻ ബിഗ് ബോസിൽ പോകുന്നതിന് തൊട്ട് മുൻപ് എയർപോട്ട് വരെ കൊണ്ടുവിട്ടതും അദ്ദേഹമായിരുന്നു. ഞാൻ ഇറങ്ങുന്നതിന് തൊട്ട് മുൻപ് അദ്ദേഹം ചോദിച്ചിരുന്നു ഈ ബന്ധത്തെ കുറിച്ച് നീ ഷോയിൽ പറയാൻ ഉദ്ദേശിച്ചിട്ടുണ്ടോയെന്ന്. ഞാൻ അങ്ങനെ പ്ലാൻ ചെയ്തില്ലെന്നായിരുന്നു മറുപടി നൽകിയത്'.

'ഷോയ്ക്കിടെ പറയേണ്ട സാഹചര്യം ഉണ്ടായാൽ താൻ പറയുമെന്ന് ഞാന് പറഞ്ഞിരുന്നു.അപ്പോൾ അദ്ദേഹം പറഞ്ഞത് ചാടികയറി പറഞ്ഞ് വഷളാക്കരുത്, പറയുന്നതിന് മുൻപ് ആലോചിക്കണം, എന്റെ പേര് പറയരുതെന്നൊക്കെ അദ്ദേഹം പറഞ്ഞു. അദ്ദേഹം അത് പറഞ്ഞപ്പോൾ എനിക്ക് വല്ലാതെ പോലെ തോന്നി. എന്തുകൊണ്ടായിരിക്കും അങ്ങനെ പറഞ്ഞതെന്ന് ഞാൻ ചിന്തിച്ചിരുന്നു'.

'കാരണം ബിഗ് ബോസിൽ ഞാൻ പോകണമെന്ന് ഏറ്റവും കൂടുതൽ നിർബന്ധിച്ച വ്യക്തി അദ്ദേഹമായിരുന്നു. അതൊരു അവസരമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ ഷോയിൽ നിന്നും പുറത്ത് വന്നപ്പോഴാണ് എനിക്ക് മനസിലായത് അദ്ദേഹത്തിന് എന്നെ ഉപേക്ഷിക്കാനുള്ള പ്ലാൻ ഉണ്ടായിരുന്നുവെന്ന്'.

'ഞാൻ ഷോയിൽ 24 മണിക്കൂറും അദ്ദേഹത്തെ കുറിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ ഭാവി പദ്ധതികളെ കുറിച്ച് സംസാരിച്ച് കൊണ്ടേയിരുന്നു. ഷോ 24 മണിക്കൂറും ടെലികാസ്റ്റ് പോകുന്നതിനാൽ അദ്ദേഹം അതൊക്കെ കണ്ടതാണ്. അദ്ദേഹം ക്രൂക്കഡ് ആയിരുന്നോ എന്ന് എനിക്കറിയില്ല. അദ്ദേഹം ഇത് വർഷങ്ങളായി ചെയ്ത് കൊണ്ടിരിക്കുന്ന സംഭവമാണ്'.

'അദ്ദേഹത്തെ വിശ്വസിക്കരുതെന്ന് എനിക്ക് പരിചയമില്ലാത്തവർ അടക്കം പലരും വന്ന് പറഞ്ഞിട്ടുണ്ട്. അയാൾക്ക് ഒരു ഹിസ്റ്ററി ഉണ്ടെന്ന് പലരും പറഞ്ഞപ്പോഴും വിശ്വസിക്കാൻ ഞാൻ തയ്യാറായില്ല. ബിഗ് ബോസിന് പുറത്തിറങ്ങിയപ്പോൾ താൻ കടന്ന് പോയത് അതിഭീകരമായ അവസ്ഥയിലൂടെയാണ്'.

'ഇദ്ദേഹം വെള്ളടിക്കുമ്പോഴൊക്കെയാണ് ദുബായിൽ ഇരുന്ന് എനിക്ക് നിങ്ങളെ മിസ് ചെയ്യുന്നു എന്നൊക്കെ മെസേജ് അയക്കുക. ഞാൻ നിന്നെ കാണാൻ വരുന്നുവെന്ന് പറയും. ആ മെസേജുകൾ ഒക്കെ ഞാൻ എടുത്ത് വെച്ചിട്ടുണ്ട്. അടുത്ത ദിവസം ഈ മെസേജുകളെ കുറിച്ച് ചോദിക്കുമ്പോൾ ഇതൊന്നും അദ്ദേഹത്തിന് ഓർമയേ ഉണ്ടാകില്ല. അതൊരു മിസ്റ്റേക് ആയിരുന്നുവെന്നൊക്കെ പറയും. എന്നെ ബുദ്ധിമുട്ടിച്ചത് എന്നെ ഉപേക്ഷിക്കാൻ അദ്ദേഹത്തിന് പ്ലാൻ ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന് എന്നോട് പറയാമായാിരുന്നു. കാരണം പോലും പറയണ്ടായിരുന്നു', താരം പറഞ്ഞു.












Click it and Unblock the Notifications