Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഡിംപല്‍ ഭാലിന് ഷൂട്ടിനിടെ അപകടം, വെള്ളത്തില്‍ വീണു': കേട്ടതൊന്നുമല്ല സത്യം, പുതിയ വീഡിയോ പുറത്ത്

ബിഗ് ബോസ് മലായാളം സീസണിലെ മികച്ച മത്സരാർത്ഥികളില്‍ ഒരാളായിരുന്നു ഡിംപല്‍ ഭാല്‍. മലയാളികളുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന രീതികളായിരുന്നില്ല എന്നതിനാല്‍ തന്നെ തുടക്കത്തില്‍ താരത്തെ അത്രയധികം ആളുകള്‍ക്ക് ഇഷ്ടമായിരുന്നില്ല. എന്നാല്‍ പിന്നീട് ആരാധകരുടെ മനസ്സിലേക്ക് താരം ഇടിച്ച് കയറുന്നതാണ് കാണാന്‍ സാധിച്ചത്.

കാന്‍സർ രോഗത്തെ അതിജീവിച്ച താരം ബിഗ് ബോസിന് ശേഷം അടുത്തിടെ സ്വന്തം സംരഭങ്ങളുമായി മുന്നോട്ട് പോവുകയാണ്. എന്നാല്‍ ഇതിനിടയിലാണ് താരത്തിന് ഷൂട്ടിനിടെ അപകടം സഭവിച്ചുവെന്ന വാർത്തകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അടുത്തിടെ പുറത്ത് വിട്ടത്.

ഒരു തോണി യാത്രക്കിടയിൽ കായലിലേക്ക് വീഴുന്ന

ഒരു തോണി യാത്രക്കിടയിൽ കായലിലേക്ക് വീഴുന്ന തരത്തിലുള്ള ഡിംപലിന്റെ ഒരു വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. 'തോണിയിൽ സഞ്ചരിക്കുമ്പോൾ കായലിലേക്ക് മറിഞ്ഞ് വീണ് ഡിംപലിന് പരിക്ക്' എന്നരീതിയിലായിരുന്നു ഈ സംഭവം പ്രചരിച്ചത്. ഇതോടെ നിരവധി ആരാധകരും ഇതേക്കുറിച്ച് അന്വേഷിച്ച് മുന്നോട്ട് വന്നു.

എന്തെങ്കിലും അപകടം സംഭവിച്ചതാണോ

എന്തെങ്കിലും അപകടം സംഭവിച്ചതാണോ അതോ ഷൂട്ടിങ്ങിങിനിടെ വെള്ളത്തിലേക്ക് വീണതാണോയെന്നായിരുന്നു പലരുടേയും ചോദ്യം. തോണിയിലുണ്ടായിരുന്നു ആളുകള്‍ ടിംപലിന്റെ കൈപിടിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഈ സംഭവമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഷൂട്ടിനിടെ ഉണ്ടായ അപകടമോ വീഴ്ചയോ

പ്രചരിച്ചത് പോലെ ഇത് ഷൂട്ടിനിടെ ഉണ്ടായ അപകടമോ വീഴ്ചയോ ഒന്നും അല്ല. ഒരു യൂട്യൂബ് ചാനല്‍ പരിപാടിക്കിടെ താരം അറിഞ്ഞുകൊണ്ട് തന്നെ വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഇത് സംബന്ധിച്ച മുഴുവന്‍ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. വെള്ളത്തിലേക്ക് ഇറങ്ങിപ്പോയ താരം ആദ്യം ആശ്ചര്യപ്പെട്ടുപോയി എന്നുള്ളത് മാത്രമാണ് സത്യം. ഈ സമയത്തിന്റെ താരത്തിന്റെ പ്രതികരണവും വെള്ളത്തിലേക്ക് ഇറങ്ങുന്നതുമാണ് അപകടം എന്ന നിലയില്‍ പ്രചരിച്ചത്.

Face Care: പാടുകള്‍ പോയി മുഖം വെട്ടിത്തിളങ്ങണോ? എടുക്കൂ ഒരു പഴവും അല്‍പം കറ്റാർവാഴ ജെല്ലും

തോണിയില്‍ നിന്നും കായലിലേക്ക് ഇറങ്ങുന്ന താരം

തോണിയില്‍ നിന്നും കായലിലേക്ക് ഇറങ്ങുന്ന താരം ആദ്യ സമയങ്ങളിലെ അമ്പരപ്പിന് ശേഷം മറ്റുള്ളവരുമായി കക്ക വാരുന്നതും ശേഷം അത് കരയില്‍ കൊണ്ടുവന്ന് പാചകം ചെയ്ത് കഴിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലാണ് ഡിംപലിനെ കായലില്‍ കക്കവാരനായി ഇറക്കിയത്.

കക്കയിറച്ചിയും കപ്പയും മീന്‍കറിയും കഴിക്കുന്ന

കക്കയിറച്ചിയും കപ്പയും മീന്‍കറിയും കഴിക്കുന്ന താരം ഇന്നത്തെ ദിവസം ഞാന്‍ എല്ലാം മറന്ന അവസ്ഥയിലാണെന്നാണ് അഭിപ്രായപ്പെടുന്നത്. ഒരു ഡ്രസ് മാറുന്നത് പോലെ വേഗത്തിലാണ് കായലില്‍ പോയി കക്കവാരി വന്ന് വൃത്തിയാക്കി ഭക്ഷണമുണ്ടാക്കിയത്. എനിക്കിനി വേറെ ഒന്നും നടന്നില്ലെങ്കിലും ഞാന്‍ കക്കവാരാനായി വന്നോളുമെന്നും തമാശയായി ഡിംപല്‍ പറയുന്നു.

ബിഗ് ബോസ് സീസണ്‍ 3 യില്‍ മൂന്നാം സ്ഥാനം

അതേസമയം, ബിഗ് ബോസ് സീസണ്‍ 3 യില്‍ മൂന്നാം സ്ഥാനമായിരുന്നു ഡിംപലിന് ലഭിച്ചത്. പിതാവിന്റെ വിയോഗത്തെ തുടർന്നാണ് ഗെയിം അവസാനിപ്പിച്ച് പുറത്ത് പോയിരുന്നെങ്കിലും പിന്നീട് വീണ്ടും ഷോയിലേക്ക് എത്തുകയായിരുന്നു താരം. ഹേറ്റേഴ്സിനെ പോലും തന്റെ ഫാൻസ് ആക്കി മാറ്റിയ ഡിംപലിന്റെ മിടുക്കും അന്ന് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ക്യാൻസർ സർവൈവലിനെ കുറിച്ചു ചിരിച്ചുകൊണ്ട്

'ക്യാൻസർ സർവൈവലിനെ കുറിച്ചു ചിരിച്ചുകൊണ്ട്, ഇനിയും ഞാൻ ഓടും എനിക്കിഷ്ടമുള്ളതൊക്കെ ചെയ്യുമെന്ന് അവൾ വീണ്ടും വീണ്ടും പറഞ്ഞപ്പോൾ, വീണു പോയ ഒരുപാടുപേർക്ക് അതു വലിയൊരു പ്രചോദനമായി. തന്റെ വസ്ത്രത്തെക്കുറിച്ചു കലുങ്കിലിരുന്നു കമെന്റടിച്ച സഹ മത്സരാർത്ഥിയോട് "never ever comment on costume" എന്നു പറഞ്ഞവൾ വായടപ്പിച്ചപ്പോൾ പുറത്തുയർന്ന കൈയ്യടികളുടെ ഒച്ച അത്ര വലുതായിരുന്നു'- എന്നായിരുന്നു ഡിംപലിനെക്കുറിച്ച് ഒരു ആരാധാകന്‍ നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+