ആരതി കേസ് കൊടുക്കുന്നു: കോപ്പിയടിച്ചെന്ന് റിയാസിന് എന്താണ് ഉറപ്പ്: റോബിനോടുള്ള ദേഷ്യമെന്നും സായി
റോബിനുമാള്ള വിവാവ നിശ്ചയത്തിന്റെ ചടങ്ങില്‍ ആരതി ധരിച്ച ഡ്രസ്സിന് നേരെയാണ് ഇപ്പോള്‍ കോപ്പിയടി ആരോപണം ഉയർന്ന് വന്നിരിക്കുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫെയിം റോബിന്റേയും സംരഭകയും നടിയുമായ ആരതി പൊടിയുടേയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ലക്ഷ്മിപ്രിയ, ബ്ലെസ്ലീ തുടങ്ങിയ ബിഗ് ബോസ് സുഹൃത്തുക്കളും ഗായിക അമൃത സുരേഷ് ഉള്‍പ്പടേയുള്ള പ്രമുഖരും പങ്കെടുത്ത ചടങ്ങ് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ബിഗ് ബോസ് പോലെ തന്നെ അല്ലറ, ചില്ലറ വിവാദങ്ങള്‍ ഈ ചടങ്ങിനെ ചുറ്റിപ്പറ്റിയും ഉയർന്ന് വന്നു.
അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഡിസൈനർ കൂടിയായ ആരതി പൊടിയുടെ ഡ്രസ്സിനെപറ്റിയുള്ളത്. റിയാസ് സലീം ഉള്‍പ്പടേയുള്ളവർ ഇതിന്റെ ഭാഗമാവുകയും ചെയ്തു. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവമായി റോബിന്റെ സുഹൃത്തും യൂട്യൂബ് വ്ളോഗറുമായ സായികൃഷ്ണ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ആരതി പൊടിയുടെ ഡ്രസ് കോപ്പിയടിയാണെ
ആരതിപൊടിയുടെ ഡ്രസ് കോപ്പിയടിയാണെ, ഡിസൈനർ വേറെയാണോ, ഡിസൈനറുടേയും റിയാസിന്റെയും സ്റ്റോറി നോക്കണെ എന്നും പറഞ്ഞുകൊണ്ട് നിരവധി പേരാണ് മെസേജ് അയച്ചുകൊണ്ടിരിക്കുന്നത്. എന്താണ് ഈ കോപ്പിയടി എന്ന് പറയുന്നത് കൊണ്ട് ഉദ്ധേശിക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഈച്ചക്കോപ്പി എന്നാണെങ്കില്‍ ആ ഡ്രസ് അതുപോലെ തന്നെ കോപ്പിയടിച്ച് വെക്കണമെന്നും സായി പറയുന്നു.

പ്രമുഖ ബ്രാന്‍ഡുകളൊക്കെ ചില ഡ്രസ്സുകള്‍ ഇറക്കിയാണ് അവരുടെ അതേ പാറ്റേണിലും ബ്രാന്‍ഡിന്റെ പേരില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയും ഇറക്കുന്ന സംഭവമാണ് കോപ്പിയടി. നേരെ മറിച്ച് ഒരു ഡിസൈനോ, പാറ്റേണോ എവിടെയെങ്കിലും കണ്ടാല്‍ ആ പാറ്റേണ്‍ മനസ്സില്‍ വെച്ച് അവരുടേതായ രീതിയില്‍ പുതിയത് ഉണ്ടാക്കാന്‍ പാറ്റും. മറ്റുള്ളവയില്‍ നിന്നുള്ള പ്രചോദനം എന്നൊക്കെ ഇതിന് പറയാന്‍ സാധിക്കും.

കൃത്യസമയത്ത് ഈ വിവാദത്തില്‍ പിടിച്ച് കയറി
ഇത് കോപ്പിയാണ്, പ്രചോദനമാണ് എന്നൊന്നും ഇത് ഒരിക്കലും പറയാന്‍ സാധിക്കില്ല. എല്ലാവരും ഇപ്പോള്‍ എടുത്ത് കാണിക്കുന്ന ആ ഡ്രസ് മോഡലിന്റെ ഡിസൈന്‍ ആരും കോപ്പിയടിക്കരുതെന്ന് പറഞ്ഞ് അവർ ബ്രാന്‍ഡിങ് ചെയ്യുകയോ പേറ്റന്‍റ് വാങ്ങുകയോ ചെയ്തിട്ടില്ല. അപ്പോള്‍ ഈ കൃത്യസമയത്ത് ഈ വിവാദത്തില്‍ പിടിച്ച് കയറി പത്ത് സ്റ്റോറിയും സ്റ്റാറ്റസും ഇടാനുള്ള ശ്രമമാണെന്നും വ്ളോഗർ ചൂണ്ടിക്കാട്ടുന്നു.
ആവണക്കെണ്ണയാണ് മുടിയുടെ എനർജി ഓയില്‍: പരീക്ഷിച്ച് നോക്കൂ, തഴച്ച് വളരുന്നത് കാണാം

ഇതൊക്കെ സെല്‍ഫ് പ്രമോഷന്റെ ഒരു തരം ഭാഗമാണ്. ആരതി പൊടി ഇന്നലെ വന്നിട്ട് ഈ ഡ്രസ്സിന് രണ്ട് ലക്ഷം രൂപയുണ്ടെന്നും ഇതുണ്ടാക്കാന്‍ ഇത്ര ദിവസം എടുത്തെന്നും പറഞ്ഞു. അപ്പോഴാണ് വേറൊരു ടീം വന്ന് 35000 രൂപക്ക് 20 ദിവസം കൊണ്ട് ഉണ്ടാക്കാമെന്നും പറയുന്നു. ഇതിന്റെ ഒക്കെ ഇടയിലാണ് റിയാസ് സലീമിന്റെ സ്റ്റോറി വരുന്നത്.

റിയാസ് സലീം സ്റ്റോറി ഇടുന്നത് സ്വാഭാവികമാണ്. ആരോടെങ്കിലും ശത്രുതയോ ദേഷ്യമോ ഉണ്ടെങ്കില്‍ അവർക്ക് എന്തെങ്കിലും പ്രശ്നം ഉള്ളതായി പറഞ്ഞ് കേള്‍ക്കുമ്പോള്‍ നമുക്ക് മനസ്സിന് ഒരു സുഖം. ഉണ്ണി മുകുന്ദനെതിരെ കേസ് വന്നപ്പോള്‍ സന്തോഷമായി എന്ന് ഞാന്‍ പറഞ്ഞത് പോലെയാണിത്. അത്തരം ഒരു സുഖം റിയാസും കണ്ടതായി ആലോചിച്ചാല്‍ മതി.

ആരതി പൊടി 100 ശതമാനം കോപ്പി അടിച്ചതാണെന്ന് റിയാസ് സലീമിന് ഉറപ്പിച്ച് പറയാന്‍ സാധിക്കുമോ. അങ്ങനെ പറയുകയാണെങ്കില്‍ തന്നെ അത് നിയമപരമായി തെളിയിക്കണം. രണ്ട് ഡ്രസും തമ്മില്‍ വ്യത്യാസം ഉണ്ടെന്നാണ് എനിക്ക് തോന്നിയത്. 'വിവാദങ്ങള്‍ക്ക് തനിക്ക് താല്‍പര്യമില്ല, പൊലീസ് കേസുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ചെയ്തോ, അല്ലെങ്കില്‍ വിവാദം ഉണ്ടാക്കാന്‍ ശ്രമിച്ചവർക്കെതിരെ താന്‍ കേസ് കൊടുക്കാന്‍ പോവുകയാണ് '- ആരതി പൊടി വ്യക്തമാക്കിയിട്ടുണ്ടെന്നും സായി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications