Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് ഹൗസിൽ സാത്താൻ സേവ, മരത്തിൽ കണ്ട തകിടുകൾ, മത്സരാർത്ഥി പറഞ്ഞത്'; പ്രതികരിച്ച് സാബുമോൻ

കൊച്ചി: ബിഗ് ബോസ് ഷോയുടെ രഹസ്യ സ്വഭാവം തന്നെയാണ് ആ ഷോയുടെ ഏറ്റവും വലിയ പ്രത്യേകതയും . മത്സരാർത്ഥികളെ എങ്ങനെയാണ് ഷോയിലേക്ക് തിരഞ്ഞെടുക്കുന്നതെന്നത് മുതൽ തുടങ്ങുന്നുണ്ട് ഷോയെ കുറിച്ചുള്ള നിഗൂഢത. ഷോ സ്ക്രിപ്റ്റഡ് ആണോയെന്നത് പോലുള്ള സംശയങ്ങൾ ഇപ്പോഴും പ്രേക്ഷകർ ഉയർത്തുന്നുണ്ട്.

ഇപ്പോഴിതാ ഇത്തരം ചർച്ചകളിൽ പ്രതികരിക്കുകയാണ് ബിഗ് ബോസ് സീസൺ വൺ വിജയിയായ സാബു മോൻ അബ്ദുസമദ്. മൈൽസ്റ്റോൺ മെയ്ക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

തകിടും സാധനങ്ങളും ഒക്കെ കെട്ടിവെച്ചിട്ടുണ്ടെന്ന്


ബിഗ് ബോസ് ഹൗസിനുള്ളിൽ സാത്താൻ സേവയുണ്ടെന്ന് ഷോയുടെ മറ്റൊരു സീസണിലെ മത്സരാർത്ഥി തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് സാബുമോൻ പറയുന്നത്. 'ചേട്ടാ അതിനകത്ത് കുറെ സംഭവങ്ങൾ ഉണ്ട്, ഇലുമാനിറ്റി പോലൊരു സംഭവമുണ്ട്, ചാത്താൻ സേവയാണെന്നൊക്കെ പറഞ്ഞ്. ഞാൻ എന്താന്ന് ചോദിച്ചപ്പോൾ പറഞ്ഞത് അതിന്റെ ഒരു സ്ഥലത്ത് തകിടും സാധനങ്ങളും ഒക്കെ കെട്ടിവെച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാനും കണ്ടിട്ടുണ്ട്'

വാസ്തു നോക്കിയിട്ട് സെറ്റ് പൊളിയാതിരിക്കാൻ


'യഥാർത്ഥത്തിൽ ഈ സെറ്റ് ഉണ്ടാക്കുന്നത് ഹിന്ദിക്കാര് പണിക്കാരാണ്. അവർ വാസ്തു നോക്കിയിട്ട് സെറ്റ് പൊളിയാതിരിക്കാൻ വേണ്ടി വെച്ചതാണ്. നമ്മൾ വീടിന് മുന്നിൽ ദൃഷ്ടി തട്ടാതിരിക്കാൻ പടമൊക്കെ വെയ്ക്കില്ലേ, അതുപോലെ ചെയ്ത് വെച്ച സാധനമാണ് , അത് കണ്ടിട്ടാണ് ഈ പറയുന്നത്. ഞാൻ അരിച്ച് പെറുക്കി നടക്കുവാർന്നു അവിടെ. അത് കണ്ടിട്ടാണ് സാത്താൻ സേവയാണെന്നൊക്കെ പറയുന്നത്. ഷോയിൽ നിന്നും പുറത്തായതിന്‌റെ വിഷമമാണ്. അതാണ് സാത്താൻ സേവയൊന്നെക്കെ പറയുന്നത്', സാബു മോൻ പറഞ്ഞു.

വളരെ നല്ലൊരു സ്ത്രീയാണ്


തനിക്കൊപ്പം ഉണ്ടായിരുന്ന ബിഗ് ബോസ് മത്സരാർത്ഥികളെ കുറിച്ചും സാബു മോൻ പ്രതികരിച്ചു. സീസൺ വൺ രണ്ടാം സ്ഥാനക്കാരി കൂടിയായ നടിയും അവതാരകയുമായ പേളി മാണി അടിപൊളി വ്യക്തിയാണെന്നായിരുന്നു സാബു പറഞ്ഞത്.'ഞങ്ങൾ ഇപ്പോൾ അയൽക്കാരാണ്. രഞ്ജിനി ഹരിദാസ് വളരെ നല്ലൊരു സ്ത്രീയാണ്'.

റോബിനെ കുറിച്ചുള്ള ചോദ്യത്തിന്


മനുഷ്യർക്ക് സ്ക്രീനിൽ ഒന്നും റിയൽ ലൈഫ് വേറെയുമാണ്. ആളുകൽ അത് കണ്ട് വിലയിരുത്തും. വ്യക്തിപരമായി അറിയുന്നവർ വേറെ ലോകമായിരിക്കും. സുരേഷേട്ടോനൊക്കെ എന്ത് പറഞ്ഞാലും വിശ്വസിക്കും. ഞാൻ സ്റ്റാച്യു ഓഫ് ലിബർട്ടിഡെ മുന്നിലാ വേഗം ഓട്ടോ വിളിച്ച് വാ പറഞ്ഞാൽ എവിടാടെ എന്ന് ചോദിച്ച് അദ്ദേഹം വരും. നാടൻ മനുഷ്യൻ',സാബു പറഞ്ഞു. ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥി റോബിനെ കുറിച്ചുള്ള ചോദ്യത്തിന് നോ കമന്റ്സ് എന്നായിരുന്നു സാബുവിന്റെ മറപരടി.

പ്രാങ്ക് എന്നത് എന്റെർടെയിൻമെന്റ്


തരികിടയെന്ന പ്രാങ്ക് ഷോ അവതരിപ്പിച്ചാണ് സാബു മോൻ മിനി സ്ക്രീനിലെത്തുന്നത്. തന്റെ പ്രാങ്ക് ഷോകളെ കുറിച്ചും താരം മനസ് തുറന്നു. ' പ്രാങ്ക് ചെയ്യുക വളരെ ശ്രമകരമായ കാര്യമാണ്. എല്ലാ സാധ്യതകളും പരിശോധിച്ച് വേണം ചെയ്യാൻ. പ്രാങ്ക് എന്നത് എന്റെർടെയിൻമെന്റ് ആയിരിക്കണം. പ്രാങ്കിനും ടോർച്ചറിനും ഇടയിൽ ഒരു നേർത്ത വരയെ ഉള്ളൂ. ആ വരെ കടന്നാൽ അത് മെന്റൽ ടോർച്ചറാണ്'

മെന്റൽ ടോർച്ചറിലേക്ക് പോകരുതെന്ന തീരുമാനം


'മെന്റൽ ടോർച്ചറിലേക്ക് പോകരുതെന്ന തീരുമാനം എടുത്ത ശേഷമാണ് ഞങ്ങൾ ആ ഷോ ചെയ്തത്. നിരവധി ഷോകൾ ടോർച്ചറായി പോകുന്നത് കാണാറുണ്ട്. ഞങ്ങൾക്കും വീഴ്ച സംഭവിച്ചിട്ടുണ്ട്. ഭയങ്കര രസകരമാകാൻ സാധ്യത ഉണ്ടെങ്കിൽ പോലും മെന്റൽ ടോർച്ചറിലേക്ക് പോകാൻ സാധ്യത ഉണ്ടെന്നതിനാൽ ചില പരിപാടികൾ കട്ട് ചെയ്ത് കളയും. ആ എത്തിക്സ് എല്ലാവരും പാലിക്കണം. പ്രാങ്ക് ഷോകൾക്ക് അത്തരമൊരു അപകടമുണ്ട്', താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+