Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് ഇനി ഒരു ജീവിതം ഉണ്ടായെന്ന് വരില്ല, നിങ്ങൾ ആവുന്ന പോലെ വിവാദമാക്കി കത്തിക്ക്'; ശാലിനി നായർ

കൊച്ചി: ഗുരുവായൂരിൽ പോയി രഹസ്യ വിവാഹം കഴിച്ചുവെന്ന വ്യാജ പ്രതികരണങ്ങൾക്കെതിരെ അവതാരകയും ബിഗ് ബോസ് താരവുമായ ശാലിനി നായർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താൻ ക്ഷേത്രത്തിൽ അമ്മയ്ക്കൊപ്പം പോയതിനെ കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണെന്ന് താരം വ്യക്തമാക്കിയിരിക്കുന്നു.

ഇപ്പോഴിതാ ഇത് സംബന്ധിച്ച് വീണ്ടും സൈബർ ഇടങ്ങളിൽ അധിക്ഷേപം തുടരുകയാണെന്ന് പറയുകയാണ് ശാലിനി. ഇത്തരക്കാരോട് കടുത്ത ഭാഷയിൽ തന്നെ വീഡിയോയിലൂടെ ശാലിനി പ്രതികരിച്ചു. വായിക്കാം

ഒരു പെണ്ണായി ജനിച്ചത് കൊണ്ട് മാത്രം


ആരെയും ടാഗ് ചെയ്യണില്ല,അല്ലാതെ തന്നെ ഇത് കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്നവരിലേക്ക് ക്ഷണ നേരം കൊണ്ട് കൃത്യമായി എത്തുമെന്നറിയാം. ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നിന്ന പ്രിയപ്പെട്ടവർക്ക് നന്ദി. നമ്മുടെ സമൂഹത്തിൽ നിങ്ങളിൽ പലരും വിചാരിച്ചാലും മാറാത്ത അത്ര വിഷ വിത്തുകൾ പൊട്ടിമുളച്ച് പടർന്ന് പന്തലിച്ചു കഴിഞ്ഞിരിക്കുന്നു.ഒരു പെണ്ണായി ജനിച്ചത് കൊണ്ട് മാത്രം നേരിടാൻ വിധിക്കപ്പെട്ട ചില ദിവസങ്ങളിലൂടെ കടന്ന് പോവുകയാണ്. എന്തിനാണ് വിടാതെ പിന്തുടർന്ന് എന്നെ ചിലർ ദ്രോഹിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, അതിൽ എന്ത് ആത്മനിർവൃതിയാണ് ഇക്കൂട്ടർക്ക് കിട്ടുന്നതെന്ന് അറിയുന്നില്ല.

ബ്ലോക്ക്‌ ചെയ്തിരിക്കുന്നു


എന്റെ സഹോദരനെ ഈ പോസ്റ്റ്‌ കാണാതിരിക്കാൻ ഞാൻ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു. എന്തിനെന്നോ ഈ രാത്രി സുഖമായി ഉറങ്ങിക്കോട്ടെ നാളെ പലരിലൂടെയും അറിയുമായിരിക്കും കൂടപ്പിറപ്പിന്റെ വേദന അവനെയും വേദനിപ്പിക്കുമല്ലോ അത് കൊണ്ട് ഇന്ന് അറിയണ്ട എന്ന് കരുതി അങ്ങിനെ കുടുംബാംഗങ്ങളിൽ ചിലരെ ബ്ലോക്ക്‌ ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണങ്ങൾക്ക് നിയമസഹായം തേടി പോകുന്നതിന് മാനസികമായും ശാരീരികമായും സാമ്പത്തികമായും ഞാൻ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളുണ്ട്.

അച്ഛനെയും അമ്മയെയും കോടതി വരാന്തകളിലേക്ക്


പ്രായമുള്ള അച്ഛനെയും അമ്മയെയും കോടതി വരാന്തകളിലേക്ക് ഇന്ന് വരെ ഞാൻ എത്തിച്ചിട്ടില്ല. തനിയെ ആണ് എന്റെ ജീവിതത്തിലെ ഓരോ നിയമദിവസങ്ങളിലെയും കോടതിമുറികൾ കയറിഇറങ്ങിയിരുന്നത്. അന്നൊന്നും ഇല്ലാത്ത ബുദ്ധിമുട്ട് ഇന്ന് അവർക്ക് കൊടുക്കാൻ എനിക്ക് താല്പര്യമില്ല. അതുകൊണ്ട് ദയവു ചെയ്ത് നിങ്ങളുടെ നിമിഷനേരത്തെ മാനസിക പ്രസരം കൊണ്ടുണ്ടാകുന്ന വാക്കുകൾക്കൊണ്ട് എന്നെ ഉപദ്രവിക്കരുത്. ഒരുപാട് കഷ്ടപ്പെട്ട് കിട്ടിയ അവസരങ്ങൾ ഇതുപോലെയുള്ള പലരുടെയും പ്രവർത്തികൾ കൊണ്ട് നഷ്ടമാകുമോ എന്ന് എനിക്ക് ഭയമുണ്ട്.

ആലോചിച്ചു വെച്ചോളൂ


നാളത്തെ കമന്റ്‌ ആലോചിച്ചു വെച്ചോളൂ പക്ഷേ അതിന് ഞാൻ നിന്ന് തരില്ല. മാറ്റി മാറ്റി ബലം നോക്കി വിവാഹം കഴിക്കും എന്ന് പറഞ്ഞ മാന്യദ്ദേഹം അറിഞ്ഞോളൂ രഹസ്യ വിവാഹം കഴിഞ്ഞിട്ടില്ല.ഇനി എന്തായാലും അങ്ങിനെ ഒരു സംഭവത്തിന് മുൻപ് അനുയോജ്യമായ ആലോചനകൾക്ക് പരസ്യം കൊടുക്കേണ്ടതില്ലല്ലോ ഇവിടെ ഒരു പോസ്റ്റ്‌ ഇട്ടേക്കാം 👍🏻
Comment add ചെയ്യാൻ വിട്ടുപോയി, will put there in ma stry!!

കുത്തിക്കൊണ്ടിരിക്കുന്നത്


കഴിഞ്ഞൂസം ഗുരുവായൂരിൽ പോയി രഹസ്യ വിവാഹം നടത്തിയെന്ന പ്രചരണം ഉണ്ടായിരുന്നു. അത് സംബന്ധിച്ച ചില വാർത്തകളൊക്കെ കണ്ടിരുന്നു. അതിന് താഴെ ഒരാൾ ഇട്ട കമന്റ് മാറ്റി മാറ്റി ബലം നോക്കി വിവാഹം കഴിക്കും എന്നാണ്. എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്. 20 മത്സരാർത്ഥികൾ ബിഗ് ബോസിൽ ഉണ്ടായിരുന്നല്ലോ എന്തിനാണ് എന്നെയിങ്ങനെ കുത്തിക്കൊണ്ടിരിക്കുന്നത്.

ചിലർക്ക് ഇതൊക്കെ സന്തോഷമാണ്

ചിലർക്ക് ഇതൊക്കെ സന്തോഷമാണ്. എല്ലാത്തിനും പരിധിയുണ്ട്.വായിൽ തോന്നിയത് വിളിച്ച് പറയുമ്പോൾ മറുപടി പറയാൻ അറിയാഞ്ഞിട്ടില്ല, പക്ഷേ എനിക്കും കുടുംബമുണ്ട്. കുടുംബക്കാർ കേൾക്കുമ്പോൾ വിഷമാമാകില്ലേ. ഞാൻ എങ്ങനെയെങ്കിലും ജീവിച്ച് പോയിക്കോട്ടെ ഉപദ്രവിക്കരുത്. നിങ്ങൾ നന്നായി പുകച്ച് നിങ്ങൾക്ക് പറ്റുന്നത് പോലെ വിവാദങ്ങൾ ഉണ്ടാക്കി കൊണ്ടേയിരിക്ക്. ഞാൻ നേരിടുംസ എനിക്കൊരു കുട്ടിയുണ്ടല്ലോ , നോക്കണല്ലോ, '. എനിക്ക് ഇനി ഒരു ജീവിതം ഉണ്ടായെന്ന് തന്നെ വരില്ല, നിങ്ങൾ പേടിക്കേണ്ട', ശാലിനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+