Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാരാരുടെ അടിമക്കണ്ണായ വിഷ്ണു മാറാന്‍ കാരണം അത്... ഇനി അവന്‍ കളിക്കും'; ഫിറോസ് ഖാന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ചലഞ്ചറായി എത്തി ഏറെ കൈയടി നേടിയത് സീസണ്‍ 3 യിലെ മത്സരാര്‍ത്ഥിയായ ഫിറോസ് ഖാനായിരുന്നു. ആകെ നാല് ദിവസമേ ബിഗ് ബോസ് വീട്ടില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും മൊത്തത്തില്‍ ഒരു ഓളമുണ്ടാക്കാന്‍ ഫിറോസ് ഖാന് സാധിച്ചു എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഈ സീസണിലെ മത്സരാര്‍ത്ഥികള്‍ കഴിവില്ലാത്തവരായത് കൊണ്ടാണ് ചലഞ്ചേഴ്‌സിനെ കൊണ്ടുവരേണ്ടി വന്നത് എന്നാണ് ഫിറോസ് ഖാന്റെ അഭിപ്രായം.

മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാല് ചലഞ്ചേഴ്‌സിനെയൊന്നും ഒരു സീസണില്‍ കൊണ്ടുവരേണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. അതിനോടൊപ്പം വിഷ്ണുവിന്റെ ഗെയിം മാറിയതിന് പിന്നിലെ കാരണവും ഫിറോസ് ഖാന്‍ വെളിപ്പെടുത്തി. അഖില്‍ മാരാരുടെ അടിമക്കണ്ണായിരുന്നു വിഷ്ണു എന്നും എന്നാല്‍ ഇപ്പോള്‍ അത് മാറിയെന്നും ഫിറോസ് ഖാന്‍ പറയുന്നു.

FIROZ KHAN

ഫിറോസ് ഖാന്റെ വാക്കുകള്‍:

ശക്തമായ സീസണ്‍ ആണെങ്കില്‍ ഒരാളേയും അകത്ത് കയറ്റി വിടേണ്ട ആവശ്യമില്ല. ഞങ്ങളുടെ മൂന്നാം സീസണില്‍ അത്രയും റേറ്റിംഗ് ഉണ്ടായിരുന്നു. അതിനാല്‍ ലാലേട്ടന്‍ വിഷുവായിരുന്നിട്ട് പോലും അകത്ത് വന്നില്ല. ഏറ്റവും കുറച്ച് ഗെയിമുകള്‍ തന്ന സീസണും അതായിരുന്നു. കാരണം ഗെയിം ഇല്ലാതെ തന്നെ അവിടെ കണ്ടന്റുകള്‍ ഒരുപാട് ഉണ്ടായിരുന്നു. ഈ സീസണില്‍ ലാലേട്ടന്‍ വന്നു. ഒരുവിധം എല്ലാ ചലഞ്ചേഴ്‌സിനേയും അവിടെ കൊണ്ടുവന്നു.

നാല് ചലഞ്ചേഴ്‌സൊന്നും ഒരിക്കലും വരില്ല. ഇത്രയും പരീക്ഷണങ്ങള്‍ അവിടെ നടത്തുന്നു എന്ന് പറഞ്ഞാല്‍ അവിടെയിരിക്കുന്ന കണ്ടസ്റ്റന്റിന്റെ കഴിവുകേട് തന്നെയാണ് അത്. ഇനിയും അത് ബോധ്യമായില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാനാണ്. അവര്‍ നേരത്തേയുള്ള സീസണ്‍ കണ്ട് മനസിലാക്കി വെച്ച കാര്യങ്ങള്‍ ഇവിടെ കൊണ്ടുവന്ന് ഇന്‍പുട്ട് ചെയ്യുകയാണ്. അങ്ങനെയാണെങ്കില്‍ ആദ്യത്തെ സീസണ്‍ കണ്ടാല്‍ മതിയല്ലോ.

എല്ലാവരും തമ്മില്‍ അടിയും ഇടിയുമൊക്കെ കൂടുമ്പോഴാണ് കണ്ടന്റുണ്ടാകുന്നത് എന്നാണ് അവരുടെയൊക്കെ മനസില്‍. അവിടെ പ്രണയം, സന്തോഷം, വിഷമം ഒക്കെയുണ്ടാകും. അല്ലാതെ എല്ലാവരും വില്ലനോ നായകനോ കളിക്കുന്നത് കൊണ്ട് കാര്യമില്ല. അവിടെ നടന്ന് കൊണ്ടിരിക്കുന്നത് അതാണ്. അതാണ് കാണാന്‍ സുഖമില്ലാത്തത്. വിഷ്ണു ശക്തനായ കണ്ടസ്റ്റന്റ് ആണ്. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിന്റെ ചിന്തയില്‍ എവിടേയോ തെറ്റിദ്ധാരണകള്‍ കയറിയിട്ട് ഒരുറക്കത്തിന്റെ മട്ടിലാണ്.

പല സൂചനകളും കൊടുത്ത് അവന്റെ ഉറക്കത്തെ കുറിച്ച് ഞാന്‍ എടുത്ത് കാണിച്ചപ്പോള്‍ അവന്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ഇക്കാ എനിക്കിപ്പോള്‍ കാര്യങ്ങള്‍ ബോധ്യമായി. നേരത്തെ അഖില്‍ മാരാരുടേയും ഷിജു ചേട്ടന്റേയും ഗ്യാംഗില്‍പ്പെട്ട് നില്‍ക്കുകയായിരുന്നു അവന്‍. ഇപ്പോള്‍ അതൊക്കെ മാറി. അവന് കാര്യങ്ങള്‍ ഏകദേശം ബോധ്യമായി തുടങ്ങി. വിഷ്ണു ഇപ്പോള്‍ അതില്‍ നിന്ന് മാറി നില്‍ക്കുന്നുണ്ട്.

അവന്‍ എന്റെ അടുത്ത് പറഞ്ഞു, ഇപ്പോള്‍ നിങ്ങള്‍ വന്നിട്ട് ഞാന്‍ മാറികഴിഞ്ഞാല്‍ പറയും നിങ്ങള്‍ വന്നതിന്റെ മാറ്റമാണ് എന്ന്. അത് എനിക്ക് താല്‍പര്യമില്ല. നിങ്ങള്‍ പോയതിന് ശേഷം ഞാന്‍ ഇവിടെ പ്രവര്‍ത്തിച്ച് തുടങ്ങും എന്നൊരു വാക്ക് അവന്‍ എനിക്ക് തന്നിട്ടുണ്ട്. വിഷ്ണു അഖില്‍ മാരാരുടെ അടിമക്കണ്ണാണ് എന്ന് 100 ശതമാനം എനിക്ക് തോന്നിയിട്ടുണ്ട്.

ഞാന്‍ അത് അദ്ദേഹത്തിന്റെ മുഖത്ത് നോക്കി പറയുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ അത് മാറി. ഇനി അത് വേറെ തലത്തിലേക്ക് പോകും എന്നാണ് പ്രതീക്ഷ. പോയാല്‍ അവര്‍ക്ക് നല്ലത്, എന്നാണ് ഫിറോസ് ഖാന്‍ വിഷ്ണുവിന്റെ ഗെയിം ചേഞ്ചിനെ കുറിച്ച് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+