Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖില്‍ മാരാറും സാഗറും തമ്മില്‍ അടിപൊട്ടി; വെല്ലുവിളിച്ച് റെനീഷ, തല്ലാനോങ്ങി മാരാർ, പുറത്താവുമോ

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ഈ ആഴ്ചത്തെ ടാസ്കിന് ഇന്നലെയാണ് തുടക്കമായിരിക്കുന്നത്. പതിവ് പോലെ തന്നെ ശാരീരികമായി അല്‍പം ബുദ്ധിമുട്ടുള്ള ടാസ്കാണ് ബിഗ് ബോസ് മത്സരാർത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. കറക്ക് കമ്പനി എന്ന് പേരിട്ടിരിക്കുന്ന ടാസ്കില്‍ നാല് പേർ ചേർന്ന് ഒരു വലിയ ബോക്സ് എടുത്ത് ഉയർത്തി 48 മണിക്കൂർ നില്‍ക്കണമെന്നതായിരുന്നു നിയമം. ഈ നിയമത്തിന് രാത്രിയില്‍ ബിഗ് ബോസ് തന്നെ ഇളവ് നല്‍കുകയും ചെയ്തു.

എടുത്ത് ഉയർത്തിയ ബോക്സിന്റെ നാല് വശങ്ങളിലായി താരങ്ങളുടെ ചിത്രം പതിച്ചിരിക്കും. ബസർ അടിക്കുമ്പോള്‍ ഈ ബോക്സ് കറക്കുകയും ബസർ നിർത്തുമ്പോള്‍ റെഡ് ലൈനിന്റെ ഭാഗത്തായി വരുന്ന വശത്തെ താരങ്ങളില്‍ ഒരാളെ ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ടാസ്കില്‍ നിന്ന് പുറത്താക്കുന്നതുമാണ് കളി. കളി ആരംഭിച്ച ആദ്യ അവസരത്തില്‍ തന്നെ റെനീഷയായിരുന്നു പുറത്തായത്. തുടർന്ന് സാഗർ, അനു, സെറീന, ശോഭ തുടങ്ങിയവരും പുറത്തായി.

akhilsagar

പുറത്തായവർക്ക് വീണ്ടും ഒരു അവസരം നല്‍കാനായി പാവ ടാസ്ക് എന്ന അവസരവും ബിഗ് ബോസ് നല്‍കിയിരുന്നു. അതായത് ഗാർഡന്‍ ഏരിയയില്‍ വെച്ചിരിക്കുന്ന വലിയ പാവയെ ആര് സ്വന്തമാക്കുന്നോ അവർക്ക് വീണ്ടും വീക്ക്ലീ ടാസ്കിലേക്ക് അവസരം ലഭിക്കും. ഇന്നലെ മറ്റ് താരങ്ങളുമായി മത്സരിച്ച് അനുവിന് വീണ്ടും മെയിന്‍ ടാസ്കിലേക്ക് വരാന്‍ സാധിച്ചു.

ഇന്ന് രാവിലെ പുറത്ത് വന്ന പ്രമോയില്‍ കാണിക്കുന്നത് അഖില്‍ മാരാറും സാഗറും ഡമ്മി ഫൈറ്റിന് ഇടയില്‍ ശാരീരികമായി ഏറ്റുമുട്ടുന്നതാണ്. ഇരുവരും തമ്മില്‍ വലിയ രീതിയിലുള്ള പിടിവലിയും ശാരീരികമായ ആക്രമണവും നടന്നപ്പോള്‍ ബിഗ് ബോസ് തന്നെ വിഷയത്തില്‍ ഇടപെടുന്നതും പ്രമോയില്‍ കേള്‍ക്കാവുന്നതാണ്.

ചക്കയുടെ ഈ ഗുണങ്ങള്‍ ഒക്കെ അറിയുമോ: ഇഷ്ടം പോലെ കഴിക്കാം, എന്നാല്‍ ചിലപ്പോള്‍ പണിയും കിട്ടും

അഖില്‍ മാരാർ ഇടിച്ചെന്ന് ശോഭയും ആരോപിക്കുന്നുണ്ട്. ഒടുവില്‍ കലിപൂണ്ട അഖില്‍ മാരാർ റെനീഷയുമായി വാക്ക് തർക്കത്തില്‍ ഏർപ്പെടുന്നുണ്ട്. അഖില്‍ മാരാർ കയ്യോങ്ങിയപ്പോള്‍ ധൈര്യമുണ്ടെങ്കില്‍ ശരീരത്തില്‍ തൊടാന്‍ റെനീഷ വെല്ലുവിളിക്കുകയും ഇരുവരും പോടാ-പോടാ വിളികളുമായി പ്രമോയില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്.

akhil-

പ്രമോയെ ചുറ്റിപ്പറ്റി ആരാധകർ ഇപ്പോള്‍ തന്നെ വലിയ രീതിയിലുള്ള ചർച്ചകളും തുടങ്ങിയിട്ടുണ്ട്. കടുത്ത ശാരീരിക ആക്രമണമാണെങ്കില്‍ അഖില്‍ മാരാറെ പുറത്താക്കണമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇത്തരമൊരു ടാസ്കില്‍ ഇതൊക്കെ സ്വാഭാവികമാണെന്നും സാഗറും ആക്രമിച്ച് തന്നെയാണ് കളിച്ചതെന്നുമാണ് അഖില്‍ മാരാറെ പിന്തുണയ്ക്കുന്നവർ അഭിപ്രായപ്പെടുന്നത്.

അതേസമയം, ഇവൻ ആകെ ഡയലോഗ് അടിക്കുന്നത് റനീഷേയോടും ശോഭയോടും മാത്രമാണെന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. എന്തുകൊണ്ട് അവിടെ ഉള്ള ആണുങ്ങളോട് നേരിടുന്നില്ല. ഒറ്റക് നിന്ന് ഗെയിം കളിക്കാൻ ഉള്ള ധൈര്യം പോലുമില്ല. ഏതു ഗെയിം എടുത്തു നോക്കിയാലും ലാസ്റ്റ് ടീം ആയി കളിച്ചു ഇവൻ ജയിക്കും. അതിനു ജയിപ്പിക്കാൻ കൂടെ ഒരു വിഷ്ണുവും. ഇയാൾ എന്ന് ഒറ്റക് ഗെയിം കളിക്കുന്നു അന്ന് തനി നിറം പുറത്തു വരും പുറത്തു പോകും. അതുവരെ കാത്തിരിക്കാം അല്ലങ്കിൽ ഫൈനലിൽ ഉണ്ടാവുമെന്നും ബിഗ് ബോസ് ആരാധകന്‍ കൂട്ടിച്ചേർക്കുന്നു.

എന്നാല്‍ ഇതിന് മറുപടിയുമായി അഖില്‍ ആരാധകർ തന്നെ രംഗത്ത് വന്നു. ജുനൈസുമായി സാഗറുമായി അഖില്‍ മാരാർ ഉടക്കിയതൊന്നും കണ്ടില്ലേയെന്നാണ് ഇവരുടെ ചോദ്യം. ബിഗ്ബോസില്‍ ഏറ്റവും ബുദ്ധിപരമായി കളിക്കുന്ന ഗെയിമർ അഖില്‍ മാരാർ ആണ്. അതുകൊണ്ടാണ് അദ്ദേഹം ഇതുവരെ ജയിലില്‍ പോകാതിരുന്നത്. അദ്ദേഹത്തിന്റെ ഗെയിം കണ്ടാണ് മറ്റുള്ളവർ കൂടെ കൂടിയത്. ഇതില്‍ അസൂയ മൂത്തിട്ട് കാര്യമൊന്നുമില്ലെന്നും അഖില്‍ ആരാധകർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+