Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരിക്കലും നാട്ടിലേക്ക് മടങ്ങി വരില്ലെന്ന് പറഞ്ഞു: പക്ഷെ എന്തുകൊണ്ട് ആ തീരുമാനം മാറ്റി: ജാസ്മിന്‍

ജീവിതത്തിലെ ഒട്ടനവധി പ്രതിസന്ധികളോട് പടപൊരുതിക്കൊണ്ട് ഈ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ജാസ്മിന്‍ മൂസ. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരാർത്ഥിയായി എത്തിയതോടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. മികച്ച ജിം ട്രെയിനറായ ജാസ്മിന്‍ മൂസ ഷോയില്‍ നിന്നും സ്വയം ഇറങ്ങിപ്പോന്ന അപൂർവ്വം താരങ്ങളിലൊരാള്‍ കൂടിയാണ്.

അതേസമയം ഒരിക്കലും തിരികെ പോവില്ലെന്ന് പറഞ്ഞ് നാട്ടിലേക്കും വീട്ടിലേക്കും ജാസ്മിന്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. മുക്കത്ത് ഒരു ജിം ഉദ്ഘാടനത്തിനായി എത്തിയ താരം വർഷങ്ങള്‍ക്ക് ശേഷം മാതാപിതാക്കളുടെ അടുത്തേക്കും എത്തുകയായിരുന്നു. ജിം ഉദ്ഘാടനം ചെയ്തുകൊണ്ട് ജാസ്മിന്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്..

ഒരിക്കലും എന്റെ നാടായ മുക്കത്തേക്ക്

എനിക്ക് ഒരിക്കലും എന്റെ നാടായ മുക്കത്തേക്ക് പോവണമെന്നില്ലെന്ന് ഇവിടുന്ന് പോയതിന് ശേഷം പല സ്ഥലത്തും ഞാന്‍ പറഞ്ഞിരുന്നു. മൂന്ന് നാല് മുന്‍പ് ഒരു ഇറങ്ങിപ്പോക്ക് നടത്തിയതാണ്. നാണം കെട്ട് പോയതിന് ശേഷം പിന്നെ തിരിച്ച് ഇങ്ങോട്ട് വരൂല വരൂല എന്ന് പലതവണ പലയിടത്തും ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ സത്യം പറയട്ടെ, ഇന്നത്തെ ഈ തിരിച്ചുവരവില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്.

മൂന്ന് നാല് കൊല്ലം കഴിഞ്ഞ് ഇവിടേക്ക് മടങ്ങിയെത്തുമ്പോള്‍

എന്റെ മുന്നിലുള്ള ഈ ജനക്കുട്ടത്തെ നോക്കുമ്പോള്‍ അതില്‍ ഏറ്റവും കൂടുതലും കാണാന്‍ സാധിക്കുന്നത് സ്ത്രീകളേയും. സ്റ്റേജിലേക്ക് നോക്കുമ്പോഴും അങ്ങനെ തന്നെയാണ്. കൂടുതലും സ്ത്രീകളാണ്. വന്ന് ഇറങ്ങിയ സമയത്ത് ചെണ്ടകൊണ്ടിയതും സ്ത്രീകളാണ്. ഞാനിവിടുന്ന് പോവുന്ന സമയത്തൊക്കെ ആണുങ്ങള്‍ മാത്രമാണ് ചെണ്ടകൊട്ടുന്നത്. എന്നാല്‍ തിരിച്ചൊരു മൂന്ന് നാല് കൊല്ലം കഴിഞ്ഞ് ഇവിടേക്ക് മടങ്ങിയെത്തുമ്പോള്‍ ഇത്തരമൊരു മാറ്റം കാണാന്‍ പറ്റിയെന്നുള്ളത് തന്നെ വളരെ സന്തോഷം നല്‍കുന്ന കാര്യം.

നാട്ടിലേക്കോ വീട്ടിലേക്കോ തിരിച്ച് വരില്ലെന്ന്

നാട്ടിലേക്കോ വീട്ടിലേക്കോ തിരിച്ച് വരില്ലെന്ന് ഉറപ്പിച്ചാട്ടായിരുന്നു വർഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഇറങ്ങിയത്. മുക്കത്തെ ഇത്തരമൊരു പരിപാടിയിലേക്ക് എന്നെ വിളിച്ചപ്പോള്‍ തുടക്കത്തില്‍ ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ ലേഡീസിന് മാത്രമായി ഒരു ജിം സർക്കാറിന് കീഴില്‍ വരുന്നു എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ആ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ എനിക്കും ഒരു ഭാഗമാവണമെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് ഒരിക്കലും വരില്ലെന്ന് ഉറപ്പിച്ച സ്ഥലത്തേ മടങ്ങി വന്നതെന്നും ജാസ്മിന്‍ പറയുന്നു.

Vastu Tips for Main Door: ചില്ലറക്കാരനല്ല വാതില്‍ പടി: വാസ്തുവില്‍ പറയുന്ന ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

കാരശ്ശേരി വനിതാ സഹകരണ സംഘത്തിനും

ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയ കാരശ്ശേരി വനിതാ സഹകരണ സംഘത്തിനും എന്നെ ഇവിടേക്ക് വിളിച്ച പ്രസന്നകുമാരിക്കും വലിയ നന്ദി പറയുന്നു. പലരും ചിന്തിക്കുന്നത് ജിം എന്ന് പറയുന്നത് ആണുങ്ങള്‍ക്ക് വേണ്ടി മാത്രം ഉള്ളതാണെന്നാണ്. അങ്ങനെയല്ല കാര്യങ്ങള്‍. അതോടൊപ്പം തന്നെ ജിം എന്ന് പറയുന്നത് മസിലുണ്ടാക്കാന്‍ വേണ്ടി മാത്രമുള്ള സ്ഥലമല്ല. അത് ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്.

ആശുപത്രി എന്ന് പറയുന്നത് ആണുങ്ങള്‍ക്ക് വേണ്ടി

ആശുപത്രി എന്ന് പറയുന്നത് ആണുങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതല്ലാല്ലോ. ആരോഗ്യം മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് നമ്മള്‍ ആശുപത്രിയിലേക്ക് പോവുന്നത്. അവിടെ ആണ്‍, പെണ്‍, കുട്ടികള്‍, പ്രായമായവർ എന്നിങ്ങനേയുള്ള യാതൊരു വ്യത്യാസവും ഇല്ല. അതുപോലെയാണ് ജിം. ഒരു ആശുപത്രി പോലെ തന്നെയാണ് ജിമ്മെന്നും ജാസ്മിന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+