സുചിത്രയുമായുള്ള ബന്ധമെന്ത്; 'കല്യാണക്കാര്യവും' തുറന്ന് പറഞ്ഞ് കുട്ടി അഖില്‍, സ്വന്തമായി ആലോചിക്കും
മിമിക്രി - കോമഡി ഷോ പരിപാടികളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴാണ് കുട്ടി അഖില്‍ എന്ന അഖില്‍ ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലേക്ക് എത്തുന്നത്. ഷോയില്‍ മികച്ച രീതിയില്‍ മത്സരിച്ച അഖിലിന് വലിയ ആരാധക നിരയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും വിമർശകർ വളരെ കുറവായിരുന്നു. ഷോയില്‍ 70 ദിവസം പൂർത്തിയാക്കിയതിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിശേഷം കാക്കിപ്പട എന്ന സിനിമയാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു വേഷമാണ് അദ്ദേഹം കൈകര്യം ചെയ്തിരിക്കുന്നത്. അതിനിടയില്‍ തന്നെ സുചിത്രയുമായുള്ള അഖിലിന്റെ ബന്ധത്തെക്കുറിച്ച് നിരവധിയ വ്യാജ വാർത്തകള്‍ യൂട്യൂബ് ചാനലുകളില്‍ നിറയാന്‍ തുടങ്ങിയത്.

ബിഗ് ബോസിലെ ഏറ്റവും മികച്ച സുഹൃത്തുക്കളില്‍ ചിലരായിരുന്നു അഖിലും സുചിത്രയും. ഇരുവരും തമ്മില്‍ നല്ല ബന്ധമായതോടെ ആരാധകർ ഇതിനെ സുഖില്‍ എന്ന ജോഡിയായി വിളിക്കാനും തുടങ്ങി. ഇതോടൊപ്പം തന്നെയാണ് ഇരുവരും തമ്മില്‍ പ്രണയമാണെന്ന രീതിയില്‍ വാർത്തകള്‍ പ്രചരിക്കാനും തുടങ്ങിയത്. അടുത്തിടെ പോലും ഇരുവരും വിവാഹത്തിലേക്കെന്ന രീതിയില്‍ വാർത്ത വന്നു. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്ത വരുത്തി രംഗത്ത് വന്നിരിക്കുകയാണ് അഖില്‍. സിനി സൈന്‍റിസ്റ്റ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഖില്‍.

എന്നേയും ഇവളേയും വെച്ച് ഒരുപാട് ന്യൂസുകള്‍ വന്നിരുന്നുവെന്നാണ് സുചിത്രയുടെ ഫോട്ടോ കാണിച്ചുകൊണ്ടുള്ള ഒരു സെഷനില്‍ അഖില്‍ വ്യക്തമാക്കുന്നത്. അടുത്ത സുഹൃത്തുക്കളാണ് എന്നതാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം. ഇപ്പോഴും ഇടയ്ക്ക് വിളിക്കും. ബിഗ്ബോസിന് ശേഷമുള്ള പല ന്യൂസുകളും കാണുമ്പോള്‍ ആദ്യം അവള്‍ക്ക് വിഷമായിരുന്നു. ഞാനും ഇതൊക്കെ കാണുമ്പോള്‍ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് ഇപ്പോഴൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഈ വാർത്തകളൊക്കെ അയച്ച് ചിരിയാണ്.

ഇപ്പോള്‍ അത്തരം വാർത്തകളൊക്കെ നിന്നു. ഏഷ്യാനെറ്റിലെ ഒരു ഷോയിലേക്ക് വന്ന സമയത്ത് ഞങ്ങള്‍ തന്നെ ഇതേക്കുറിച്ച് പ്രതികരിച്ചു. സുഖില്‍ എന്നായിരുന്നു ഞങ്ങളെ വിളിച്ചുകൊണ്ടിരുന്നത്. ആ പരിപാടിയില്‍ സുരാജേട്ടന്‍ സുഖില്‍ എന്ന് പറഞ്ഞുകൊണ്ട് തന്നെ ഇന്‍ട്രോ ചെയ്തു. അവിടെ കാര്യങ്ങള്‍ വ്യക്തമാക്കിയതിന് ശേഷം പിന്നീട് അത്തരം വാർത്തകളൊന്നും കണ്ടില്ലെന്നും അഖില്‍ പറയുന്നു.

കുറേ എഡിറ്റേഴ്സുണ്ട്. ഷോ രണ്ട് സ്ഥലത്ത് നടന്നതൊക്കെയാണെങ്കിലും അവർ അതെല്ലാം കൂട്ടിച്ചേർത്ത് കിടിലന്‍ വീഡിയോ ഇറക്കുമെന്നും താരം വ്യക്തമക്കുന്നു. ബിഗ് ബോസില്‍ പോയപ്പോള്‍ എനിക്ക് വേണ്ടി എന്റെ എഫ്ബി, ഇന്‍സ്റ്റഗ്രാം പേജെല്ലം നോക്കിക്കൊണ്ടിരുന്നത് ആർദ്രയാണ്. അവരെക്കുറിച്ച് കുടുതല്‍ പറയേണ്ട കാര്യമില്ല. അഭിനയം, പെർഫോമന്‍സ് തുടങ്ങി ഗിന്നസ് റെക്കോർഡ് വരെ നേടിയ വ്യക്തിയാണ് ആർദ്ര.

നോബിയണ്ണന്‍ എന്ന് പറയുന്നത് എനിക്ക് ബിഗ് ബ്രദറാണ് എന്നാണ് അദ്ദേഹത്തെക്കുറിച്ചുള്ള ചോദ്യത്തിന്റെ ഉത്തരം. നോബി ചേട്ടന്റെ അടുത്ത് നിന്നും പഠിക്കാന്‍ കുറേയുണ്ട്. പുള്ളിയൊക്കെ കണ്ടിട്ടാണ് ഞാന്‍ കോമഡി സ്റ്റാർസിലേക്ക് വരണമെന്ന് ആഗ്രഹിച്ചത്. നമ്മളെ നല്ല നിലയില്‍ കെയർ ചെയ്യുന്നതും അതോടൊപ്പം തന്നെ എല്ലാ അലമ്പിനും കൂടെ നില്‍ക്കുന്ന ഒരു ചേട്ടനുമാണ് നോബി ചേട്ടനെന്നും അഖില്‍ പറയുന്നു.

ഒരു ഫോട്ടോ ഷൂട്ടിന് പോയപ്പോള്‍ ബിഗ് ബോസ് ഫോറില്‍ നിന്നും ആദ്യം തന്നെ പുറത്തായ ജാനകി സുധീറിന്റെ ചേച്ചി ജാനകി സുധീറിനെ കണ്ടിരുന്നു. അപ്പോള്‍ അവർ ഒരു റീല്‍സ് എടുക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചു. അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു, എന്റെ കൂടെ ഏതെങ്കിലും പെണ്‍കുട്ടികള്‍ നിന്ന് കഴിഞ്ഞാല്‍ ഒരോ കഥകള്‍ പുറത്ത് വരുമെന്ന്. നിനക്ക് ധൈര്യമുണ്ടെങ്കില്‍ എനിക്ക് പ്രശ്നമില്ലെന്നും ഞാന്‍ പറയുകുയും റീല്‍ എടുക്കുകയും ചെയ്തു.

കുട്ടി അഖിലിന്റെ എന്‍ഗേജ്മെന്റ് കഴിഞ്ഞു എന്ന നിലയിലായിരുന്നു പിന്നീട് വാർത്ത വന്നത്. ഓണം ഫോട്ടോ ഷൂട്ട് ആയതുകൊണ്ട് ഞാന്‍ സെറ്റ് മുണ്ടും ഷർട്ടുമായിരുന്നു ധരിച്ചത്. അവളും അതുപോലെയുള്ള വേഷത്തിലായിരുന്നു. ആ റീല്‍സ് അപ്ലോഡ് ചെയ്ത് പിറ്റേ ദിവസം മുതല്‍ വാർത്തകള്‍ വരാന്‍ തുടങ്ങി. കുടുംബക്കാരൊക്കെ വിളിച്ച് എന്‍ഗേജ്മെന്റ് കഴിഞ്ഞോ എന്ന് ചോദിച്ചെന്നായിരുന്നു അവള്‍ പറഞ്ഞത്. ഇതൊക്കെ കണ്ട് ഞാന്‍ ഏറെ ചിരിച്ചു. എനിക്ക് ഇപ്പോള്‍ കല്യാണ ആലോചന പോലുമില്ല, അങ്ങനെ എനിക്ക് വേണ്ടി ആരും ആലോചിക്കേണ്ട, സമയമാകുമ്പോള്‍ ഞാന്‍ സ്വന്തമായി ആലോചിച്ചോളാമെന്നും അഖില്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications