Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിന്റെ അടുത്തേക്ക് ചികിത്സയ്ക്കൊന്നും പോയേക്കരുത്: ആ പരിശോധന നടത്തിയാല്‍ റോബിന്റെ അസുഖം അറിയാം'

റോബിനെതിരായ വിമർശനം നേരത്തെ തന്നെ ഞാന്‍ ഉന്നയിച്ചിരുന്നു. പിന്നീട് എന്‍ഗേജ്മെന്റിന്റെ സമയത്ത് അലറിയപ്പോഴാണ് കൂടുതല്‍ ആളുകള്‍ക്ക് കാര്യം മനസ്സിലായത്.

 robin

ബിഗ് ബോസ് മലയാള സീസണ്‍ ഫോർ ഫെയിം റോബിന്‍ രാധാകൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി ചെകുത്താന്‍ എന്ന പേരില്‍ അറിയപ്പെടുന്ന വ്ളോഗർ അജു. ഒരു ആവശ്യവും ഇല്ലാത്ത വർത്തമാനവും അലർച്ചയുമാണ് റോബിന്‍ നടത്തുന്നതെന്നാണ് ഒബസ്ക്യൂറ മീഡിയയെന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചെകുത്താന്‍ പറയുന്നത്. വീട്ടിലൊക്കെ എല്ലാവരും ഇങ്ങനെ ആയതുകൊണ്ടാവും പുറത്ത് പോവുമ്പോഴും അദ്ദേഹം ഇങ്ങനെ പറയുന്നതെന്നാണ് ഞാന്‍ കരുതുന്നത്.

ഉച്ചത്തില്‍ ഒരാള്‍ സംസാരിക്കുന്നുണ്ടെങ്കില്‍ അപ്പുറത്ത് ഇരിക്കുന്നയാള്‍ക്ക് ചെവികേള്‍ക്കില്ലെന്ന ധാരണ ഇവന് വേണം. ഇടക്കിടക്ക് മനസ്സിലായോ എന്നൊക്കെ ചോദിക്കും. ചെവിക്ക് വല്ല പ്രശ്നവും ഉണ്ടോയെന്ന് പരിശോധിച്ച് നോക്കുന്നത് നല്ലതാവും. ചിലപ്പോള്‍ പറയുന്നത് കേള്‍ക്കാത്തത് കൊണ്ടാവും അവന്‍ അലറുന്നതെന്നും ചെകുത്താന്‍ അഭിമുഖത്തില്‍ പറയുന്നു.

റോബിന്‍ ഫേക്ക് ആണെന്ന് ചെകുത്താന്‍

റോബിന്‍ ഫേക്ക് ആണെന്ന് ചെകുത്താന്‍

റോബിന്‍ ഫേക്ക് ആണ്. എപ്പോഴും പോയി ഞാന്‍ മാന്യനാണെന്ന് പറയേണ്ട ആവശ്യമില്ല. റോബിനെക്കുറിച്ചും മറ്റ് പലരും പറയുന്നതും ഇവന്‍ കാണിക്കുന്നത് കൂട്ടിവായിക്കുമ്പോള്‍ ഫേക്ക് എന്നതിന് അപ്പുറം ഇവന് ഒന്നിനും കൊള്ളാത്തവനാണ്. ഒരു പൊട്ടച്ചെക്കന്‍ എന്ന് പറയുന്നത് പോലെ. കയ്യില്‍ കുറിച്ച് പൈസയുള്ളതുകൊണ്ട് എവിടെയെങ്കിലുമൊക്കെ പോയി എന്തെങ്കിലുമൊക്കെ കാണിക്കുമെന്നും അജു പറയുന്നു.

റോബിന്‍ പഠിക്കാന്‍ കഴിവില്ലാത്തവനാണ് എന്നല്ല

റോബിന്‍ പഠിക്കാന്‍ കഴിവില്ലാത്തവനാണ് എന്നൊന്നും പറയാന്‍ സാധിക്കില്ല. കഴിവില്ലെങ്കില്‍ എം ബി ബി എസ് ഒന്നും പാസാവാന്‍ സാധിക്കില്ല. പിന്നെ ചൈനയില്‍ നിന്നൊക്കെ എങ്ങനെയാണ് പാസാവുന്നത് എന്ന് പറയാന്‍ സാധിക്കില്ല. പിന്നെ ഈ ജോലി തുടരാത്തതിന് കാരണം അവന് ആ കഴിവ് ഇല്ലാത്തതുകൊണ്ട് കൂടിയാവാം. ഡോക്ടർ എന്ന ബഹുമാനം കൊടുക്കാനൊന്നും ആയിട്ടില്ല.

റോബിന്റെ സർട്ടിഫിക്കറ്റ് ഫേക്ക് ആണെന്ന് അല്ല

റോബിന്റെ സർട്ടിഫിക്കറ്റ് ഫേക്ക് ആണെന്ന് അല്ല

സർട്ടിഫിക്കറ്റ് ഫേക്ക് ആണെന്ന് അല്ല പറയുന്നത്. പഠിച്ച് പാസായാലും ചിലർക്ക് പ്രൊഫഷണലായി നേട്ടമുണ്ടാക്കാന്‍ സാധിക്കില്ല. ആ ആശുപത്രിയില്‍ പോയി അന്വേഷിച്ചാല്‍ അവനെക്കുറിച്ച് അറിയാന്‍ സാധിക്കും. ഞാന്‍ ആദ്യ വീഡിയോ ഇട്ടതിന് ശേഷം കുറച്ച് ആളുകള്‍ വിളിച്ച് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഹലോ ഡോക്ടറെ എന്ന് വിളിച്ച് ആ വഴിക്ക് വിടണം. അല്ലാതെ അവന്റെ അടുത്ത് ചികിത്സയ്ക്ക് എന്ന് പറഞ്ഞ് പോവരുതെന്നും ചെകുത്താന്‍ പറയുന്നു.

മുടികൊഴിച്ചിലും താരനും മാറും, മുടി ശരവേഗത്തില്‍ വളരൂ: ഉപയോഗിക്കൂ ഉരുളക്കിഴങ്ങ് ജ്യൂസ്

റോബിന്‍ ആശുപത്രിയിലെ ഐസിയുവില്‍

റോബിന്‍ ആശുപത്രിയിലെ ഐസിയുവില്‍ പോയിരുന്ന് സ്വിഗ്ഗിയിലും സൊമാട്ടോയിലും എന്തൊക്കെയോ കുറേ ഓർഡർ ചെയ്ത് കഴിച്ചിട്ടുണ്ട്. അല്ലാതെ വേറെ കൂടുതലൊന്നും കണ്ടിട്ടില്ല. ഒരു ഡോക്ടർ എന്ന നിലയ്ക്ക് ഒരാള്‍ ഫെയിമസ് ആവുകയാണെങ്കില്‍ പ്രധാനപ്പെട്ട സർജറികളോ, അല്ലെങ്കില്‍ അതുപോലത്തെ സംഭവങ്ങളോ ചെയ്തിരിക്കണം. അല്ലാതെ ഇങ്ങനെ പബ്ലിക്കായി പോയി അലറി കൂവില്ല. വേറെ ഏതെങ്കിലും ഡോക്ടർമാരുണ്ടോ.

ഇപ്പോഴത്തെ ഈ ഇഷ്ടം പലർക്കും

ഇപ്പോഴത്തെ ഈ ഇഷ്ടം പലർക്കും

ഇപ്പോഴത്തെ ഈ ഇഷ്ടം പലർക്കും പലരോടും തോന്നിയിട്ടുള്ളതാണ്. ഇതിന് മുമ്പ് ഒരു രജിത് കുമാർ ഉണ്ടായിരുന്നു. അദ്ദേഹം ഇതിലും അപ്പുറമാണ്. എന്തൊക്കെ മണ്ടത്തരമാണ് പറഞ്ഞത്. ഇനിയിപ്പോള്‍ അടുത്ത സീസണ്‍ തുടങ്ങിയാല്‍ അവരൊക്കെ പുതിയ ആളുടെ പുറകെ പോവും. സീക്രട്ട് എജന്റൊക്കെയുണ്ട്. അവന്‍ കുറച്ചുകൂടെ ഭേദമാണ്. കാര്യങ്ങളൊക്കെ നോക്കിയും കണ്ടക്കൊ പറഞ്ഞോളും. അല്ലാതെ റോബിനെ പോലെയാണ്.

റോബിനൊക്കെ ഈ സീസണോടെ കഴിയും

റോബിനൊക്കെ ഈ സീസണോടെ കഴിയും. അദ്ദേഹത്തോട് ഇനി വീട്ടിലിരുന്ന് പൊടി കേള്‍ക്കെ അലറാന്‍ പറയാണ്. അടുത്ത സീസണ്‍ ആവുന്നതോടെ രജിത് കുമാറിനെ പോലും റോബിനും ആവും. പിന്നീട് വല്ല പിജിയൊക്കെ ചെയ്ത് പാസായി ഏതെങ്കിലും ആശുപത്രിയിലൊക്കെ കയറാം. അല്ലാതെ ഡോക്ടർമാർ തന്നെ ഇവനെ അടുപ്പിക്കുമെന്ന് തോന്നുന്നില്ല. ഡോക്ടർമാർക്ക് തന്നെ പേരുദോഷം ഉണ്ടാക്കുന്ന കാര്യമാണ് റോബിന്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

റോബിനെതിരായ വിമർശനം നേരത്തെ തന്നെ

റോബിനെതിരായ വിമർശനം നേരത്തെ തന്നെ

റോബിനെതിരായ വിമർശനം നേരത്തെ തന്നെ ഞാന്‍ ഉന്നയിച്ചിരുന്നു. പിന്നീട് എന്‍ഗേജ്മെന്റിന്റെ സമയത്ത് അലറിയപ്പോഴാണ് കൂടുതല്‍ ആളുകള്‍ക്ക് കാര്യം മനസ്സിലായത്. ബിഗ് ബോസ് ഫാന്‍സിന് അപ്പുറത്തേക്ക് റോബിനെ അറിഞ്ഞതോടെയാണ് വിമർശനങ്ങള്‍ ശക്തമായത്. ഇതുവരെ ഉള്ളപോലെ ആയിരിക്കില്ല, ഇനിയുള്ള കാര്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+