Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിമുഖത്തിനിടെ കണ്ണ് നിറഞ്ഞ് റോബിന്‍: ആ പിന്തുണ വലിയ കാര്യം തന്നെയാണെന്നും താരം

ഒരു അഭിമുഖത്തിന് പോയപ്പോഴാണ് തന്റെ ഭാവി വധുവായ ആരതി പൊടിയെ ബിഗ് ബോസ് താരം റോബിന്‍ ആദ്യമായി കാണുന്നതെന്ന് എല്ലാവർക്കും അറിയാം. ഈ പരിചയം സൌഹൃദത്തിലേക്കും പിന്നീട് വിവാഹ ആലോചനയിലേക്കും എത്തുകയായിരുന്നു. ഇപ്പോഴിതാ തന്റെ ഭാവി വധുവിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും കൂടുതല്‍ വ്യക്തമാക്കുകയാണ് താരം. സീ മലയാളം ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരതി എന്ന് പറയുന്നത് വളരെ യാദൃശ്ചികമായി ജീവിതത്തിലേക്ക് കടന്ന് വന്ന കുട്ടിയാണ്. വളരെ പാവവും അതുപോലെ ടാലന്റഡുമാണ്. സ്വന്തമായി ചില സംരഭങ്ങളുണ്ട്. മോഡലാണ്, മുന്നോളം സിനിമകള്‍ ചെയ്തിട്ടുണ്ട്, അത് ഉടന്‍ പുറത്തിറങ്ങും. ഒരുപാട് ആഗ്രങ്ങളുള്ളവരാണ് ഞങ്ങള്‍ രണ്ടുപേരും. എന്തെങ്കിലും പ്രശ്നം വന്നാല്‍ അങ്ങോട്ടും ഇങ്ങോട്ടും പിന്തുണച്ച് കൂടെ നില്‍ക്കും അത് വലിയ കാര്യം തന്നെയാണെന്നും റോബിന്‍ പറയുന്നു.

എനിക്ക് സ്വന്തമായി ഒരുപാട് കാര്യങ്ങള്‍

എനിക്ക് സ്വന്തമായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. പുള്ളിക്കാരിയുടെ ഒരു പിന്തുണ കൂടിയുണ്ടെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ കാര്യം ചെയ്യാന്‍ സാധിക്കും. അവർക്ക് എന്താണോ താല്‍പര്യം അത് അവർ ചെയ്യും. പിന്നെ ഒരു കാര്യം എന്താണുള്ളതെന്ന് വെച്ചാല്‍ ഞാന്‍ സ്വന്തമായി ചെയ്യാന്‍ പോവുന്ന സിനിമയിലെ നായിക ആരതിയായിരിക്കും. സിനിമകള്‍ സ്വന്തമായി നേരത്തെ തന്നെ പ്ലാനുണ്ടായിരുന്നു. ബിഗ് ബോസിന് മുമ്പ് തന്നെ അത് പ്ലാന്‍ ചെയ്തിരുന്നു.

നിലവില്‍ സിനിമയുടെ കാര്യമൊക്കെ രജിസ്റ്റർ

നിലവില്‍ സിനിമയുടെ കാര്യമൊക്കെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെറിയൊരു സിനിമയാണ്. അഭിനയിക്കണമെന്നുള്ള ആഗ്രഹം കൊണ്ട് ചെയ്യുകയാണ്. അതൊക്കെ എന്നെ ഇഷ്ടപ്പെടുന്ന ആളുകളിലേക്ക് എത്തണമെന്നും ആഗ്രഹിക്കുന്നു. സിനിമയുടെ ഭാഗമായി തിരുവനന്തപുരം മുതല്‍ ചെന്നൈ വരെ ഓടി കവർ ചെയ്യും. പലതരം ബുദ്ധിമുട്ടുകള്‍ക്ക് നടുവില്‍ നിന്നാണ് ഇതെല്ലാം ചെയ്യാന്‍ പോവുന്നതെന്നും റോബിന്‍ വ്യക്തമാക്കുന്നു.

എന്‍ഗേജ്മെന്റിന് എല്ലാവരേയും വിളിക്കണമെന്ന്

എന്‍ഗേജ്മെന്റിന് എല്ലാവരേയും വിളിക്കണമെന്നാണ് ആഗ്രഹം. ഞാന്‍ ഓരോ സ്ഥലത്തും ചെല്ലുന്നത് അവരെ അങ്ങോട്ട് കാണാനാണ്. വലിയ പ്രായമുള്ളവരും കൊച്ചു കുട്ടികളുമൊക്കെ എന്നെ ഇഷ്ടപ്പെടുന്നത് ഈ സോഷ്യല്‍ മീഡിയ കണ്ടിട്ടല്ല. അവരൊക്കെ ഏഴുമാസം മുമ്പ് ബിഗ് ബോസില്‍ കണ്ടിട്ടുള്ള ആ മുഖം കാണാന്‍ വേണ്ടിയാണ് അവർ കാത്തിരിക്കുന്നത്.

blackheads remover: ബ്ലാക്ക് ഹെഡ്‌സുകളെ തൂത്തെറിയാം;ഇതാ എട്ട് പൊടിക്കൈകള്‍

വെയിലത്തൊക്കെയാണ് അവർ കാത്തിരിക്കുന്നത്.

വെയിലത്തൊക്കെയാണ് അവർ കാത്തിരിക്കുന്നത്. അവരെ അങ്ങനെ ബുദ്ധിമുട്ടിക്കണമെന്ന് എനിക്കില്ല. പക്ഷെ വലിയ സന്തോഷമുണ്ട്. പരമാവധി പേരുടെ അനുഗ്രഹം വാങ്ങിക്കും. ജീവിതത്തിലുടനീളം എനിക്ക് അത് വേണം. സ്നേഹത്തിനാണ് എറ്റവും കൂടുതല്‍ പ്രധാന്യം കൊടുക്കുന്നത്. ഒരു വ്യക്തിയുടെ മനസ്സില്‍ ഇടം പിടിക്കുക എന്നുള്ളത് കാശ് കൊണ്ടോ മറ്റൊന്നുകൊണ്ടോ സാധ്യമാവില്ല.

മനസ്സ് അറിഞ്ഞ് ഒരാള്‍ മോനെ നീ നന്നായി

മനസ്സ് അറിഞ്ഞ് ഒരാള്‍ മോനെ നീ നന്നായി ഇരിക്ക് എന്ന് പറഞ്ഞാല്‍ അതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. ഒരുപാട് അമ്മമാർ വന്ന് മകനാണ് എന്ന് പറയുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷമാണ്. അച്ഛനും അമ്മയുമൊക്കെ ഇത് കാണുമ്പോള്‍ വലിയരീതിയില്‍ അഭിമാനിക്കുന്നുണ്ടാവുമെന്നും റോബിന്‍ പറയുന്നു. കണ്ണ് നിറഞ്ഞുകൊണ്ടാണ് റോബിന്‍ ഇത് പറയുന്നത്.

ജീവിതത്തില്‍ ഇന്ന സമയത്ത് സ്ട്രഗ്ളിങ്

ജീവിതത്തില്‍ ഇന്ന സമയത്ത് സ്ട്രഗ്ളിങ് പീരീഡ് എന്നൊന്നുമില്ല. ജനിക്കുന്നത് മുതല്‍ മരിക്കുന്നത് വരെ സ്ട്രഗ്ളിങ് പീരീഡാണ്. അതുപോലെ തന്നെയാണ് സമ്മർദ്ദം. അത് നമുക്ക് ഇല്ലാതെയാക്കാനോ കുറയ്ക്കാനോ സാധിക്കില്ല. അതിനെയൊക്കെ നമ്മള്‍ എങ്ങനെ ഡീല്‍ ചെയ്യുന്നു എന്നത് പോലിരിക്കും. ഇതൊക്കെ നേരിട്ടുകൊണ്ടുവേണം നമ്മള്‍ മുന്നോട്ട് പോവാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+