ഇത് ആരതിക്കുള്ള റോബിന്റെ 'ലവ് ലെറ്റർ': ആരതീ നീയാണ് കരുത്തും നട്ടെല്ലും, എല്ലാത്തിനും നന്ദി
ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ കഴിയുമ്പോള്‍ ഏവരും ഉറ്റുനോക്കിയിരുന്നത് ദില്‍ഷ-റോബിന്‍ റിലേഷനിലേക്കായിരുന്നു. റോബിന്‍ ദില്‍ഷയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നുള്ളതും ബിഗ് ബോസ് വിന്നർ പട്ടത്തിലേക്കുള്ള പോരാട്ടത്തില്‍ റോബിന്‍ ഫാന്‍സ് ദില്‍ഷയ്ക്ക് സഹായകരമായി പ്രവർത്തിച്ചു എന്നുള്ളതും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
എന്നാല്‍ ഇത് സംബന്ധിച്ച ഒരു മറുപടിക്ക് നിശ്ചിതമായ ഒരു സമയം വേണമെന്ന് ദില്‍ഷ പറഞ്ഞതോടെ റോബിന്‍ സൌഹൃദപരമായി തന്നെ തന്റെ പ്രപ്പോസലില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് തികച്ചും അപ്രതീക്ഷിതമായി നടിയും മോഡലുമായ ആരതി പൊടി റോബിന്റെ ജീവിതത്തിലേക്ക് എത്തുന്നത്.

ബിഗ് ബോസില്‍ നിന്നും ഇറങ്ങി തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഒരു യൂട്യൂബ് ചാനലിലേക്ക് റോബിനെ അഭിമുഖത്തിനായി ക്ഷണിക്കുന്നത്. ആ അഭിമുഖത്തിലേക്ക് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ആരതി പൊടി എത്തുന്നത്. ഈ പരിചയം സൌഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്ക് വിവാഹ ആലോചനയിലേക്കും മാറുകയായിരുന്നു.

റോബിന്‍ തന്നെയായിരുന്നു ആരതി പൊടിയെക്കുറിച്ചുള്ള ബന്ധത്തെത്തുക്കുറിച്ച് തുറന്ന് പറഞ്ഞതും 2023 ല്‍ വിവാഹം ഉണ്ടാവുമെന്ന് വ്യക്തമാക്കിയതും. പിന്നീട് റോബിന്റെ ആരാധകർ ആരതിയേയും ഏറ്റെടുക്കുകയും ഇരുവരുടേയും ഒരോ കാര്യങ്ങളും അവർ സസൂക്ഷ്മം വീക്ഷിക്കുകയും ചെയ്തു. ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന അഭിമുഖങ്ങളും പലപ്പോഴായി പുറത്ത് വരികയും ചെയ്തിരുന്നു.

ഇപ്പോഴിതാ ആരതി പൊടിയെക്കുറിച്ച് റോബിന്‍ പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകർക്കിടയില്‍ ശ്രദ്ധേയമാവുന്നത്. മനോഹരമായ ഒരു ലവ് ലെറ്റർ പോലെയാണ് ഈ കുറിപ്പ്. ഇരുവരും കണ്ട് പരിചയപ്പെട്ട് ഒന്നായി ആറ് മാസം പൂർത്തിയാക്കുന്ന വേളയിലാണ് റോബിന്‍ കുറിപ്പ്. എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതിനും തന്നെ സ്വീകരിച്ചതിനും നന്ദിയുണ്ടെന്നും എന്റെ കരുത്തും നട്ടെല്ലും ആരതിയാണെന്നുമാണ് റോബിന്‍ കുറിക്കുന്നത്.

'' ഒന്നായതിന്റെ ആറ് മാസങ്ങള്‍, എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതിനും ആ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതും സന്തോഷമുള്ളതും ആക്കി തീർത്തതിന് നന്ദി. എന്റെ എല്ലാ ഉയർച്ച താഴ്ചയിലും നീ യുണ്ടാകും. എന്റെ കരുത്തും നട്ടെല്ലും നീയാണ്. എന്റെ എല്ലാ മുറിവുകളിലും നീ ആശ്വാസം പകരന്നു''- ആരതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് റോബിന്‍ കുറിച്ചു.

നിന്റെ ജീവിതത്തിലേക്ക് എന്നെ സ്വീകരിച്ചതിന് നന്ദി. എന്നെ സഹിക്കുന്നതിനും നന്ദി. ഞാന്‍ എപ്പോഴൊക്കെ തളർന്ന് പോവുന്നോ അപ്പോഴൊക്കെ നീ എന്നെ സന്തോഷവാനാക്കുന്നു. എന്റെ അച്ഛനേയും അമ്മയേയും സ്വന്തം മാതാപിതാക്കളെ പോലെ സ്നേഹിക്കുന്നതിനും സംരക്ഷിക്കുന്നതിനും നന്ദി. നിന്നോടൊപ്പമുള്ള നിമിഷങ്ങളാണ് ഏറ്റവും സന്തോഷം നിറഞ്ഞത്. എന്റെ അവസാന ശ്വാസം വരെ ഞാന്‍ നിന്നെ സ്നേഹിക്കും. നീ എന്റെ ബെസ്റ്റ് സുഹൃത്താണ്. എന്റെ ആത്മമിത്രവും നീ തന്നെ, ലവ് യൂ, മിസ്സ് യൂ. നമ്മുടെ ആഗ്രഹങ്ങളെല്ലാം ഒരിക്കല്‍ പൂവണിയും- റോബിന്‍ കൂട്ടിച്ചേർത്തു.

അതേസമയം, ആരതി എന്ന് പറയുന്നത് വളരെ യാദൃശ്ചികമായി ജീവിതത്തിലേക്ക് കടന്ന് വന്ന കുട്ടിയാണ്. വളരെ പാവവും അതുപോലെ ടാലന്റഡുമാണെന്നായിരുന്നു ഒരു അഭിമുഖത്തില്‍ ആരതിയെക്കുറിച്ച് റോബിന്‍ നേരത്തെ പറഞ്ഞത്. സ്വന്തമായി ചില സംരഭങ്ങളുണ്ട്. മോഡലാണ്, മുന്നോളം സിനിമകള്‍ ചെയ്തിട്ടുണ്ട്, അത് ഉടന്‍ പുറത്തിറങ്ങും. ഒരുപാട് ആഗ്രങ്ങളുള്ളവരാണ് ഞങ്ങള്‍ രണ്ടുപേരും. എന്തെങ്കിലും പ്രശ്നം വന്നാല്‍ അങ്ങോട്ടും ഇങ്ങോട്ടും പിന്തുണച്ച് കൂടെ നില്‍ക്കും അത് വലിയ കാര്യം തന്നെയാണെന്നും റോബിന്‍ പറഞ്ഞു.

റോബിന്‍ എന്ന വ്യക്തിക്ക് സ്വന്തമായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ആരതിയുടെ ഒരു പിന്തുണ കൂടിയുണ്ടെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ കാര്യം ചെയ്യാന്‍ സാധിക്കും. അവർക്ക് എന്താണോ താല്‍പര്യം അത് അവർ ചെയ്യും. ഞാന്‍ സ്വന്തമായി ചെയ്യാന്‍ പോവുന്ന സിനിമയിലെ നായിക ആരതിയായിരിക്കും. സിനിമകള്‍ സ്വന്തമായി നേരത്തെ തന്നെ പ്ലാനുണ്ടായിരുന്നുവെന്നും റോബിന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications