ബിഗ് ബോസില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്തയാള്‍ പുറത്ത്; അമ്പരന്ന് മത്സരാര്‍ത്ഥികളും പ്രേക്ഷകരും
ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാനത്തോട് അടുക്കുകയാണ്. അതിനാല്‍ തന്നെ ഓരോ ദിനവും വാശിയേറിയ പോരാട്ടമാണ് മത്സരാര്‍ത്ഥികള്‍ കാഴ്ച വെക്കുന്നത്. 84-ാം ദിവസമായ ഇന്ന് വീക്കെന്‍ഡ് എപ്പിസോഡായിരുന്നു. വീക്കെന്‍ഡ് എപ്പിസോഡില്‍ പതിവ് പോലെ മോഹന്‍ലാല്‍ എത്തുകയും ഒരു മത്സരാര്‍ത്ഥിയുടെ എവിക്ഷന്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.
മത്സരാര്‍ത്ഥികളേയും പ്രേക്ഷകരേയും ഒരുപോലെ അമ്പരപ്പിക്കുന്ന എവിക്ഷനാണ് ഇന്ന് ബിഗ് ബോസില്‍ നടന്നിരിക്കുന്നത്. നാദിറ, ഷിജു, റെനീഷ, വിഷ്ണു, ജുനൈസ്, അഖില്‍ എന്നിവരായിരുന്നു ഇത്തവണ നോമിഷേന്‍ പട്ടികയില്‍ വന്നിരുന്നത്. ബിഗ് ബോസ് ഹൗസില്‍ ഇത്തവണ ഡബിള്‍ എവിക്ഷനായിരിക്കും എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇത് പ്രകാരം ഒരാള്‍ ഇന്ന് ബിഗ് ബോസ് ഹൗസിനോട് വിട പറഞ്ഞിരിക്കുകയാണ്.

നാളെ മറ്റൊരാളേയും എവിക്ടാക്കും. വിഷ്ണു ജോഷിയാണ് ഇന്ന് ബിഗ് ബോസ് വീടിനോട് വിട പറഞ്ഞിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ എപ്പിസോഡ് തൊട്ട് പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ മത്സരാര്‍ത്ഥിയായിരുന്നു വിഷ്ണു ജോഷി. കംപ്ലീറ്റ് ബിഗ് ബോസ് മെറ്റീരിയല്‍ എന്ന ലേബല്‍ സ്വന്തമാക്കാനും വിഷ്ണുവിന് സാധിച്ചിരുന്നു. ടോപ് ഫൈവില്‍ എന്തായാലും എത്തുമെന്ന് എല്ലാവരും ഒരുപോലെ ഉറപ്പിച്ചു പറഞ്ഞ പേരുകളിലൊന്നും വിഷ്ണുവിന്റേതായിരുന്നു.
മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം സെറീനയാണ് എവിക്ട് ആകുന്ന മത്സരാര്‍ത്ഥിയുടെ പേര് വായിച്ചത്. ബോക്‌സില്‍ വെച്ചിരുന്ന ചാര്‍ട്ടില്‍ വിഷ്ണു ജോഷിയുടെ പേരായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ വിഷ്ണുവിന് മറ്റുള്ളവരോട് യാത്ര പറഞ്ഞ് തന്റെ അടുത്തേക്ക് വരാമെന്ന് മോഹന്‍ലാല്‍ പറയുകയും ചെയ്തു. ഫിറ്റ്‌നസ് രംഗത്ത് കാലങ്ങളായി പ്രതിഭ തെളിയിക്കുന്ന വിഷ്ണു 2019 ലെ മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ ടോപ്പ് സിക്‌സില്‍ എത്തിയിരുന്നു. 2017ല്‍ മിസ്റ്റര്‍ കേരളയായും 2019 ല്‍ മിസ്റ്റര്‍ എറണാകുളമായും വിഷ്ണു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഈ സീസണിന്റെ ആദ്യ എപ്പിസോഡുകളില്‍ വൈബര്‍ ഗുഡ് ദേവുമായുള്ള തര്‍ക്കവും പിന്നീടുള്ള സൗഹൃദവും വീണ്ടും വഴിപിരിഞ്ഞതുമെല്ലാം വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എന്നാല്‍ അതിന് ശേഷം അഖില്‍ മാരാര്‍-ഷിജു സൗഹൃദവലയത്തില്‍ വിഷ്ണു ഉള്‍പ്പെട്ടത് തിരിച്ചടിയായെന്ന് വേണം കരുതാന്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടേയും ചലഞ്ചേഴ്‌സായും എത്തിയവരെല്ലാം ഇക്കാര്യം വിഷ്ണുവിനോട് സൂചിപ്പിച്ചിരുന്നതാണ്.
അതേസമയം ഗെയിം പ്ലാന്‍ മാറ്റാന്‍ വിഷ്ണു തയ്യാറായിരുന്നില്ല. അതിനിടെ വിഷ്ണു റിനോഷിനേയും പുറത്ത് പോയ മത്സരാര്‍ത്ഥിയായ ശ്രുതിലക്ഷ്മിയേയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതെല്ലാം വിഷ്ണുവിന്റെ വോട്ടിംഗിനെ ബാധിച്ചു എന്നുവേണം കരുതാന്‍. മാത്രമല്ല നോമിനേഷന്‍ ലിസ്റ്റില്‍ അഖില്‍ മാരാര്‍ക്കൊപ്പം വന്നതും വിഷ്ണുവിന്റെ വോട്ടിംഗിനെ ബാധിച്ചിട്ടുണ്ടാകാം.












Click it and Unblock the Notifications