Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹൻലാലിനെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ആ മത്സരാർത്ഥി ആരാണ്? വീഡിയോ പുറത്ത്

ബിഗ്‌ബോസ് മലയാളം സീസൺ 5ന്റെ ഗ്രാന്റ്ഫിനാലയ്ക്ക് ഇനി ഏഴ് ദിവസം മാത്രം. ആരാണ് വിജയി ആവുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. വാശിയേറിയ മത്സരങ്ങൾ ഏതാണ്ട് അവസാനിച്ച് തുടങ്ങി, ഇപ്പോൾ വളരെ രസകരമായ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മോഹൻലാൽ എത്തുന്ന വീക്കന്റ് എപ്പിസോഡിൽ രസകരമായ പല ടാസ്‌ക്കുകളും കൊടുക്കാറുണ്ട്.

പൊതുവേ മോഹൻലാൽ എത്തുമ്പോൾ മത്സരാർത്ഥികൾ ആകെ ആവേശത്തിൽ ആവാറുണ്ട്. മത്സരാർത്ഥികളിൽ പലരും തങ്ങൾ ലാലേട്ടന്റെ ഫാനാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തന്നെ ഏറ്റവും കൂടുതൽ ഇഷ്ടം ആർക്കാണ് എന്നറിയാനുള്ള ടാസ്‌ക്കാണ് മോഹൻലാൽ മത്സരാർത്ഥികൾക്ക് നൽകിയത്, ഇതിന്റെ പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്.

bigg boss

എന്റെ അടുത്ത് ഏറ്റവും കൂടുതൽ സ്‌നേഹം ആർക്കാണെന്ന് നോക്കട്ടേ, അവർക്ക് ഒരു സമ്മാനം ഉണ്ടെന്നാണ് മോഹൻലാൽ പറയുന്നത്. പിന്നാലെ ബലൂൺ പൊട്ടിച്ച് അതിനകത്ത് നിന്ന് മോഹൻലാലിന്റെ ചിത്രമുള്ള സ്റ്റിക്കർ കണ്ടെത്താൻ മത്സരാർത്ഥികൾ പോരാടുന്നതും കാണാം. ഒടുവിൽ ആരാണ് ജയിച്ചത് എന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്...

അതേസമയം ഇന്നത്തെ എപ്പിസോഡിൽ എലിമിനേഷൻ കൂടി നടക്കാൻ സാധ്യത ഉണ്ട്. ഇപ്പോൾ എട്ട് മത്സരാർത്ഥികളാണ് ബിഗ്‌ബോസിൽ ഉള്ളത്. അഖിൽ, ശോഭ, സെറീന, നാദിറ, റെനീഷ. ജുനൈസ്, മിഥുൻ, ഷിജു എന്നിവരാണ് ആ മത്സരാർത്ഥികൾ. ഇതിൽ നാദിറ ടിക്കറ്റ് ടു ഫിനാലെ ജയിച്ച് നേരിട്ട് ഗ്രാന്റ് ഫിനാലയിൽ എത്തി. അതേസമയം, മത്സരാർത്ഥികളിൽ ഒരാളായ റിനോഷ് കഴിഞ്ഞദിവസം മത്സരത്തിൽ നിന്ന് പിന്മാറിയതായി അറിയിക്കുകയും ചെയ്തിരുന്നു. ചില ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് മത്സരത്തിൽ നിന്നും റിനോഷ് പിന്മാറിയത്.

വീഡിയോകോളിൽ എത്തിയ റിനോഷ് മത്സരാർത്ഥികളുമായി സംസാരിച്ചു. അഖിൽ ഏറെ വിഷമത്തോടെയായിരുന്നു റിനോഷിനോട് യാത്ര പറഞ്ഞത്. റിനോഷ് തിരിച്ച് വരുമെന്ന് തന്നെ ആണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നാണ് അഖിൽ പറഞ്ഞത്. നീയൊരു നല്ല ഉഗ്രൻ മത്സരാർഥി ആയിരുന്നുവെന്നും അഖിൽ പറയുന്നുണ്ട്.

എനിക്ക് നല്ല ഒരു പോരാളിയായിരുന്നു. പാതിവഴിയിൽ വീണുപോയ എന്റെ എതിരാളിക്ക് എൻറെ ഹൃദയം നിറഞ്ഞ ഹഗ് എന്നാണ് റിനോഷിനോട് അഖിൽ പറഞ്ഞത്. തന്റെ ഭാ​ഗത്ത് നിന്ന് റിനോഷിനെ വിഷമിപ്പിച്ച കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിന് ഹൃദയത്തിൽഡ നിന്ന് സോറി പറയുകയാണെന്നും അഖിൽ പറഞ്ഞു.

പുറത്തിറങ്ങിക്കഴിഞ്ഞാൽ എത്രയും പെട്ടെന്ന് നമുക്ക് ഒരുമിച്ച് ഒന്ന് ഒത്തു കൂടാനുള്ള അവസരം ഉണ്ടാവട്ടെയെന്ന് ദൈവത്തോട് പ്രാർഥിക്കുന്നുവെന്നും അഖിൽ പറയുന്നു. പുറത്ത് വെച്ചോ അല്ലെങ്കിൽ ​ഗ്രാന്റ് ഫിനാലയിൽ നിങ്ങൾ നിൽക്കുമ്പോഴോ കാണാമെന്നാണ് റിനോഷ് പറഞ്ഞത്. പ്രേക്ഷകർ ഫൈനൽല 5ൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു റിനോഷ് ജോർജ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+