• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മണിക്കുട്ടനല്ല, ഇത്തവണ ഒരു അട്ടിമറി വിജയി ആ മത്സരാര്‍ത്ഥിയായിരിക്കും: കാരണം അത്, വൈറല്‍ കുറിപ്പ്

ബിഗ് ബോസ് സീസണ്‍ 3 യിലെ വിജയി ആരെന്ന് തീരുമാനിക്കാനുള്ള പ്രേക്ഷകരുടെ വോട്ടിങ് കഴിഞ്ഞ ശനിയാഴ്ചയോടെ അവസാനിച്ച് കഴിഞ്ഞു. ഇനി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ സീസണിലെ വിജയിയെ ഷോ അധികൃതര്‍ പ്രഖ്യാപിക്കും. അതുവരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും.

കശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി കൗണ്‍സിലര്‍ രാകേഷ് പാണ്ഡ്യയുടെ ബന്ധുക്കളുടെ വിലാപം: ചിത്രങ്ങള്‍ കാണാം

മുന്നില്‍ സുധാകരന്‍ തന്നെ: അനുകൂലമായത് ആ ഒരു ഘടകം, പാര്‍ട്ടിയില്‍ സെമി കേഡര്‍ സംവിധാനം വരുംമുന്നില്‍ സുധാകരന്‍ തന്നെ: അനുകൂലമായത് ആ ഒരു ഘടകം, പാര്‍ട്ടിയില്‍ സെമി കേഡര്‍ സംവിധാനം വരും

അതിനിടയില്‍ തന്നെ ഓരോ മത്സരാര്‍ത്ഥിയുടേയും ഗുണങ്ങളും ദോഷങ്ങളും വിവരിച്ചുകൊണ്ടുള്ള നിരവധി കുറിപ്പുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. അത്തരത്തില്‍ മണിക്കുട്ടന്‍, റംസാന്‍, സായി, ഡിംപല്‍ ഭാല്‍, എന്നിവരെ കുറിച്ചുള്ള ഒരു കുറിപ്പ് പങ്കുവെക്കുകയാണ് ഇവിടെ. വിജയ സാധ്യതവരെ പ്രവചിക്കുന്ന കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

യോജിക്കാം വിയോജിക്കാം

ഇത് ഒരു ബിഗ്ഗ്‌ബോസ് വ്യൂവർ എന്ന നിലയിൽ എന്റെ പേർസണൽ അഭിപ്രായം ആണ് യോജിക്കാം വിയോജിക്കാം
1.മണിക്കുട്ടൻ : ഏറ്റവും കൂടുതൽ സപ്പോർട്ട് ഉള്ള മത്സരാർത്ഥി. ഗെയിം തുടങ്ങിയ സമയത്ത് വലിയ പ്രകടനം ഒന്നും കാണിച്ചിരുന്നിലെങ്കിലും പതിയെ പതിയെ ടാസ്കുകളിലൂടെ തന്റെ പ്രകടനം കൊണ്ട് മികച്ച ഒരു എന്റെർറ്റൈനെർ ആയി മാറി. പിന്നീട് ക്യാമറ അറ്റന്ഷന് തന്നിലേക്കു മാറ്റാനും കഴിഞ്ഞു (സായി /പൊളി )ഇഷ്യൂ വിലൊക്കെ പ്രേക്ഷകരുടെ ഇടംപിടിച്ച മൂവേമെന്റ്സ് ആയിരുന്നു മണിയുടേത്.

ആ ഒരു വിഷയം

സൂര്യയുടെ ഇഷ്യൂ മെച്വർ ആയി ഡീൽ ചെയ്തു. പക്ഷെ ഇടക്ക് വെച് നിർത്തി പോകാൻ തീരുമാനിച്ചത് എന്റെ പ്രതീക്ഷയിൽ ചെറിയ മങ്ങൽ ഉണ്ടാക്കിയിട്ടുണ്ട്. ( മെന്റൽ ഹെൽത്ത്‌ പ്രധാനമാണെന്ന് ഒക്കെ പറഞ്ഞാലും ബിഗ് ബോസ് ഒരു മൈൻഡ് ഗെയിം ആണെന്നിരിക്കെ ഇതും പരിഗണിക്കേണ്ടതാണെന്ന് ഞാൻ കരുതുന്നു ) ഈ ഒരു വിഷയം മാറ്റിനിർത്തിയാൽ ബിഗ്‌ ബോസ്സ് വിജയി ആവാൻ എന്തുകൊണ്ടും യോഗ്യൻ ആണ് മണിക്കുട്ടൻ.

Also Read: സ്വര്‍ണവായ്പ വേണോ? വിവിധ ബാങ്കുകളിലെ പലിശ നിരക്കുകള്‍ എത്രയെന്നും ആവശ്യമുള്ള രേഖകള്‍ ഏതെന്നും അറിയേണ്ട?

Also Read: നിങ്ങളുടെ കൈയ്യിലെത്തുന്ന ശമ്പളം കുറഞ്ഞേക്കാം, പിഎഫ് ഉയര്‍ന്നേക്കാം; പുതിയ തൊഴില്‍ നയങ്ങള്‍ ഉടന്‍

സായി

2. സായി : ആദ്യമൊന്നും യാതൊരു താല്പര്യവും തോന്നിയിട്ടില്ലായിരുന്നു എങ്കിലും, ലാലേട്ടന്റെ ഹിന്‍റ് മനസിലാക്കി ഗെയിം ചേഞ്ച്‌ ചെയ്ത് കളിച്ചുതുടങ്ങിയപ്പോൾ സായി എന്ന് മത്സരാർത്ഥിയോട് ഇഷ്ടം തോന്നി (ഈ ഗെയിം കളിക്കേണ്ടത് അങ്ങനെ തന്നെ ആണ്. അവതാരകന്റെ സൂചനകൾ മനസിലാക്കി പ്രേക്ഷകന്റെ പൾസ് അറിഞ്ഞു കളിക്കണം ) എന്നിരുന്നാലും ടാസ്കുകളിലെ മോശം പ്രകടനം ബ്ലാക്ക് മാർക്ക്‌ തന്നെ ആണ്. ക്യാപ്റ്റൻ എന്ന നിലയിൽ നല്ല രീതിയിൽ പ്രകടനം കാഴ്ചവച്ചിരുന്നു. ഗ്രൂപ്പ്‌ ആയികളിക്കുന്നത് തെറ്റൊന്നും അല്ല, പക്ഷെ പ്രേക്ഷർക്ക് ഇഷ്ടപ്പെടണം എന്നെ ഒള്ളു.

പല ഗ്രൂപുകളിൽ


സ്വയം പല ഗ്രൂപുകളിൽ പല സമയങ്ങളിൽ അംഗം ആയിരിക്കുകയും പിനീട് അതിനെ വല്ലാതെ എതിർക്കുകയും ചെയ്തത് കോണ്ട്രഡിക്ടറി നിലപാടായി തോന്നി. ഇടക്ക് വെച്ച കാണിച്ച കുറച്ചു ഓവർ നന്മ സ്ട്രാറ്റര്ജിയുടെ ആവശ്യം ഉണ്ടായിരുന്നു എന്ന തോന്നുന്നില്ല,. ഇതൊക്കെ ആണെങ്കിലും പ്രേക്ഷകരുടെ പൾസ് അറിഞ്ഞു കളിച്ച മത്സരാർത്ഥി എന്ന നിലയിൽ ടൈറ്റിൽ നേടാൻ അർഹത ഉള്ള മത്സരാർത്ഥി. ഒരു അട്ടിമറി വിജയി ആവാൻ സാധ്യതതയും ഉണ്ട്

ഡിംപല്‍ ഭാൽ

3. ഡിംപല്‍ ഭാൽ :ഗെയിമിലും ടാസ്കിലും മികച്ചു നിന്ന മത്സരാർത്ഥി.ഫിസിക്കൽ കണ്ടീഷൻ പറഞ്ഞു ഗെയിമിൽ പങ്കെടുത്തിരുന്നിട്ടില്ലെന്ന് മാത്രമല്ല നല്ലരീതിയിൽ അത് ചെയ്യാറുമുണ്ടെന്ന് ഉള്ളത് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ക്വാളിറ്റി ആണ്. പക്ഷെ വിമര്ശനങ്ങളെയും പരാജയങ്ങളെയും അതിന്റെ സെൻസിൽ എടുക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ് (ഒരു പക്ഷെ തോൽക്കാൻ ആഗ്രഹിക്കാത്ത മനസ്സ് മറ്റൊരുതരത്തിൽ അവരുടെ ജീവിതവിജയത്തിന്റെ കാരണമാണെന്ന് പറയാം.)

ടൈറ്റിൽ വിന്നർ

എന്നിരുന്നാലും ഗെയിമർ എന്ന നിലയിൽ അതൊരു നല്ല ക്വാളിറ്റി ആയി തോന്നിയില്ല. സ്റ്റില്‍ ടൈറ്റിൽ വിന്നർ ആവാൻ യോഗ്യത ഉള്ള മത്സരാർത്ഥി . സായിയുടെ കാര്യത്തിൽ പറഞ്ഞ അട്ടിമറി സാധ്യത ടിമ്പലിന്റെ കാര്യത്തിലും നിലനിൽക്കുന്നു. ഹോട്സ്റ്റാര്‍ വോട്ട് മാത്രം ചെയ്യുന്ന സോഷ്യൽമീഡിയ പോളുകളിൽ യിലെ നിന്നും വിട്ടു നിൽക്കുന്ന സപ്പോർട്ടേഴ്‌സ് ഇവർക്കു രണ്ടുപേർക്കും കാണുന്നുണ്ട്

റംസാൻ

4. റംസാൻ : മത്സരാർത്ഥി എന്ന വാക്കിനോട് 100 % നീതിപുലർത്തിയ ആളാണ്. ബ്രില്ലിയൻറ് ആയി ടാസ്കുകൾ ചെയ്തിരുന്നു. പക്ഷെ പ്രേക്ഷകരെ കൂടെ നിർത്തുന്നതിൽ പരാജയപെട്ടു. കോംബോ കൾ (ഋതു /അഡോണി /കിടിലം ) എല്ലാം പ്രേക്ഷകരുടെ ഇഷ്ടം കുറക്കുക ആണ് ചെയ്തത്. പ്രായത്തിന്റേതായ ചില എടുത്തുചാട്ടങ്ങൾ ( ചെരുപ്പിന്റെ ഇഷ്യൂ, അനവസരത്തിലുള്ള ദേഷ്യം ഒക്കെ ) നെഗറ്റീവ് ആയി മാറി. ഇതൊക്കെ ആണെങ്കിലും റംസാനുണ്ടായ മത്സരവീര്യം ജയിക്കാനുള്ള ത്വരയും എനിക്ക് ഏറെ ഇഷ്ടപെട്ട ക്വാളിറ്റീസ്. വിന്നറാവാൻ യോഗ്യത ഉള്ള മത്സരാർത്ഥി തന്നെ ആണ് റംസാൻ മറ്റുമത്സരാർത്ഥികളുടെ റിവ്യൂ അടുത്ത പോസ്റ്റിൽ. ഹെൽത്തി കമന്റ്സ് എക്സ്പെക്ട് ചെയുന്നു

മാലഖയെ പോലെ തിളങ്ങി ഷെഫാലി ജരിവാലയുടെ ഫോട്ടോഷൂട്ട്, എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

cmsvideo
  Mohanlal Might Quit Bigg Boss Malayalam; Season 4 To Have A New Host? | Oneindia Malayalam

  English summary
  Bigg Boss malayalam season; Not Manikuttan, this time Sai is likely to be a coup winner: Viral note
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X