ആട് അറിയുമോ അങ്ങാടി വാണിഭം എന്ന പോലെ, അഡോണി അറിയുമോ ഏയ്ഞ്ചലിന്റെ റിയല്‍ ക്രഷ്!

ബിഗ് ബോസ് ഹൗസുകളില്‍ പ്രണയം മൊട്ടിടുന്നത് പുതിയ കാര്യമൊന്നുമല്ല. അതില്‍ അത്ഭുതപ്പെടാനുമില്ല. ബിഗ് ബോസ് മലയാളത്തിന്റെ മുന്‍ സീസണില്‍ പേളിയും ശ്രീനിഷും പ്രണയിച്ചതും പിന്നീട് വിവാഹം കഴിച്ചതും ഒക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

എന്നാല്‍ ഇത്തവണത്തെ ബിഗ് ബോസില്‍, ഉള്ളില്‍ പ്രണയവുമായിട്ടാണ് ഒരാള്‍ എത്തിയത് തന്നെ. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഏയ്ഞ്ചല്‍ ആയിരുന്നു വന്നു കയറിയപ്പോള്‍ തന്നെ ആ പ്രണയം വെളിപ്പെടുത്തിയത്. പക്ഷേ, ഇപ്പോള്‍ ബിഗ് ബോസ് ഹൗസിലെ പ്രണയ കഥ അതേ ഏയ്ഞ്ചൽ തോമസും മറ്റൊരാളും തമ്മിലാണ്. സംഗതി തമാശയാണെങ്കിലും അതെങ്ങനെ ശരിയാകുമെന്ന ചോദ്യമാണ് ചില പ്രേക്ഷകര്‍ക്ക്. തമാശയ്ക്ക് തുടങ്ങുന്ന കാര്യങ്ങള്‍ ഒടുക്കം സീരിയസ് ആകുന്നതാണല്ലോ ബിഗ് ബോസ് ഹൗസിലെ ശീലം എന്നതാണ് ഇവരുടെ ആശങ്ക...

ഇന്ധനവില വര്‍ധനയ്‌ക്കെതിരായ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം, ചിത്രങ്ങള്‍ കാണാം

വായാടി മറിയം

വായാടി മറിയം

വലിയ സംസാരപ്രിയയാണ് താനെന്നാണ് എയ്ഞ്ചല്‍ അവളെ കുറിച്ചു തന്നെ വിശേഷിപ്പിച്ചത്. 2021 ജനുവരിയില്‍ തന്റെ അച്ഛന്‍ മരിച്ചെന്നും അമ്മയും അനുജനും മാത്രമേ ഇപ്പോള്‍ വീട്ടിലുള്ളൂവെന്നും എയ്ഞ്ചല്‍ വ്യക്തമാക്കിയിരുന്നു. പറഞ്ഞതുപോലെ തന്നെ ബിഗ് ബോസ് ഹൗസില്‍ എല്ലാവരോടും ഓടി നടന്ന് സംസാരിക്കുന്ന എയ്ഞ്ചലിനെയാണ് പ്രേക്ഷകര്‍ കണ്ടത്.

മണിക്കുട്ടനോടുള്ള പ്രേമം

മണിക്കുട്ടനോടുള്ള പ്രേമം

തനിക്ക് മണിക്കുട്ടനോട് പ്രേമമാണെന്ന് ഹൗസിലേക്ക് പ്രവേശിക്കും മുന്‍പ് മോഹന്‍ലാലിനോട് എയ്ഞ്ചല്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയ്ക്കിടയ്ക്ക് മണിക്കുട്ടന്റെ യഥാര്‍ത്ഥ പേര് വളരെ നാണത്തോടെ പറയുന്ന എയ്ഞ്ചലിനേയും പ്രേക്ഷകര്‍ കണ്ടു. മണിക്കുട്ടനുമായുള്ള പ്രണയം ബിഗ് ബോസ് ഹൌസിൽ വച്ച് യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമെന്ന് കൂടി ഏഞ്ചൽ പറഞ്ഞിരുന്നു.

അപ്രതീക്ഷിത ട്വിസ്റ്റ്

അപ്രതീക്ഷിത ട്വിസ്റ്റ്

എന്നാലിപ്പോള്‍ മറ്റൊരു മത്സരാര്‍ത്ഥിയായ അഡോണിയെ എയ്ഞ്ചല്‍ പ്രപ്പോസ് ചെയ്തിരിക്കയാണ്. ഒരു ദിവസം മുഴുവന്‍ പ്രണയിച്ചു നോക്കാമെന്നും സെറ്റാണെങ്കില്‍ മാത്രം മുന്നോട്ട് പോകാമെന്നും ഏയ്ഞ്ചല്‍ അഡോണിയോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ അഡോണി അത് സമ്മതിച്ചില്ല. അപ്പോള്‍ എയ്ഞ്ചലിന്റെ കൂടെക്കൂടി അല്പം കൂടി ചങ്കൂറ്റം കാണിക്കണമെന്ന് കിടിലന്‍ ഫിറോസും അഡോണിയെ ഉപദേശിച്ചു.

ഡിംപലിനോട് പരാതി

ഡിംപലിനോട് പരാതി

അഡോണി തന്റെ പ്രപ്പോസല്‍ നിരസിച്ച കാര്യം ഏയ്ഞ്ചല്‍ ഡിംപലിനോട് വന്ന് പറഞ്ഞു. പിന്നെ കണ്ടത് രണ്ട് സംഘങ്ങളായി ഏയ്ഞ്ചലിനും അഡോണിയ്ക്കും ആയുള്ള വാദങ്ങളായിരുന്നു. ഡിംപലുമായി വന്ന എയ്ഞ്ചലിനെ നേരിട്ടത് അഡോണിക്ക് പിന്തുണ പ്രഖ്യാപിച്ച ഭാഗ്യലക്ഷ്മിയാണ്. തനിക്ക് കുറച്ചുകൂടെ തടിച്ച ആളെയാണ് ആവശ്യമെന്നാണ് ഇന്നലെ എ്‌യ്ഞ്ചല്‍ പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ചിരിച്ചു കൊണ്ട് അഡോണി

ചിരിച്ചു കൊണ്ട് അഡോണി

എന്നാല്‍ വാഗ്വാദങ്ങളെയെല്ലാം ചിരിയോടെയാണ് അഡോണി നേരിട്ടത്. പിന്നീട് ബിഗ് ബോസ് കൊടുത്ത ആദ്യപ്രണയം ടാസ്‌ക്കില്‍ അഡോണി ത്‌ന്റെ മനസ്സിലെ ഒരു പ്രണയത്തെ കുറിച്ച് വ്യക്തമാക്കുകയുണ്ടായിരുന്നു. അതുകൊണ്ടാണോ, അതോ ഏയ്ഞ്ചലിന്റെ പ്രണയം മണിക്കുട്ടനോടാണെന്ന തിരിച്ചറിവുകൊണ്ടോ എന്നറിയില്ല, അഡോണി ഒരു സുരക്ഷിത അകലം പാലിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

ഒടുവിൽ കുടുങ്ങി!

ഒടുവിൽ കുടുങ്ങി!

എന്നാല്‍ പിന്നീടങ്ങോട്ട് ഡിംപലിനൊപ്പം റംസാനും ഋതുമന്ത്രയും മറ്റും ചേര്‍ന്ന് അഡോണിയെ നിര്‍ബന്ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഒടുവില്‍ അഡോണി എയ്ഞ്ചല്‍ കൊടുത്ത പൂവ് വാങ്ങുകയും മറ്റൊരു പൂവ് കൊടുത്ത് ഐ ലവ് യു പറയുകയും ചെയ്തു. സത്യത്തിൽ ബാക്കിയുള്ളവരുടെ നിർബന്ധത്തിന് അഡോണി വഴങ്ങുകയായിരുന്നു.

കളി കാര്യമാകുമോ?

കളി കാര്യമാകുമോ?

ബിഗ് ബോസിലെ മറ്റ് മത്സരാർത്ഥികളെ സംബന്ധിച്ച് ഇതൊരു തമാശ ആയിരിക്കാം. എന്നാൽ, അഡോണിയുടേയും ഏയ്ഞ്ചലിന്റേയും കാര്യത്തിൽ ഇത് ഗൌരവമാകുമോ എന്നാണ് പ്രേക്ഷകരുടെ സംശയം. ഷോയുടെ റേറ്റിങ് കൂട്ടാൻ അണിയറക്കാർ ഒരുക്കുന്ന മറ്റൊരു തന്ത്രമാണ് ഇത് എന്ന് സംശയിക്കുന്ന പ്രേക്ഷകരും ഏറെയുണ്ട്.

നടി ദീപ്തി സതിയുടെ ലേറ്റസ്റ്റ് ഗ്ലാമര്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+