Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിൻ, റിയാസ് സലീം, രജിത് കുമാർ പോരാട്ടം? ബിഗ് ബോസ് അൾട്ടിമേറ്റിലേക്ക് എത്തുക ഇവർ? ചർച്ചകൾ ഇങ്ങനെ

കൊച്ചി: ബിഗ് ബോസ് അൾട്ടിമേറ്റിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. സീസണുകളിലെ ചില മത്സരാർത്ഥികളെ ഉൾപ്പെടുത്തി നടക്കുന്ന അൾട്ടിമേറ്റ് മറ്റ് ഭാഷകളിൽ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തിൽ ആദ്യമായാണ് അത്തരമൊരു മത്സരം നടക്കാനിരിക്കുന്നത്. അൾട്ടിമേറ്റ് നടന്നാൽ ആരൊക്കെയാകും മത്സരാർത്ഥികളായെത്തുകയെന്ന ആകാംഷ പ്രേക്ഷകർക്കുണ്ട്. പല പേരുകളും സോഷ്യൽ മീഡിയയിൽ ചർച്ചാകുന്നുണ്ട്. സാധ്യതകളും ചർച്ചകളും ഇങ്ങനെ

1


മലയാളം ബിഗ് ബോസിന്റെ നാല് സീസണുകളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് വിജയിയെ പ്രഖപിച്ചത്. രണ്ടാം സീസൺ കൊവിഡിന്റെ പശ്ചാത്തലത്തിൽ പാതിവഴിയിൽ അവസാനിപ്പിക്കുകയായിരുന്നു. സീസൺ 3 യും സമാന സാഹചര്യത്തിലൂടെയാണ് കടന്ന് പോയതെങ്കിലും പിന്നീട് പ്രേക്ഷക അഭ്യർത്ഥന മാനിച്ച് വോട്ടെടുപ്പിലൂടെ വിജയിയെ കണ്ടെത്തുകയായിരുന്നു.

2


നാല് സീസണുകളിലും അതിശക്തരായ മത്സരാർത്ഥികളെ തന്നെയായിരുന്നു പങ്കെടുത്തിരുന്നത്. ശക്തമായ ഗെയിം പുറത്തെടുത്തിട്ടും പ്രേക്ഷക പിന്തുണ കുറവായതിനാൽ വളരെ പെട്ടെന്ന് പുറത്തായവരും മറ്റ് കാരണങ്ങളാൽ ഷോ വിടേണ്ടി വന്നവരുമെല്ലാം ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവരിൽ ചിലർ അൾട്ടിമേറ്റിന്റെ ഭാഗമാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന പ്രധാന പേരുകളിൽ ഒന്ന് ഡോ റോബിൻ രാധാകൃഷ്ണന്റേതാണ്.

3


തന്റെ ഗെയിം സ്ട്രാറ്റജിയിലൂടെ ആദ്യ എപ്പിസോഡുകളിൽ തന്നെ വലിയ ജനപിന്തുണ നേടിയ താരമായിരുന്നു ഡോ റോബിൻ. എന്നാൽ സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ കായികമായി നേരിട്ടതിനെ തുടർന്ന് റോബിൻ പുറത്താവുകയായിരുന്നു. ഷോയിൽ നിന്നും പുറത്തായെങ്കിലും വലിയ സ്വീകാര്യതയാണ് റോബിന് മലയാളി പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്. ബിഗ് ബോസ് അൾട്ടിമേറ്റിലേക്ക് വിളിച്ചാൽ പോകുമോയെന്ന ചോദ്യത്തിന് ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു റോബിൻ അടുത്തിടെ മറുപടി നൽകിയത്.

4

ബിഗ് ബോസിലേക്ക് തന്റെ ഭാവി വധുവായ ആരതിക്കൊപ്പം പങ്കെടുക്കുമോയെന്നതായിരുന്നു ചോദ്യം. എന്നാൽ അപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ചാകും ഷോയിലേക്ക് പോകണോയെന്ന് തീരുമാനിക്കുക. ആദ്യം അവർ വിളിക്കട്ടെ അതിന് ശേഷം തീരുമാനിക്കും എന്നും റോബിൻ മറുപടി നൽകിയിരുന്നു.

4


ബിഗ് ബോസ് സീസണുകളിൽ വെച്ച് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നായിരുന്നു റിയാസ് സലീമിന്റേത്. യഥാർത്ഥ ബിഗ് ബോസ് മെറ്റീരിയലാണ് റിയാസ് സലീം എന്നായിരുന്നു പ്രേക്ഷകർ വിലയിരുത്തിയത്. ഗെയിം ചെയിഞ്ചർ എന്ന പട്ടമായിരുന്നു റിയാസിന് ലഭിച്ചത്. തന്റെ നിലപാടുകൾ കൊണ്ടും ഗെയിം സ്ട്രാറ്റജി കൊണ്ടുമെല്ലാം റിയാസ് മുന്നിട്ട് നിന്നെങ്കിലും ബിഗ് ബോസ് നാലാം സീസണിന്റെ മൂന്നാം സ്ഥാനം കൊണ്ട് റിയാസിന് തൃപ്തിപ്പെടേണ്ടി വന്നു.

6


റിയാസും റോബിനും തമ്മിലുള്ള തർക്കമായിരുന്നു റോബിന്റെ പുറത്താക്കലി് വഴിവെച്ചത്. അതുകൊണ്ട് തന്നെ അൾട്ടിമേറ്റ് റിയാസ്- റോബിൻ പോരാട്ടമായാലും മത്സരം കടുക്കുമെന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അൾട്ടിമേറ്റിലേക്ക് ക്ഷണം ലഭിച്ചാൽ തീർച്ചയായും പോകുമെന്നും എന്നാൽ അതേസമയത്ത് തനിക്ക് ഹിന്ദി ബിഗ് ബോസിലേക്ക് അവസരം ലഭിച്ചാൽ ഹിന്ദിയായിരിക്കും തന്റെ പ്രഥമ പരിഗണന എന്നായിരുന്നു റിയാസ് പ്രതികരിച്ചത്.

7


ബിഗ് ബോസ് സീസൺ 2 ഫിനാലെ നടന്നിരുന്നുവെങ്കിൽ ഡോ രജിത് കുമാർ വിജയിച്ചേനെയെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. വലിയ പിന്തുണയായിരുന്നു ഷോയിലും ഷോയ്ക്ക് പുറത്തും രജിത് കുമാറിന് ലഭിച്ചത്. സഹമത്സരാർത്ഥിയെ ഉപദ്രവിച്ചതിന്റെ പേരിലാണ് രജിത് കുമാറും ഷോയിൽ നിന്നും പുറത്താക്കിയത്. രജിത് കുമാറും അൾട്ടിമേറ്റിൽ വേണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

8


ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്ന രഞ്ജിനി ഹരിദാസിനെ ബിഗ് ബോസ് അൾട്ടിമേറ്റിലൂടെ കാണാൻ താത്പര്യമുണ്ടെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. സീസൺ 2 ൽ മത്സരാർത്ഥിയായിരുന്ന ആര്യയുടെ പേരും ചർച്ചയാകുന്നുണ്ട്. നാല് സീസണുകളിലേയും 'കില്ലാടി'കളെ തന്നെ ഇറക്കിയാൽ അൾട്ടിമേറ്റ് പോരാട്ടം കടുക്കുമെന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+