• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രമ്യയെ കരുവാക്കി പൊളി ഫിറോസും ഭാര്യ സജ്നയും ഇപ്പോ കളിക്കുന്ന കളി വെറും ചീപ്പ് ഷോ;ഒമർ ലുലു

കൊച്ചി; മത്സരാർത്ഥിയായ രമ്യ പണിക്കർക്കെതിരെ ഫിറോസ് നടത്തിയ വ്യക്തിപരമായ ആക്രമണത്തിനെതിരെ തുറന്നടിച്ച് സംവിധായകൻ ഒമർ ലുലു. ഷോയുടെ തുടക്കം മുതൽ തന്റെ വ്യക്തിപരമായ കാര്യങ്ങൾ തുറന്ന് പറയുമെന്ന് ഫിറോസ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് രമ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മറ്റ് മത്സരാർത്ഥികളും തങ്ങൾ ഇതിന് സാക്ഷ്യം വഹിച്ചതായി വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.

തുടര്‍ന്ന് ഫിറോസ് തനിക്കെതിരായ കാര്യം എന്താണെന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് തന്നെ തുറന്ന് പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഫിറോസ് ഇതിന് തയ്യാറായിരുന്നില്ല. ഇതോടെ ഇരുവരും തമ്മിൽ വാക്ക് തർക്കമായി. ഇപ്പോഴിതാ ഫിറോസിനെ തള്ളിയും രമ്യയെ പിന്തുണച്ചും രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.

ഫേസ്ബുക്കിലൂടെ

ഫേസ്ബുക്കിലൂടെ

ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തില്‍ രമ്യ ചെയ്ത വേഷത്തെ പരാമര്‍ശിച്ചായിരുന്നു ഫിറോസിന്റെ ആരോപണം.

ഒരാളെ കുറിച്ചു ആരോപണങ്ങൾ ഉന്നയിക്കുമ്പോ അതെന്താണ് എന്ന് വ്യക്തമായി പറയാനുള്ള ഉറപ്പ് എങ്കിലും ഫിറോസ് കാണിക്കണമായിരുന്നുവെന്ന് ഒമർ പറയുന്നു.ഫിറോസ് രമ്യക്ക് എതിരെ യൂസ് ചെയ്ത സിനിമ താൻ സംവിധാനം ചെയ്ത ചങ്കസ് ആണ് എന്നത് കൊണ്ട് തന്നെ ഈ ആരോപണം തന്നെയും ബാധിക്കുന്ന ഒന്നാണെന്നും പോസ്റ്റിൽ ഒമർ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

കട്ട സപ്പോട്ട്

കട്ട സപ്പോട്ട്

രമ്യാ പണിക്കർക്ക് കട്ട സപ്പോർട്ട് ✌️

അത്യാവശ്യം നല്ല രീതിയിൽ തന്നെ തന്റെ ടാസ്കുകൾ ചെയ്യുന്ന ഒരു മത്സരാർത്ഥിയാണ് രമ്യ പണിക്കർ. അങ്ങിനെയുള്ള ഒരാളെ കരുവാക്കി പൊളി ഫിറോസും ഭാര്യ സജ്നയും ഇപ്പോ കളിക്കുന്ന കളി വെറും ചീപ്പ് ഷോ തന്നെയാണ്. ബിഗ് ബോസിൽ മുന്നോട്ട് ഉള്ള യാത്രക്ക് പരസ്പരം ഉള്ള അറ്റാക്കിങ് എല്ലാം സ്വാഭാവികം ആണ്.

ശരിക്കും അപമാനം

ശരിക്കും അപമാനം

പക്ഷെ അഭിനയിച്ച സിനിമയിലെ ഒരു കഥാപാത്രം വച്ചു ഒരാളെ പേഴ്സണാലിറ്റി ജഡ്ജ് ചെയ്യുന്ന രീതിയിൽ ഉള്ള ആരോപണങ്ങളും റുമേഴ്സും പറഞ്ഞുണ്ടാക്കുന്ന ഫിറോസ് ചെയ്യുന്നത് ശരിക്കും അപമാനം തന്നെയാണ്. കളി ജയിക്കാൻ വേണ്ടി ഇങ്ങനെ ചെയ്യുന്ന ഫിറോസിനെ സപ്പോർട്ട് ചെയ്ത് സോഷ്യൽ മീഡിയ കമന്റ് ബോക്സുകളിലും മറ്റുമായി കൂട്ടം ചേർന്നുള്ള വെട്ടു കിളി ആക്രമണം നടത്തുന്ന സോ കാൾഡ് ഫാൻസ് നടത്തുന്നത് തീർത്തും ടോക്സിക് ആയ പ്രവർത്തനവും.

ഉറപ്പ് വേണം

ഉറപ്പ് വേണം

ഒരാളെ കുറിച്ചു ആരോപണങ്ങൾ ഉന്നയിക്കുമ്പോ അതെന്താണ് എന്ന് വ്യക്തമായി പറയാനുള്ള ഉറപ്പ് എങ്കിലും ഫിറോസ് കാണിക്കണമായിരുന്നു.

നമ്മൾ കണ്ടതാണ് പലതവണയായി രമ്യ ഫിറോസിനോട് എന്താണ് ആ ആരോപണം എന്ന് തുറന്ന് പറയാൻ പറയുന്നത്. എന്നിട്ടും ഒഴിഞ്ഞു മാറി നടക്കുന്ന ഫിറോസ് വെറും നാലാം കിട സ്ട്രാറ്റജി ആണ് കാഴ്ചവച്ചത് എന്നത് വ്യക്തം.

ചങ്ക്സിന്റെ സംവിധായകൻ

ചങ്ക്സിന്റെ സംവിധായകൻ

ഫിറോസ് രമ്യക്ക് എതിരെ യൂസ് ചെയ്ത സിനിമ ഞാൻ സംവിധാനം ചെയ്ത ചങ്കസ് ആണ് എന്നത് കൊണ്ട് തന്നെ ഈ ആരോപണം എന്നെയും ബാധിക്കുന്ന ഒന്നാണ്. രമ്യക്ക് എന്റെയും എന്റെ ടീമിന്റെയും പൂർണ പിന്തുണ എന്നും ഉണ്ടായിരിക്കും. ഇനിയും എന്റെ ഭാവി സിനിമകളിൽ രമ്യ നല്ല കഥാപാത്രങ്ങൾ ചെയ്യുന്നതും ആയിരിക്കും.

 തീർത്തും അപലപനീയം

തീർത്തും അപലപനീയം

ഫിറോസിനെ പോലുള്ളവരുടെ ഇങ്ങനെയുള്ള പേഴ്സണൽ അറ്റാക്കുകൾ തീർത്തും അപലപനീയം ആണ്. രമ്യയെ അവിടെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന ഫിറോസിനെതിരെ പ്രേക്ഷകരും പ്രതികരിക്കണം. ബിഗ് ബോസ് ഒരു റിയാലിറ്റി ഷോ ആണെന്ന ബോധം നമുക്കും ഉണ്ടാകണം.

വൻ ട്വിസ്റ്റ്, ബിഗ് ബോസിൽ ഫിറോസും സജിനയും പുറത്തേക്ക്? മോഹൻലാലിന്റെ അപ്രതീക്ഷിത എൻട്രി

ഒരു ധാര്‍മ്മികതയുമില്ല, നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ രാജി വച്ചു: രമേശ് ചെന്നിത്തല

വിദേശ നിർമിത കോവിഡ് വാക്സിനുകൾക്ക് ഇന്ത്യയിൽ അടിയന്തര അനുമതി നൽകും

English summary
Bigg Boss Malayalam Season3: Omar Lulu Supports Remya Panicker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X