അടിച്ചോണ്ടുപോവില്ല നിയമപരമായി കൊണ്ടുപോകും; ലാലേട്ടനോട് ബ്ലെസ്ലി; പറയേണ്ടിയിരുന്നില്ലെന്ന് ദില്‍ഷ
ബിഗ് ബോസ് സീസണ്‍ 4 പുതിയ വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ്. ബിഗ് ബോസ് വീടിന്റെ കരുത്തൂറ്റ രണ്ട് മത്സരാര്‍ത്ഥികളായിരുന്ന ജാസ്മിനും റോബിനും പോയതോടെ ആദ്യം ബിഗ് ബോസ് വീടിന്റെ ആവശ്യം ഇത്തിരികുറഞ്ഞെങ്കിലും വീണ് കിട്ടിയ അവസരം മുതലാക്കാനുള്ള ശ്രമം ബ്ലെസ്ലി തുടങ്ങിക്കഴിഞ്ഞു. ഇനി ആര് എന്ന് ചോദ്യത്തിന് ഇടം കൊടുക്കാതെ ബ്ലെസ്ലി ആറാടുകയാണ്.
ബ്ലെസ്ലിക്ക് ദില്‍ഷയോടുള്ള ഇഷ്ടം പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. ബ്ലെസ്ലി -റോബിന്‍-ദില്‍ഷ ത്രികോണ പ്രണയം ഇതിന് മുമ്പ് തന്നെ ബിഗ് ബോസ് വീട്ടില്‍ ചര്‍ച്ചയായിട്ടുമുണ്ട്. ബ്ലെസ്ലിയോട് തനിക്ക് ചേച്ചിയുടെ സ്‌നേഹം മാത്രമാണ് ഉള്ളതെന്നും ബ്ലെസ്ലി അത് മനസ്സിസാക്കണമെന്നും ദില്‍ഷ പലവട്ടം പറഞ്ഞതുമാണ്. എന്നാല്‍ കഴിഞ്ഞദിവസം മോഹന്‍ലാല്‍ വന്ന എപ്പിസോഡില്‍ ബ്ലെസ്ലി പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ആരാപ്പാ ഇത്! കണ്ണുതള്ളി ആരാധകര്‍..'പെര്‍ഫെക്ട് സണ്‍ഡേ ഔട്ട് ഫിറ്റില്‍' അനുമോള്‍

റോബിന്‍ പുറത്തായതിന് ശേഷമുള്ള ആദ്യ എപ്പിസോഡായിരുന്നു ഇന്നലത്തേത്. ഇതിന് മുന്നേയുള്ള എപ്പിസോഡിലാണ് റോബിന്‍ പുറത്തായ വിവരം സ്ഥിരീകരിച്ചത്.അങ്ങനെ ബാക്കിയുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത എപ്പിസോഡായിരുന്നു കഴിഞ്ഞദിവസത്തേത്. എലിമിനേഷന്‍ കൂടി നടക്കേണ്ടിയിരുന്ന എപ്പിസോഡായിരുന്നു. ഈ എപ്പിസോഡില്‍ മോഹന്‍ലാലിന്റെ ചോദ്യത്തിന് ബ്ലെസ്ലി നല്‍കിയ മറുപടിയില്‍ നിന്ന് ബ്ലെസ്ലി ഇപ്പോഴും ദില്‍ഷയെ പ്രണയിക്കുന്നുണ്ടെന്ന കാര്യമാണ് വ്യക്തമാകുന്നത്.

ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തുപോയാലും എന്ത് ശീലമായിരിക്കും ഇവിടെ നിന്ന് കൊണ്ടുപോവുക എന്നായിരുന്നു മത്സരാര്‍ത്ഥികളോട് ലാലേട്ടന്‍ ചോദിച്ചത്. ഓരോ ആളുകളും അവരുടെ ഉത്തരങ്ങള്‍ പറയുകയും ചെയ്തു. ബ്ലെസ്ലി പറഞ്ഞത്, മറ്റുള്ളവരെ വിശ്വാസിക്കാന്‍ പഠിക്കുമെന്നും വ്യക്തി ശുചിത്വം കുറച്ചുകൂടി ശ്രദ്ധിക്കുമെന്നുമായിരുന്നു. എന്നാല്‍, ഈ ശീലമല്ലാതെ മറ്റെന്തിങ്കിലും ഇവിടെ നിന്ന് അടിച്ചോണ്ട് പോവാന്‍ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അടിച്ചോണ്ട് പോവില്ല ലാലേട്ടാ നിയമപരമായി എടുത്തോളാമെന്നാണ് ബ്ലെസ്ലി പറയുന്നത്. ഇതോടെ ദില്‍ഷയുടെ മുഖഭാവം മാറുന്നുമുണ്ട്.

ഇത് കഴിഞ്ഞ് ബ്ലെസ്ലിയും ദില്‍ഷയും സംസാരിക്കുന്നുണ്ട്. ബ്ലെസ്ലിയോട് സൗഹാര്‍ദപൂര്‍വ്വം തന്നെയാണ് ദില്‍ഷ സംസാരിക്കുന്നത്. നീ സംസാരിക്കാതിരിക്കുന്നത് എനിക്ക് വിഷമമാ..എനിക്കാകെ രണ്ട് സംസാരിക്കാനുള്ള ആളാണ് നീ, വേറെ ആരോടും ഞാന്‍ സംസാരിക്കാറില്ല എന്നാണ് ദില്‍ഷ പറയുന്നത്.

ഇവിടെ നിന്ന് എന്തെങ്കിലും കൊണ്ടുപോകാന്‍ പ്ലാനുണ്ടോ എന്ന്, ഡോക്ടറോട് ചോദിച്ച അതേ ചോദ്യമാണ് തന്നോട് ചോദിച്ചത് എന്ന് ബ്ലെസ്ലി നേരത്തെ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നു. നീ അപ്പോള്‍ അങ്ങനെയൊരു ഉത്തരം പറയരുതായിരുന്നു എന്നാണ് ദില്‍ഷ മറുപടി പറയുന്നത്. എനിക്ക് മനസ്സില്‍ തോന്നിയത് ഞാന്‍ പറഞ്ഞു എന്ന് ബ്ലെസ്ലി പറയുന്നു.

എനിക്ക് എന്റെ മനസ്സില്‍ തോന്നിയ ഉത്തരമല്ലേ പറയാന്‍ പറ്റു, വേറെ ആരുടെയെങ്കിലും ഉത്തമെടുത്ത് പറയാന്‍ പറ്റുമോ എന്നാണ് ബ്ലെസ്ലി പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനൊരു പ്ലാനില്ല ലാലേട്ട എന്ന് പറയണം ആയിരുന്നെന്ന് ദില്‍ഷ മറുപടി പറയുന്നു. ഉള്ള കാര്യമല്ലേ പറയാന്‍ പറ്റൂ എന്ന് ബ്ലെസ്ലി ആവര്‍ത്തിക്കുകയും ചെയ്യുന്നു. പിന്നെന്തിനാ നീ ഇവിടെ ഇരുന്നു ഇപ്പോള്‍ വിഷമിക്കുന്നതെന്നും ദില്‍ഷ തിരിച്ചു ചോദിക്കുകയും ചെയ്യുന്നു.

നീ എന്നെ ചേച്ചിയായി മാത്രം കണ്ടാല്‍ മതി എന്റെ പൊന്ന് ബ്ലെസ്ലി. അങ്ങനെ കാണുമ്പോള്‍ എനിക്ക എന്ത് ആശ്വാസമാണെന്നോ, ഒരു പൂമ്പാറ്റയെ പോലെ പാറിക്കളിച്ച് ഇവിടെ നടക്കുമെന്നും ദില്‍ പറയുന്നുണ്ട്. എന്നാ നടന്നോ, ഞാനെന്റെ കാര്യം നോക്കാമെന്നും
ബ്ലെസ്ലി പറയുന്നു. എന്നാല്‍ എനിക്ക് വല്ല്യ ഷോക്കൊന്നും തരല്ലേ ബ്ലെസ്ലി എന്നും ദില്‍ഷ പറയുന്നു. എടീ ഞാനത് മനപൂര്‍വ്വം ചെയ്തതല്ല, നീ അവിടേയും ഞാനിവിടേയും ഇരിക്കുന്നതാണെങ്കില്‍ അടങ്ങി ാെതുങ്ങിയിരിക്കും. ആളുകള്‍ ഇങ്ങനെ ക്വസ്റ്റ്യന്‍ ചോദിക്കുന്തുകൊണ്ടല്ലേയെന്നും ദില്‍ഷയോട് ബ്ലെസ്ലി പറയുന്നു. എന്തായാലും ഇരുവരും തമ്മില്‍ നല്ല സ്‌നേഹത്തില്‍ തന്നെയാണ് ഉള്ളത്. ദില്‍ഷ ദേഷ്യപ്പെടുമോ എന്ന സംശയം പ്രേക്ഷകര്‍ക്ക് ഉണ്ടായെങ്കിലും. വളരെ ശാന്തമായിട്ടാണ് ദില്‍ഷ സംഭവത്തെ കൈകാര്യം ചെയ്യുന്നത്.












Click it and Unblock the Notifications