നീ ഉണ്ടാകുമോ എന്റ കൂടെ..പലതും ഞാനിവിടെ കാണിച്ചുകൂട്ടും; ബ്ലെസ്ലിയോട് മനസ്സുതുറന്ന് ദില്‍ഷ
ബിഗ് ബോസ് മലയാളം സീസണ്‍ 4 നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ജാസ്മിനും റോബിനും മത്സരത്തിന് പുറത്തായിരിക്കുന്നു. അതേ വാശിയും വീറും മത്സരത്തില്‍ ആര് പുറത്തെടുക്കുമെന്ന ചോദ്യത്തിന് ഏതാണ്ട് ഉത്തരം തെളിഞ്ഞുവരുന്നുണ്ട്.
റോബിന്‍ പുറത്തുപോയതോടെ ദില്‍ഷ സുപ്രധാനമായ ചില തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ്. ഇതിന് ദില്‍ഷ ഒപ്പം കൂട്ടിയിരിക്കുന്നത് ബ്ലെസ്ലിയെ ആണ്. ഒറ്റയ്ക്ക് കളിക്കാന്‍ ദില്‍ഷയ്ക്ക് ആവില്ലെന്ന് പലപ്പോഴും വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. ആ വിമര്‍ശനങ്ങള്‍ തെറ്റല്ലെന്ന് തെളിയിക്കുന്നതാണ് ദില്‍ഷയുടെ ഇപ്പോഴത്തെ പ്രകടനം.


റോബിന്‍ പുറത്തുപോയതിന് പിന്നാലെ തന്നെ ദില്‍ഷ ബ്ലെസ്ലിയുമായി കൂട്ടുകൂടിയിരിക്കുകയാണ്. ഇരുവരും ചേര്‍ന്ന് ബിഗ് ബോസില്‍ പുതിയ എന്തോ പ്ലാന്‍ ചെയ്ത് നടപ്പാക്കാന്‍ പോവുന്നു എന്ന സൂചനയും ദില്‍ഷ നല്‍കുന്നുണ്ട്. ദില്‍ഷയുടെ മനസ്സിലെ പദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ ബ്ലെസ്ലിയുടെ സഹായം ദില്‍ഷയ്ക്ക് ആവശ്യവുമാണ്.ബ്ലെസ്ലിയോട് ഇത് ദില്‍ഷ പറയുകയും ചെയ്തു.

കഴിഞ്ഞദിവസത്തെ എപ്പിസോഡിലായിരുന്നു ദില്‍ഷ ബ്ലെസ്ലിയോട് തന്റെ മനസ്സില്‍ ഉള്ള കാര്യം പറയുന്നത്. റോബിന് സാധിക്കാതെ പോയത് തനിക്ക് നടപ്പാക്കണമെന്നാണ് ദില്‍ഷ പറയുന്നത്. അതിന് ബ്ലെസ്ലി കൂടെ നില്‍ക്കുമോ എന്നും ചോദിക്കുന്നുണ്ട്.

നീ ഉണ്ടാകുമോ എന്റെ കൂടെ, അവസാനം വരെ പലതും ഇവിടെ ഞാന്‍ കാണിച്ചുകൂട്ടും ഒരു സൈക്കോപ്പാത്തിനെ പോലെ ഞാന്‍ അലഞ്ഞ് നടക്കും. ബാക്ക് ടു നിന്റെ ലൈഫിലേക്ക് കയറാനായിട്ടില്ല. എന്തായാലും നനഞ്ഞു ഇനി കുളിച്ചുകയറാം. കലാശക്കൊട്ട് കഴിഞ്ഞേ ഞാന്‍ കുളിക്കൂ, ബ്ലെസ്ലിയോട് ദില്‍ഷ പറയുന്നു.

അതേസമയം, എല്ലാവര്‍ക്കും മുന്നില്‍വെച്ച് ബ്ലെസ്ലി ദില്‍ഷയോടുള്ള പ്രണയം വീണ്ടും വെളിപ്പെടുത്തിയിരുന്നു. ദില്‍ഷയ്ക്ക ഏറ്റവും അടുപ്പമുണ്ടായിരുന്ന റോബിന്‍ പുറത്തായതിന് ശേഷമുള്ള ആദ്യ എപ്പിസോഡായിരുന്നു ഇന്നലത്തേത്. ഈ എപ്പിസോഡില്‍ മോഹന്‍ലാലിന്റെ ചോദ്യത്തിന് ബ്ലെസ്ലി നല്‍കിയ മറുപടിയില്‍ നിന്നാണ് ബ്ലെസ്ലി ഇപ്പോഴും ദില്‍ഷയെ പ്രണയിക്കുന്നുണ്ടെന്ന കാര്യം വ്യക്തമാകുന്നത്.

ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തുപോയാലും എന്ത് ശീലമായിരിക്കും ഇവിടെ നിന്ന് കൊണ്ടുപോവുക എന്നായിരുന്നു എല്ലാ മത്സരാര്‍ത്ഥികളോടും ചോദിച്ചത്. ഓരോ ആളുകളും അവരുടെ ഉത്തരങ്ങള്‍ പറയുകയും ചെയ്തു. മറ്റുള്ളവരെ വിശ്വാസിക്കാന്‍ പഠിക്കുമെന്നും വ്യക്തി ശുചിത്വം കുറച്ചുകൂടി ശ്രദ്ധിക്കും എന്നുമാണ് ബ്ലെസ്ലി പറഞ്ഞത. ഈ ശീലമല്ലാതെ മറ്റെന്തിങ്കിലും ഇവിടെ നിന്ന് അടിച്ചോണ്ട് പോവാന്‍ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അടിച്ചോണ്ട് പോവില്ല ലാലേട്ടാ നിയമപരമായി എടുത്തോളാം എന്നാണ് ബ്ലെസ്ലി പറയുന്നത്. ഇതോടെ ദില്‍ഷയുടെ മുഖഭാവം ആകെ മാറുന്നുമുണ്ട്.

മോഹന്‍ലാല്‍ പോയിക്കഴിഞ്ഞാല്‍ ബ്ലെസ്ലിയോട് ഇക്കാര്യം ചോദിക്കുമെന്നും തമ്മില്‍ വഴക്കുണ്ടാകുമെന്നുമാണ് പ്രേക്ഷകര്‍ വിചാരിച്ചിരുന്നതെങ്കിലും. ദില്‍ഷയുടെ ഭാഗത്ത് നിന്ന് അത്തരത്തില്‍ ഒരു പെരുമാറ്റം ഉണ്ടായില്ല. മാത്രമല്ല മാറിയിരുന്ന ബ്ലെസ്ലിയോട് ദില്‍ഷ അങ്ങോട്ട് ചെന്ന് സംസാരിക്കുകയും ചെയ്തു.

നീ സംസാരിക്കാതിരിക്കുന്നത് എനിക്ക് വിഷമമാ..എനിക്കാകെ സംസാരിക്കാനുള്ള ആളാണ് നീ, വേറെ ആരോടും ഞാന്‍ സംസാരിക്കാറില്ല എന്നാണ് ദില്‍ഷ പറയുന്നത്. ദില്‍ഷ പറയുന്നതൊക്കെ ബ്ലെസ്ലി വല്യ താല്പര്യമില്ലാതെയാണ് കേട്ടിരുന്നത്. പിന്നീട് മോഹന്‍ലാലിനോട് പറഞ്ഞ കാര്യം ബ്ലെസ്ലി സംസാരത്തില്‍ കൊണ്ടുവരികയും ചെയ്യുന്നുണ്ട്. പക്ഷേ ഒരു ഘട്ടത്തിലും ദില്‍ഷയ്ക്ക് ദേഷ്യം വരുന്നില്ല. നിരന്തരം എന്റെ കൂടെ നില്‍ക്കണം നീ എന്നുമാത്രമാണ് പറയുന്നത്.

നിലവില്‍ ദില്‍ഷക്ക് കൂടെ നിന്ന് കളിക്കാന്‍ പറ്റുന്നത് ബ്ലെസ്ലിയോടൊപ്പം മാത്രമാണ്. ഒരുസമയത്ത് ബ്ലെസ്ലിയില്‍ നിന്ന് ബോധപൂര്‍വം മാറിനിന്ന ദില്‍ഷ
മുന്നോട്ടുള്ള പോക്കിന് ബ്ലെസ്ലിയുടെ സഹായം കൂടിയെ മതിയാകൂ എന്ന ഘട്ടത്തില്‍ എത്തിയപ്പോള്‍ അങ്ങോട്ട ചെന്ന് സൗഹൃദം ഉണ്ടാക്കുകയായിരുന്നു. ബ്ലെസ്ലിയുടെ സഹായം നേടിന്നതിനൊപ്പം തന്നെ റോബിന്റെ ആരാധകരെ പിണക്കാനും ദില്‍ഷയ്ക്ക് സാധിക്കില്ല. അങ്ങനെ വന്നാല്‍ അത് വോട്ടിംഗില്‍ പ്രകടമാവും.
ഇതെന്തൊരു മാറ്റമാണ് സാം....സൂപ്പര്‍ സ്റ്റൈലിഷായി സാമന്ത












Click it and Unblock the Notifications