'ജസ്റ്റ് മിസ്, ഞാന്‍ സൈഡില്‍ ഇരുന്നുറങ്ങുവായിരുന്നു, ഒരുത്തിരികൂടി കയറിവന്നിരുന്നെങ്കില്‍..'; ബ്ലെസ്ലി
അധികം വിവാദങ്ങളിലേക്കൊന്നും ബ്ലെസ്ലി ചെല്ലാറില്ല. ഇപ്പോള്‍ ബ്ലെസ്ലി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയും ക്യാപ്ഷനുമാണ് വൈറല്‍ ആയിരിക്കുന്നത്

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ഭൂരിഭാഗം മലയാളി പ്രേക്ഷകരും സ്വീകരിച്ച സീസണ്‍ കൂടിയായിരുന്നു.ഷോ അവസാനിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഷോയെക്കുറിച്ചുള്ള ചര്‍ച്ച അവസാനിച്ചിട്ടില്ല. ഇപ്പോഴും ആരാധകര്‍ ഷോയെക്കുറിച്ചും ചില മത്സരാര്‍ത്ഥികളെക്കുറിച്ചും ചര്‍ച്ച ചെയ്യുകയാണ്. ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു ബ്ലെസ്ലി. ഏറെ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.
ദില്‍ഷയോട് ഷോയില്‍ വെച്ച് ബ്ലെസ്ലി പ്രണയം പറഞ്ഞിരുന്നുവെങ്കിലും ഷോ കഴിഞ്ഞ ശേഷം അതേക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. റോബിനുമായി പല വിവാദങ്ങള്‍ ഉണ്ടാവുകയും പിന്നീട് ഇവര്‍ അത് പരിഹരിക്കുകയും ചെയ്തിരുന്നു. ബ്ലെസ്ലി ഇപ്പോള്‍ തന്റേതായ ലോകത്താണ്. അധികം വിവാദങ്ങളിലേക്കൊന്നും ബ്ലെസ്ലി ചെല്ലാറില്ല. ഇപ്പോള്‍ ബ്ലെസ്ലി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയും ക്യാപ്ഷനുമാണ് വൈറല്‍ ആയിരിക്കുന്നത്

ഒരുത്തിരി കൂടി കയറി വന്നിരുന്നെങ്കില്‍ ..
ഒരു അപകടത്തെക്കുറിച്ചാണ് ബ്ലെസ്ലി പറയുന്നത്. എന്റെ ഫാദറും ഡ്രൈവറാണ്..അബദ്ധം ആര്‍ക്കും പറ്റാം. അതുകൊണ്ട് അദ്ദേഹത്തെ പഴിക്കുന്നില്ല. ഇതൊരു ചെറിയ അപകടം മാത്രം. കാര്‍ പൂര്‍ണമായും ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്് അതുകൊണ്ട് പ്രശ്‌നമില്ല. പക്ഷേ ജസ്റ്റ് മിസ്, ഞാന്‍ സൈഡില്‍ ഇരുന്ന് ഉറങ്ങുവായിരുന്നു. ഒരുത്തിരി കൂടി കയറി വന്നിരുന്നെങ്കില്‍ ഞാന്‍ നിത്യശാന്തി ആയേനെ..താങ്ക്യൂ കെഎസ്ആര്‍ടിസി ചേട്ടാ എന്നാണ് ബ്ലെസ്ലി എഴുതിയത്.

കെഎസ്ആര്‍ടിസി ഡ്രൈവറായി ജോലി ചെയ്തിരുന്ന ആളാണ്..
നേരത്തെ തന്റെ ഉപ്പച്ചിയെക്കുറിച്ച് ബ്ലെസ്ലി പറഞ്ഞ കാര്യങ്ങൾ വൈറൽ ആയിരുന്നു. അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ച് ബ്ലെസ്ലി പലപ്പോഴും തുറന്നുപറഞ്ഞിരുന്നു. തന്റെ അച്ഛന്റെ ആഗ്രഹം പൂര്‍ത്തിയായിരിക്കുന്നുവെന്ന് പറഞ്ഞ് ബ്ലെസ്ലി പങ്കിട്ട പോസ്റ്റ് വാൈറലയിരുന്നു.. ബ്ലെസ്ലിയുടെ സഹോദരി ഡിഗ്രി പാസായ സന്തോഷമാണ് ബ്ലെസ്ലി പങ്കിട്ടത്. വാപ്പച്ചിയുടെ സ്വപ്‌നം പൂര്‍ത്തായിയി എന്നാണ് ബ്ലെസ്ലി പറഞ്ഞത്.അതിര്‍ വരമ്പുകളില്ലാത്ത സ്‌നേഹമായിരുന്നു വാപ്പച്ചിയെന്ന് ബ്ലെസ്ലി നേരത്തെ പറഞ്ഞിരുന്നു. വാപ്പച്ചിയെ കത്തിയെടുത്ത് കുത്തിയാലും തിരിച്ച് സ്‌നേഹമായിരിക്കും എന്നാണ് ബ്ലെസ്ലി പറഞ്ഞത്. വേറെ ഒന്നും ഉണ്ടാവില്ല. പിതാവിന്റെ പേര് സാബു എന്നാണ്. കെഎസ്ആര്‍ടിസി ഡ്രൈവറായി ജോലി ചെയ്തിരുന്ന ആളാണ്. അമ്പത് വയസുണ്ടായിരുന്നു'. എന്നും ബ്ലെസ്ലി പറഞ്ഞു.

വേർപാട്..
പിതാവിന്റെ മരണം നേരില്‍ കാണേണ്ടി വന്നതിനെ പറ്റി ബ്ലെസ്ലി തന്നെ ബിഗ് ബോസ് ഷോയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയും പ്രതികരണവുമായി ബ്ലെസ്ലിയുടെ വീട്ടുകാർ രംഗത്ത് വരികയും ചെയ്തിരുന്നു. ബ്ലെസ്ലിയുടെ കൂടെ വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് പോകവേ വഴിയില്‍ വെച്ചാണ് പിതാവ് മരിക്കുന്നത്. വാഹനത്തില്‍ നിന്നും പിതാവ് മറിഞ്ഞ് വീണത് മുതല്‍ എന്ത് ചെയ്യണം എന്നറിയാതെ നിന്നുപോയി..

ദിവസങ്ങളോളം ബ്ലെസ്ലിക്ക് ഉറങ്ങിയിരുന്നില്ല..
വാപ്പച്ചിയുടെ മരണം ബ്ലെസ്ലിയെ കാര്യമായി ബാധിച്ചിരുന്നെന്നാണ് കുടുംബം പറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഉപ്പ മരിച്ചത്. അതിന് ശേഷം ദിവസങ്ങളോളം ബ്ലെസ്ലിക്ക് ഉറക്കം പോലുമില്ലായിരുന്നുവെന്ന് ഉമ്മ പറഞ്ഞിരുന്നു. മരണത്തെക്കുറിച്ച് ഉപ്പ സംസാരിച്ചപ്പോള്‍ അത് തമാശയായാണ് എടുത്തതെന്നായിരുന്നു ബ്ലസ്ലി പറഞ്ഞത്. ധന്യയോടും ലക്ഷ്മിയോടും സംസാരിക്കുന്നതിനിടയിലായിരുന്നു ബ്ലസ്ലി ഉപ്പയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്.












Click it and Unblock the Notifications