ഇത് അങ്കപ്പുറപ്പാടോ..രണ്ടും കൽപിച്ച് ജാസ്മിൻ; റോബിൻ നിന്ന് വിയർക്കുമോ?
ഒരാള്‍ ഉന്നയിച്ച വിമര്‍ശനത്തിന് പിന്നാലെയാണ് റോബിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജാസ്മിന്‍ രംഗത്തെത്തിയത്

ബിഗ്‌ബോസില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നം ഉണ്ടായിട്ടുള്ളത്. റോബിന്‍ രാധാകൃഷ്ണനും ജാസ്മിനും തമ്മിലാണ്. ജാസ്മിന്‍ പുറത്തേക്ക് പോകുന്നതും ഷോയില്‍ തനിക്കുള്ള അതൃപ്തി പങ്കുവെച്ചുകൊണ്ടാണ്. ഇപ്പോള്‍ ജാസ്മിനും റോബിനും തമ്മിലുള്ള പ്രശ്‌നം ഒന്നുകൂടി പുറത്തുവന്നിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമിലെ ക്യൂ ആന്റ് എയില്‍ ആരോ ഒരാള്‍ ഉന്നയിച്ച വിമര്‍ശനത്തിന് പിന്നാലെയാണ് റോബിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജാസ്മിന്‍ രംഗത്തെത്തിയത്.. പ്രശസ്തിക്ക് വേണ്ടിയാണ് റോബിന് പിന്നാലെ ഇങ്ങനെ ജാസ്മിന്‍ പോകുന്നത് എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ആള്‍ക്കാറുടെ ശ്രദ്ധ പിടിച്ചുപറ്റാനല്ല താന്‍ ഒരു ഷോയില്‍ പങ്കെടുത്തതെന്ന് ആണ് ജാസ്മിന്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് രൂക്ഷ വിമർശനം

തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ തെറ്റുകാരനാക്കുന്ന ആൾ..
ആളുകളെ തെറ്റിദ്ധരിപ്പിച്ചും പ്രണയം അഭിനയിക്കാനും സഹോദര്യം നടിച്ചും കുത്തിത്തിരിപ്പുണ്ടാക്കുകയും ചെയ്ത ഒരാള്‍ അവിടെ എത്താന്‍ എന്തു ചെയ്യും, അയാള്‍ ഷോയ്ക്ക് പുറത്ത് വന്ന് ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള കാര്യങ്ങള്‍ ചെയ്യില്ലെന്നു നിങ്ങള്‍ കരുതുന്നുണ്ടോ എന്നും ജാസ്മിന്‍ ചോദിക്കുന്നു. എന്നാല്‍ ആരുടേയും പേര് പറയാതെയാണ് ജാസ്മിന്‍ വിമര്‍ശനം നടത്തുന്നത്. തനിക്കെതിരെ ആര് പറഞ്ഞാലും ആ കാര്യം വളച്ചൊടിച്ച് പറഞ്ഞയാളെ അയാള്‍ തെറ്റുകാരക്കുമെന്നും ജാസ്മിന്‍ പറയുന്നു.

റോബിൻ എന്ന ചാപ്റ്റർ
പുറത്തുവന്നതിന് ശേഷം ആരൊക്കെ ഈ വ്യക്തിക്കെതിരെ തിരിഞ്ഞാലും അവരെ സംഘം ചേര്‍ന്ന് ആക്രമിക്കുകയാണെന്നും ജാസ്മിന്‍ പറയുന്നു. ഇവിടെ 24 മണിക്കൂറും ക്യാമറയില്ല..നിങ്ങളെന്താണോ കാണണമെന്ന് അയാള്‍ വിചാരിക്കുന്നു അതാണ് നിങ്ങള്‍ കാണുന്നത്.
അതുപോലെ ബിഗ്ബോസിലെ യാത്രക്കിടയിൽ റോബിൻ എന്ന ചാപ്റ്റർ മായ്ച്ചുകളയാൻ ജാസ്മിൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഒരാൾ ചോദിക്കുന്നു. ഇല്ല എന്നാണ് ജാസ്മിൻ പറയുന്നത്. അതിനുള്ള കാരണവും ജാസ്മിൻ പറയന്നുണ്ട്.താൻ ഇന്നു നിൽക്കുന്ന നിലയിലെത്താൻ പല ട്രോമകൾ താൻ കടന്നുവന്നിട്ടുണ്ട്, എന്ന് ജാസ്മിൻ പറയുന്നു

അത് അഭിമുഖീകരിച്ചിരുന്നില്ലെങ്കിൽ ഇവിടെ എത്തുമായിരുന്നില്ല...
അത് അഭിമുഖീകരിച്ചിരുന്നില്ലെങ്കിൽ താൻ ഇവിടെ എത്തുമായിരുന്നുവെന്ന് കരുതുന്നില്ല എന്നും ജാസ്മിൻ പറയുന്നു. ബിഗ്ബോസ് എനിക്കൊരു പാഠമായിരുന്നു ആ ഷോയിൽ തന്റെ കൂടെ ഉണ്ടായിരുന്ന മറ്റെല്ലാവർക്കും വിജയി ആകാനുള്ള അവകാശമുണ്ടായിരുന്നു. ഞാൻ അതിന് വേണ്ടിയാണ് നിന്നത്. അല്ലാതെ ഒരാൾ മാത്രം വന്ന് ഞാൻ വിജയി ആകാൻ പോകുന്നു എന്ന് പറയുകയല്ല..ഞാൻ അതിന് എതിരാണ്.

ഞാൻ അതിന് എതിര്..
എല്ലാവർക്കും വിജയിക്കാനുള്ള അവകാശമുണ്ട്. ഞാൻ ആരേയും തൃപ്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല ഞാൻ ഞാനായി നിന്നു. ജാസ്മിൻ പറയുന്നു... ജീവിതത്തിൽ സന്തോഷവും സങ്കടവും ഉണ്ടാവാറുണ്ടെന്ന് ജാസ്മിൻ പറയുന്നു. താൻ കരഞ്ഞിട്ടുണ്ട്, ഡിപ്രസിഡ് ആയിട്ടുണ്ട്..മൂഡ് സ്വിങ് ഉണ്ടായിട്ടുണ്ട്..തെറാപ്പിയെടുത്തിരുന്നു..പക്ഷേ ഓരോ ദിവസവും ഇംപ്രൂവ് ചെയ്യാൻ ശ്രമിക്കുകയാണെന്നും താഴ്ച്ചയും ഉയർച്ചയും ഉണ്ടായിട്ടുണ്ടെന്നും ജാസ്മിൻ പറയുന്നു..

റോബിന്റെ കല്യാണം...
ബിഗ്ബോസിന് പുറത്തുവന്ന ശേഷം റോബിൻ കല്യാണം കഴിക്കാൻ പോകുന്നു. എന്നാൽ നിങ്ങൾ നിങ്ങളുടെ ഗേൾഫ്രണ്ടുമായി ബ്രേക്ക് അപ്പായി എന്നാണ് ഒരാൾ പറഞ്ഞത്. അയാൾ കല്യാണം കഴിക്കാൻ പോകുന്നു, എൻഗേജ്ഡ് ആവാൻ പോകുന്നു. എന്നറിഞ്ഞതിൽ എനിക്ക് സന്തോഷം ഉണ്ട്. സന്തോഷമുണ്ട്. എന്നാൽ എനിക്ക് ഷോയിൽ പോകുന്നതിന് മുമ്പ് ഗേൾഫ്രണ്ട് ഉണ്ടായിട്ടുണ്ട്..ബ്രേക്ക് അപ്പ് ഉണ്ടായിട്ടുണ്ട്. അതിൽ എന്താണ് ഇത്രമാത്രം ഉള്ളത് ..അയാൾ പ്രണയിക്കുന്ന ആൾ തിരസ്ക്കരിച്ചിട്ടുണ്ട്.. അതിനെക്കുറിച്ചൊന്നും എന്തെങ്കിലും പറയാനില്ലേ എന്നും ജാസ്മിൻ ചോദിക്കുന്നത്. റിലേഷനിൽ ആവണോ വേണ്ടയോ എന്നൊക്കെ ഞാൻ ആണ് തീരുമാനിക്കുന്നതെന്നും ജാസ്മിൻ പറയുന്നു..












Click it and Unblock the Notifications