ജാസ്മിനും റോബിനും 'ബിഗ് ബോസിന് പുറത്തുപോയത് നന്നായി; കാരണം ഇതാണ്'
ബിഗ് ബോസ് മലയാം സീസൺ 4 അതിന്റെ നിർണായകമായ ഘട്ടത്തിലുടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നു ഫൈനൽ ഘട്ടത്തിലെത്താൻ ഇനി വെറും ആഴ്ചകൾ മാത്രമാണ് മുന്നിലുള്ളത്. ആരായിരിക്കും ബിഗ് ബോസിൽ വിജയിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും.
ബിഗ് ബോസിലെ ഏറ്റവും മികച്ച രണ്ട് മത്സരാർത്ഥികളായിരുന്നു ജാസ്മിനും ഡോ റോബിനും. മത്സരത്തിൽ താനാവും വിജയിക്കുക എന്ന് റോബിൻ പലവട്ടം പറഞ്ഞിട്ടുമുണ്ട്. അങ്ങനെ റോബിനൊപ്പം ഭൂരിഭാഗം പ്രേക്ഷകരും മനസ്സിൽ ഉറപ്പിച്ച ബിഗ് ബോസ് വിജയി ആയിരുന്നു റോബിൻ.

ചിന്നൂ...സാക്ഷാൽ ലക്ഷ്മിയോ അതോ നക്ഷത്രമോ.... ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

എന്നാൽ പെട്ടന്നായിരുന്നു റോബിൻ മൽസരത്തിൽ നിന്ന് പുറത്തുപോകുന്നത്. റിയാസിനെ അടിച്ച കുറ്റത്തിനാണ് രോബിനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കിയത്. റോബിൻ പോകുന്നതിന് മുമ്പ് തന്നെ ജാസ്മിൻ മത്സരത്തിൽ നിന്ന് സ്വയം പോയിരുന്നു. അങ്ങനെ ഇവർ രണ്ട് പേരും മത്സരത്തിൽ നിന്ന് പുറത്തായ വിഷമത്തിലാണ് ആരാധകർ. എന്നാൽ മത്സരത്തിൽ നിന്ന് ജാസ്മിനും റോബിനും പോയത് നന്നായി എന്നാണ് ഒരു ആരധാകൻ പറഞ്ഞിരിക്കുന്നത്. അതിനുള്ള ഉത്തരവും ആരാധകൻ പറയുന്നുണ്ട്.

ജാസ്മിനും റോബിനും പോയതോടെ ആരാധനയുടെ അടിസ്ഥാനത്തിൽ അല്ലാതെ പ്രേക്ഷകർ മത്സരാർത്ഥികളെ വിലയിരുത്താൻ തുടങ്ങിയെന്ന് കുറിപ്പിൽ പറയുന്നു. ഒരാളുടെ ഫാനായാൽ അവർ എന്തൊക്കെ ചെയ്താലും അതിപ്പോൾ നല്ലതോ ചീത്തയോ ചെയ്താലും അവർ അവരിഷ്ടപ്പെടുന്ന ആൾക്കുമാത്രമേ വോട്ട് കൊടുക്കുവെന്നും എന്നാൽ ഇപ്പോൾ അത് മാറി ഓരോരോ വ്യക്തിയുടേയും കളിയനുസരിച്ച് വോട്ട് കൊടുത്തുതുടങ്ങി എന്നും കുറിപ്പിൽ പറയുന്നുണ്ട്. നിലവിലെ ബിഗ്ബോസിലെ നോക്കുമ്പോൾ ഇപ്പോഴാണ് വേണ്ട രീതിയിൽ കളി മുന്നോട്ട് പോവുന്നതെന്നും വിലയിരുത്തുന്നു. മത്സരാർത്ഥികളുടെ പെർഫോമൻസിന്റെ അടിസ്ഥാനത്തിലാണ് അവരുടെ ഗ്രാഫ് ഉയരുന്നതും താഴുന്നതുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:
ഇപ്പോൾ തോന്നുന്നു ഡോ റോബിനും ജാസ്മിനും പോയത് എന്തുകൊണ്ടും നന്നായി എന്ന്. ഒരു ഗെയിം സ്പിരിറ്റ് വന്നതായി എനിക്ക് തോന്നുന്നു. ഡോ. റോബിനും ജാസ്മിനും ഉണ്ടാക്കിയെടുത്ത ഫാൻ ബേസ് നോക്കിയാൽ ഡോ റോബിൻ ആദ്യസ്ഥാനം ഉറപ്പിക്കും ജാസ്മിൻ ടോപ്പ് 3 അല്ലെങ്കിൽ 2ൽ വരും, അത് എല്ലാർക്കും അറിയുന്ന കാര്യമാണ് അതിപ്പോൾ അവർ എത്ര വെറുപ്പിച്ചാലും എത്ര സ്‌നേഹിപ്പിച്ചാലും. അതിൽ എന്ത് ത്രില്ലാനുള്ളത്....?

ഈ ആഴ്ചത്തെ പ്രകടനം കണ്ട് എനിക്ക് പേഴ്‌സണലി മികച്ചത് എന്ന് തോന്നിയ 3പേരുണ്ട്.....bleslee, riyas, Lakshmi priya...
മൂന്നുപേരുടെയും perspectives,ideology, character, ഇഷ്ടങ്ങൾ, ചിന്തകൾ എല്ലാം different. ഇവരുടെ performance അനുസരിച്ചു അവരുടെ ഗ്രാഫ് പൊങ്ങുകയും താഴുകയും ചെയ്യുന്നു......... ഇതല്ലേ റിയൽ ഗെയിം......??നേരത്തെ ഒരാളുടെ ഫാനായാൽ അവർ എന്തൊക്കെ ചെയ്താലും അതിപ്പോൾ നല്ലതോ ചീത്തയോ ചെയ്താൽ അവർ അവരിഷ്ടപ്പൈടുന്ന ആൾക്കുമാത്രമേ വോട്ട് കൊടുക്കു..... പക്ഷെ ഇപ്പോൾ അത് മാറി ഓരോരോ individualസിന്റെ കളിയനുസരിച്ച് വോട്ട് കൊടുത്തുതുടങ്ങി ഭൂരിഭാഗം ആൾക്കാരും.

Contestantസിനെ individually ജനങ്ങൾ ജഡ്ജ്‌ചെയ്തു തുടങ്ങി..... ബിഗ്ബോസിന്റെ അകത്തും പുറത്തും discussions നടക്കുന്നു.......
ഇതുവരെ മലയാളം ബിഗ്ബോസ് ഷോയിൽ കാണാൻ കഴിയാത്ത പലതും ഇപ്പോൾ നടക്കുന്നു..... അടി ഇടി തൊഴിയല്ലാതെ അതിനപ്പുറം ഒരാളുടെ ചിന്തയും നന്മതിന്മകൾ വരെ ജനങ്ങൾ വീക്ഷിച്ചുതുടങ്ങി. അതിന്റെ അർത്ഥം ഇപ്പോളാണ് വേണ്ടരീതിയിൽ കളിമുന്നോട്ടുപോകുന്നത് എന്നുതന്നെയാണ്...ഇനി സംഗതികളറാക്കും












Click it and Unblock the Notifications